Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മറയൂരിൽ പിഎസ്‌സി പരിശീലന ക്യാംപിൽ ഭക്ഷ്യവിഷബാധ; ദേഹാസ്വാസ്ഥ്യങ്ങളോടെ 62 പേർ ആശുപത്രിയിൽ; ക്യാംപിൽ വിതരണം ചെയ്യുന്നതു പഴകിയ ഭക്ഷണവും മലിനജലവുമെന്ന് ആരോപണം

മറയൂരിൽ പിഎസ്‌സി പരിശീലന ക്യാംപിൽ ഭക്ഷ്യവിഷബാധ; ദേഹാസ്വാസ്ഥ്യങ്ങളോടെ 62 പേർ ആശുപത്രിയിൽ; ക്യാംപിൽ വിതരണം ചെയ്യുന്നതു പഴകിയ ഭക്ഷണവും മലിനജലവുമെന്ന് ആരോപണം

മൂന്നാർ: മറയൂരിൽ നടക്കുന്ന ജില്ലാതല പിഎസ്‌സി പരിശീലന ക്യാംപിൽ ഭക്ഷ്യവിഷബാധ. ഛർദ്ദിലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട 62 ഉദ്യോഗാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്യാംപിൽ വിതരണം ചെയ്ത പഴകിയ ഭക്ഷണവും മലിനജലവുമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയോടെയാണ് ക്യാംപിൽ ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ചവർക്കാണു ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. രാവിലെ പലരുടെയും അവസ്ഥ മോശമായി. ഇതോടെയാണ് 62 പേരെ മറയൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എൽഡി ക്ലാർക്ക് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത പട്ടികവർഗവിഭാഗത്തിലെ 200 വിദ്യാർത്ഥികൾക്കാണ് മറയൂരിൽ പരിശീലനം നൽകുന്നത്.

രണ്ടുമാസം നീണ്ടുനിൽക്കുന്ന ക്യാംപിന്റെ സംഘാടകർ ജില്ലാ കുടുംബശ്രീ മിഷനാണ്. ക്യാംപിലേക്കുള്ള ഭക്ഷണം കുടുംബശ്രീ പ്രവർത്തകർ തയാറാക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീടു മറയൂരിലെ സ്വകാര്യഹോട്ടലിനു കരാർ നൽകി.

ഇവിടെ നിന്നെത്തിച്ച മീൻകറിയിൽ നിന്നാണു ഭക്ഷ്യവിഷബാധ ഏറ്റതെന്നാണു സൂചന. പഴകിയ ഭക്ഷണമാണ് ക്യാംപിൽ വിതരണം ചെയ്യുന്നതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. സംഭവത്തെ തുടർന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി. പഴകിയ ഭക്ഷണം വിതരണം ചെയ്ത മറയൂരിലെ ഹോട്ടലുടമയ്‌ക്കെതിരെ കേസെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP