Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രണ്ടുവർഷമായി സിനിമയിൽ നിന്ന് മാറി നിന്നത് എന്തിന്? ഉത്തരവുമായി ടിയാനിലൂടെ നടി അനന്യ തിരിച്ചെത്തുന്നു; ശക്തമായ നായികാ കഥാപാത്രവുമായി മലയാളികളുടെ പ്രിയ നടി

രണ്ടുവർഷമായി സിനിമയിൽ നിന്ന് മാറി നിന്നത് എന്തിന്? ഉത്തരവുമായി ടിയാനിലൂടെ നടി അനന്യ തിരിച്ചെത്തുന്നു; ശക്തമായ നായികാ കഥാപാത്രവുമായി മലയാളികളുടെ പ്രിയ നടി

തൃശൂർ സ്വദേശിയായി ആഞ്ജനേയനുമായി 2012ലായിരുന്നു അനന്യയുടെ വിവാഹം. വിവാഹത്തിന് ശേഷവും അനന്യ അഭിനയം തുടർന്നു. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഭാഷകളിലും അനന്യ വേഷമിട്ടു. പക്ഷേ, കഴിഞ്ഞ രണ്ടുവർഷത്തോളമായി അനന്യ സിനിമയിൽ കാര്യമായ വേഷങ്ങളൊന്നും ചെയ്തില്ല. ഇതോടെ ഈ നടിയും അഭിനയരംഗം വിടുകയാണോ എന്ന ചർച്ചകളും സജീവമായി. എന്നാൽ അതിനെല്ലാം ഉത്തരവുമായി അനന്യ ശക്തമായ നായികാ കഥാപാത്രവുമായി എത്തുന്നു.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടിയാനിലൂടെയാണ് അനന്യ തിരിച്ചെത്തുന്നത്. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ നായിക കഥാപാത്രമാണ് അനന്യക്ക്.

കരിയറിൽ നിർണായകമാകാവുന്ന കഥാപാത്രമാണ് ഇതെന്നാണ് അണിയറ പ്രവർത്തകർ ഉറപ്പിച്ചുപറയുന്നത്. മുരളീ ഗോപിയുടെ തിരക്കഥ മുരളീ ഗോപിയുടെ തിരക്കഥയിൽ ജിഎൻ കൃഷ്ണകുമാറാണ് ടിയാൻ സംവിധാനം ചെയ്യുന്നത്. കോളേജ് ഡെയ്സ്, കാഞ്ചി എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് കൃഷ്ണകുമാർ ടിയാനുമായി എത്തുന്നത്. രണ്ട് ചിത്രങ്ങളിലും ഇന്ദ്രജിത്തായിരുന്നു നായകൻ. കാഞ്ചിയിൽ മുരളി ഗോപി പ്രതിനായകനായിരുന്നു.

കേരളത്തിന് പുറത്തായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ഹൈദ്രബാദ്, മുംബൈ, പൂണെ, ബദ്രിനാഥ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പത്മപ്രിയ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിലുണ്ട്. ചമ്പൻ വിനോദ്, വിനയ് ഫോർട്ട് എന്നിവർ കഥാപാത്രങ്ങളായി 2015ൽ പുറത്തിറങ്ങിയ ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രമാണ് അനന്യ ഒടുവിലഭിനയിച്ച മലയാള ചിത്രം. ചിത്രത്തിൽ അനന്യയായിരുന്നു നായിക.

പോസിറ്റീവ് എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്കെത്തിയ അനന്യ ശിക്കാറിൽ മോഹൻലാലിന്റെ മകളായി പ്രേക്ഷക മനസിലേക്ക് ചേക്കേറിയ നടിയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അനന്യ സജീവമായി.

ശശികുമാറിനെ നായകനാക്കി സമുദ്രക്കനി സംവിധാനം ചെയ്ത ചിത്രമായിരുന്നു നാടോടികൾ. അനന്യയുടെ ആദ്യ തമിഴ് ചിത്രം. അനന്യയുടെ രണ്ടാമത്തെ ചിത്രമായിരുന്നു അത്. ചിത്രം ശ്രദ്ധിക്കപ്പെട്ടു, ഒപ്പം അനന്യയും.

പിന്നീട് കന്നട, തെലുങ്ക് ചിത്രങ്ങിലും അനന്യ നായികയായി. സംസ്ഥാന പുരസ്‌കാരം സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് തന്നെയാണ് ദൂരെ എന്ന ടെലിഫിംലിമിൽ അനന്യ അഭിനയിക്കുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ടെലിഫിലിമിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം അനന്യക്ക് ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP