Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചി മെട്രോയ്ക്ക് 138 പൊലീസുകാർ സുരക്ഷയൊരുക്കും; പൊലീസ് കംപ്ലെയിൻസ് അഥോറിറ്റി ചെയർമാനായി മുൻ ഹൈക്കോടതി ജഡ്ജി വി.കെ. മോഹനനെ നിയമിക്കും; തെരുവ്‌നായ്ക്കളുടെ ആക്രമണത്തിൽ മരിച്ച പുല്ലുവിളയിലെ ജോസ് ക്ലീനിന്റെ കുടുംബത്തിന് അഞ്ചുലക്ഷം; ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

കൊച്ചി മെട്രോയ്ക്ക് 138 പൊലീസുകാർ സുരക്ഷയൊരുക്കും; പൊലീസ് കംപ്ലെയിൻസ് അഥോറിറ്റി ചെയർമാനായി മുൻ ഹൈക്കോടതി ജഡ്ജി വി.കെ. മോഹനനെ നിയമിക്കും; തെരുവ്‌നായ്ക്കളുടെ ആക്രമണത്തിൽ മരിച്ച പുല്ലുവിളയിലെ ജോസ് ക്ലീനിന്റെ കുടുംബത്തിന് അഞ്ചുലക്ഷം; ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

തിരുവനന്തപുരം: കൊച്ചി മെട്രോയ്ക്ക് സുരക്ഷയൊരുക്കാൻ കെഎപിയിൽ നിന്നും 138 പൊലീസുകാരെ വിന്യസിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗംതീരുമാനിച്ചു. പൊലീസുകാർക്ക് പ്രത്യേക പരിശീലനം നൽകിയാവും നിയമനം.

കൊച്ചി മെട്രോ സർവ്വീസ് ആരംഭിക്കുന്നതിനൊപ്പം പുതിയതായി സ്ഥാപിക്കുന്ന കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനു വേണ്ടി 29 അധിക പൊലീസ് തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കൊച്ചി മെട്രോയ്ക്കു വേണ്ടി നിയമിതരാവുന്ന പൊലീസുകാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കെഎംആർഎൽ ആയിരിക്കും വഹിക്കുക. ഈ നിബന്ധനയിലാണ് പുതിയ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. പൊലീസ് കംപ്ലെയിൻസ് അഥോറിറ്റി ചെയർമാനായി മുൻ ഹൈക്കോടതി ജഡ്ജി വി.കെ. മോഹനനെ നിയമിക്കാനും തീരുമാനമായി.

പില്ലുവിളയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മരിച്ച ജോസ് ക്ലീനിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനം നൽകാനും സർക്കാർ തീരുമാനിച്ചു.


ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തിന്റെ പ്രധാന തീരുമാനങ്ങൾ

കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജുനാരായണ സ്വാമിയെയും കൃഷിവകുപ്പ് ഡയറക്ടർ ബിജു പ്രഭാകറിനെയും തൽസ്ഥാനങ്ങളിൽനിന്ന് മാറ്റി. ഇരുവർക്കും പകരം നിയമനം നൽകിയിട്ടില്ല. മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. പുതിയ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ധനകാര്യ എക്‌സ്‌പെൻഡിച്ചർ സെക്രട്ടറി ടികാറാം മീണയെ നിയമിക്കാൻ തീരുമാനിച്ചു. കാർഷികോൽപാദന കമ്മീഷണറുടെ ചുമതലയും മീണ വഹിക്കും.

പൊലീസ് കംപ്ലെയിൻസ് അഥോറിറ്റി ചെയർമാനായി മുൻ ഹൈക്കോടതി ജഡ്ജി വി.കെ. മോഹനനെ നിയമിക്കും. ജസ്റ്റിസ് നാരായണക്കുറുപ്പ് വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം.

തെരുവ് നായ്ക്കളുടെ കടിയേറ്റു മരിച്ച നെയ്യാറ്റിൻകര പുല്ലുവിള പള്ളികെട്ടിയ പുരയിടത്തിൽ ജോസ് ക്ലീനിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനം നൽകാൻ തീരുമാനിച്ചു.

ടൂറിസം അഡീഷണൽ ഡയറക്ടറും കെ.ടി.ഡി.സി. എം.ഡി.യുമായ ഡി. ബാലമുരളിയെ വാണിജ്യനികുതി വിഭാഗം ജോയിന്റ് കമ്മീഷണറായി നിയമിക്കാൻ തീരുമാനിച്ചു. ടൂറിസം ഡയറക്ടർ ബാലകിരണിന് കെ.ടി.ഡി.സി.യുടെ അധിക ചുമതല നൽകി.

പഞ്ചായത്തു വകുപ്പിൽ 448 പുതിയ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. ഇതിൽ 170 പേർ ക്ലാർക്കുമാരും 146 പേർ സീനിയൽ ക്ലാർക്കുമാരും ആയിരിക്കും.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ഥിരം ജീവനക്കാർക്കും ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ തീരുമാനിച്ചു.

കേരള ഔഷധ സസ്യബോർഡിലെ ജീവനക്കാരുടെ ശമ്പളവും പരിഷ്‌കരിക്കും.

കേരള വനിതാ കമ്മീഷനിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാനുള്ള ശുപാർശയും മന്ത്രിസഭ അംഗീകരിച്ചു.

പുനലൂർ റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിലെ അംഗീകൃത ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചു.

അനർട്ട് ജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കരിക്കാൻ തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP