Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോഷ്യൽ മീഡിയയിലൂടെ ചൈൽഡ് പോൺ പങ്കുവയ്ക്കുന്നവർക്ക് മല്ലു സൈബർ സോൾജിയേഴ്‌സിന്റെ ഫൈനൽ വാണിങ്; തനിമലയാളം അടക്കമുള്ള ഗ്രൂപ്പുകൾ 24 മണിക്കൂറിനകം അവസാനിപ്പിച്ചിരിക്കണം; നടപടി ഉണ്ടായില്ലെങ്കിൽ ഓരോ അംഗങ്ങളുടെയും പേരു വിവരങ്ങൾ ദൃശ്യമാധ്യമങ്ങളിൽ വരുമെന്നും ഹാക്കർമാരുടെ കൂട്ടായ്മ

സോഷ്യൽ മീഡിയയിലൂടെ ചൈൽഡ് പോൺ പങ്കുവയ്ക്കുന്നവർക്ക് മല്ലു സൈബർ സോൾജിയേഴ്‌സിന്റെ ഫൈനൽ വാണിങ്; തനിമലയാളം അടക്കമുള്ള ഗ്രൂപ്പുകൾ 24 മണിക്കൂറിനകം അവസാനിപ്പിച്ചിരിക്കണം; നടപടി ഉണ്ടായില്ലെങ്കിൽ ഓരോ അംഗങ്ങളുടെയും പേരു വിവരങ്ങൾ ദൃശ്യമാധ്യമങ്ങളിൽ വരുമെന്നും ഹാക്കർമാരുടെ കൂട്ടായ്മ

തിരുവനന്തപുരം: കുട്ടികളുടെ അസ്ലീല വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയിയൽ പങ്കുവയ്ക്കുന്നവർക്ക് മുന്നറിയിപ്പുമായി മലായി ഹാക്കർമാരുടെ കൂട്ടായ്മയായ മല്ലു സൈബർ സോൾജിയേഴ്‌സ്. വാട്‌സാപ്പ്, ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ നടക്കുന്ന ലൈംഗികവൈകൃതങ്ങളിൽ ഏറ്റവും ഭീകരമായത് ചൈൽഡ് പോണോഗ്രഫിയുടെ പങ്കുവയ്ക്കലാണെന്ന് ഹാക്കർമാർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ അശ്ലീലവീഡിയോകൾ പങ്കുവയ്ക്കുന്ന തനിമലയാളം അടക്കമുള്ള ഗ്രൂപ്പുകൾ അവസാനിപ്പിക്കാൻ 24 മണിക്കൂർ സമയം അനുവദിച്ചുകൊണ്ടുള്ള മുന്നറിയിപ്പാണ് മല്ലു സൈബർ സോൾജിയേഴ്‌സ് നല്കിയിരിക്കുന്നത്. ഈ സമയത്തിനുള്ളിൽ അംഗങ്ങൾ ഗ്രൂപ്പ് വിട്ടു പോയിരിക്കണം. അഡ്‌മിന്മാർ ഗ്രൂപ്പുകൾ പ്രവർത്തനരഹിതമാണക്കണം. അല്ലായെങ്കിൽ ഇവർ ഓരോരുത്തരുടെയും വിവരങ്ങൾ ഹാക്ക് ചെയ്ത് ദൃശ്യമാധ്യമങ്ങൾക്കു കൈമാറും. ഇത്തരക്കാരെ മാസങ്ങളായി തങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും ഹാക്കർമാർ മുന്നറിയിപ്പു നല്കുന്നു. പാക്കിസ്ഥാനിലെയും കാഷ്മീരിലെയും തീവ്രവാദികളുടെ വിവരങ്ങൾ ചോർത്തുന്നത്ര പാടുള്ള കാര്യമല്ല ഇത്. അതുകൊണ്ട് മുന്നറിയിപ്പ് ഗൗരവമായി എടുക്കണം. ദൃശ്യമാധ്യങ്ങൾക്കു നല്കിയശേഷം വിവരങ്ങൾ സൈബർ സെല്ലിനും കൈമാറുമെന്നും മല്ലു സൈബർ സോൾജിയേഴ്‌സ് മുന്നറിയിപ്പു നല്കുന്നു.

മല്ലു സൈബർ സോൾജിയേഴ്‌സിന്റെ കുറിപ്പ്: 

പ്രിയരേ.. അതീവ പ്രാധാന്യം ഉള്ള ഒരു കാര്യം കൂടി മല്ലു സൈബർ സോൾജിയേഴ്സ് നിങ്ങളുമായി പങ്ക് വയ്ക്കട്ടെ...

കേരളത്തിൽ ഇത്രയധികം ലൈംഗിക ആക്രമണങ്ങൾ നടക്കുന്നതിന് ഏറ്റവും പ്രധാന കാരണങ്ങളിൽ ഒന്ന് സോഷ്യൽ മീഡിയ ആണെന്ന കാര്യം ഞങ്ങൾക്ക് മറച്ചു വയ്ക്കാൻ ആവില്ല..

വാട്‌സാപ്പ് അടക്കം ഉള്ള ഗ്രൂപ്പുകളിൽ കൂടി ലൈംഗിക വൈകൃതങ്ങളുടെ പ്രചാരണവും പ്രചോദനവും അത്ര അധികം നടക്കുന്നുണ്ട്..

ഇതിൽ ഏറ്റവും ഭീകരമായത് ചൈൽഡ് പോൺ ആണ്.

ഇക്കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കാൻ പറഞ്ഞു പലരും ഇത്തരം ഗ്രൂപ്പുകളെ കുറിച് ഞങ്ങൾക്ക് മെസേജ് ചെയ്യാറുണ്ട്.. അത് പ്രകാരം അൻപതോളം വരുന്ന സെക്‌സ്/പോൺ/ചൈൽഡ് അബ്യൂസ് ഗ്രൂപ്പുകൾ ഞങ്ങൾ നിരീക്ഷിച്ചു വരികയാണ്..
അതിൽ ഏറെ ഇമ്പോർട്ടന്റ് ആയ ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ആണ് തനിമലയാളം. ചൈൽഡ് പോൺ വീഡിയോ ഷെയറിങ്ങിന് പ്രത്യേക ഗ്രൂപ്പ് തന്നെ ഇവർക്ക് ഇടയിൽ ഉണ്ട്..

ഞങ്ങൾ അവരുടെ തെറ്റ് ചൂണ്ടികാണിച്ചതിന് തെറിവിളി ആണ് കിട്ടിയത്.. തുടർന്നും അവർ അശ്ലീല പോസ്റ്റുകൾ/ചൈൽഡ് പോൺ അടക്കം ഇപ്പോഴും പോസ്റ്റ് ഇട്ടുകൊണ്ടിരിക്കുന്നു.. ഇത് ചെയ്യുന്നത് അപക്വമായ മനസ്സ് കൊണ്ടോ, ചെയ്യുന്ന തെറ്റിനെ കുറിച്ചുള്ള ധാരണ ഇല്ലാത്തതുകൊണ്ടോ അല്ല. തീർച്ചയായും അത് സമൂഹത്തോടുള്ള വെല്ലുവിളി തന്നെ ആണ്...

ഞങ്ങൾ വാണിങ് നൽകിയിട്ടുണ്ട് 24 മണിക്കൂർ.. തുടർന്നും അവർ ഇത്തരം ഗ്രൂപ്പുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഞങ്ങൾ എന്ത് ചെയ്യണം? ... അത് നിങ്ങൾക്ക് വിട്ടുതന്നിരിക്കുന്നു...

ഞങ്ങളുടെ മെസേജ് ചുവടെ:

തനി മലയാളം ഗ്രൂപ്പ് ക്രിയേറ്റർ, അഡ്‌മിന്മാർ, എന്നിവരുടെയും ആക്റ്റീവ് ആയി ഇവിടെ പോസ്റ്റ് ഇടുന്ന മുഴുവൻ അംഗങ്ങളുടെയും ശ്രദ്ധയ്ക്ക്...

നിങ്ങളെ തിരുത്തുക എന്നത് ഞങ്ങളുടെ ലക്ഷ്യം അല്ല.. എന്നാൽ നിരന്തരം ചൈൽഡ് പോൺ അടക്കമുള്ള പോൺ വീഡിയോ റെക്കോർഡ് ചെയ്യുന്നതും സോഷ്യൽ മീഡിയയിൽ കൂടി പ്രേചരിപ്പിക്കുന്നതും ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചു ഏറെ ശിക്ഷാർഹമാണ് എന്നത് നിങ്ങൾക്ക് അറിവില്ലാത്തത്ത് അല്ലല്ലോ..

*തനി മലയാളം* എന്നപേരിൽ ഉള്ള ഈ വാട്‌സാപ്പ് ഗ്രൂപ്പ് ഒരു വർഷത്തിൽ അധികമായി അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നു.. മുഖ്യമായും ചൈൽഡ് വീഡിയോ എന്ന പരാതി ഞങ്ങൾക്ക് ലഭിച്ചശേഷം മാസങ്ങൾ ആയി ഞങ്ങൾ ഈ ഗ്രൂപ്പ് നിരീക്ഷിച്ചു വരികയാണ്...

രണ്ടു മാസത്തിൽ അധികമായി ഇവിടെ നടന്ന മുഴുവൻ ആക്ടിവിറ്റിയും ഞങ്ങൾ റെക്കോർഡ് ചെയ്ത് കഴിഞ്ഞു. ഗ്രൂപ്പ് ക്രിയേറ്റർ, അഡ്‌മിന്മാർ, വീഡിയോ പ്രചരിപ്പിക്കുകയും പ്രോത്സാഹനം ചെയ്യുകയും ചെയ്യുന്ന മെമ്പർമാർ തുടങ്ങിയവരുടെ പേഴ്‌സണൽ ഡീറ്റൈൽസ് അടക്കം ഞങ്ങൾ കലക്ട് ചെയ്തു കഴിഞ്ഞു.

ഈ വാണിങ് നിങ്ങൾക്ക് സ്വയം തിരുത്താനുള്ള അവസാന അവസരം ആണ്.
ഇതിൽ ഉള്ള മുഴുവൻ മെമ്പർമാരും സ്വയം ഗ്രൂപ്പ് ഉപേക്ഷിച്ചു പോവുകയോ, ഗ്രൂപ്പ് ക്രിയേറ്റർ, അഡ്‌മിന്മാർ തുടങ്ങിയവർ മുഴുവൻ മെമ്പർമാരെയും റിമൂവ് ചെയ്ത് ഈ ചൈൽഡ് പോർൺ ഗ്രൂപ്പ്, ഈ മെസ്സേജ് കിട്ടി 24 മണിക്കൂറിൽ ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത് ആയതിന്റെ സ്‌ക്രീൻ ഷോട്ട് , https://m.facebook.com/TheMalluCyberSoldiers/ എന്ന ഞങ്ങളുടെ ഒഫീഷ്യൽ ഗ്രൂപ്പിൽ മെസ്സേജ് അയക്കേണ്ടതാണ്.

ഇത് ഭീഷണി ആയി തന്നെ കാണുക.. കാരണം മല്ലുസൈബർ സോൾജിയേഴ്‌സ് ആരെന്നു ഇനിയും നിങ്ങൾക്ക് അറിയില്ല എങ്കിൽ ഒന്ന് ഗൂഗിൾ ചെയ്തു നോക്കുക.. പാക്ക്..കാശ്മീർ തീവ്രവാദികളുടെ ഫോൺ ഹാക്ക് ചെയ്യുന്ന പണി ഒന്നും ഇല്ല ഞങ്ങൾക്ക് നിങ്ങളെ വെളിച്ചത്തുകൊണ്ടുവാരാൻ.!

ഞങ്ങളുടെ ഈ പോസ്റ്റിനു താഴെ ഇനി ഇടുന്ന ഓരോ വീഡിയോയും ഫോട്ടോയും അതീവ പ്രാധാന്യത്തോടെ നിങ്ങളെ പുറം ലോകത്തിന് പരിചയപ്പെടുത്താൻ സഹായിക്കും...

ഈ മെസ്സേജ് വായിച്ച ശേഷം എന്നെ ഗ്രൂപ്പിൽ നിന്നും ഒഴിവാക്കി അശ്ലീല അസഭ്യവർഷം നടത്തുകയോ ചെയ്യുന്നത്, ഇൻബോക്‌സ് അശ്ലീലം.. അസഭ്യവർഷം എന്നിവ നടത്തുന്നത് തീർച്ചയായും നിങ്ങളുടെ ഫോട്ടോ സഹിതമുള്ള പേഴ്‌സണൽ ഡീറ്റൈൽസ് ലോകം അറിയാൻ സഹായിക്കും.

ഈ മെസ്സേജ് നിസ്സാരവത്കരിച്ചു നിങ്ങൾക്ക് ഒന്നോ രണ്ടോ പേരെ ഈ ഗ്രൂപ്പിൽനിന്ന് ഒഴിവാക്കാൻ സാധിക്കും.. മനസിലാക്കുക... ഞങ്ങൾ ഒന്നോ രണ്ടോ പേരല്ല... നിരവധിപേർ നിങ്ങളെ നിരീക്ഷിക്കാനായി പലനമ്പറുകളിൽ ഈ ഗ്രൂപ്പിൽ മാസങ്ങളായി നിങ്ങളുടെ പുറകെ ഉണ്ട്.

ഒരിക്കൽ കൂടി വാണിങ് തരുന്നു,

നിങ്ങൾ ഈ ഗ്രൂപ്പിൽ പ്രചരിപ്പിക്കുന്നത്, സ്വന്തം വീഡിയോ ആയാലും നിങ്ങളുടെ കുടുംബങ്ങങ്ങളുടെ വീഡിയോ ആയാലും ഈ ഗ്രൂപ് ഈ മെസ്സേജ് വായിച്ചു 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കുക. ഗ്രൂപ് ഡിലീറ്റ് ചെയ്യുക.

ഇവിടെ 50 വയസ്സിനു മുകളിൽ പ്രായം ഉള്ളവരും 17 വയസ്സിനു താഴെ പ്രായമുള്ളവരും ഉണ്ട്.. ഞങ്ങൾ മുഴുവൻ അംഗങ്ങളുടെയും പേഴ്‌സണൽ ഡീറ്റൈൽസ് കലക്ട് ചെയ്തു കഴിഞ്ഞു.

നിങ്ങൾ സ്വയം പിരിഞ്ഞു പോവുകയും മെസ്സേജ് ഇനിയും കാണാത്ത മെബർമാരെ അഡ്‌മിന്മാർ /പേജ് ക്രിയേറ്റർ എന്നിവർ റിമൂവ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ആയതിന്റെ സ്‌ക്രീൻഷോട്ട് ഞങ്ങളുടെ ഒഫീഷ്യൽ പേജിൽ നിങ്ങൾ അയച്ചുതരാത്ത പക്ഷം....

കഴിഞ്ഞ രണ്ടുമാസത്തിലേറെയായി നിങ്ങൾ ഓരോരുത്തരും അപ്‌ലോഡ് ചെയ്ത ഡാറ്റ, നിങ്ങളുടെ പേഴ്‌സണൽ ഡീറ്റൈൽസ് സഹിതം ഞങ്ങൾ ഞങ്ങളുടെ ഒഫീഷ്യൽ പേജിലൂടെയും ആ പോസ്റ്റ് കേരളത്തിലെ മിക്കവാറും എല്ലാ പ്രമുഖ ദൃശ്യ - ശ്രാവ്യ മാധ്യന്മങ്ങളുമായും പങ്ക് വയ്ക്കുകയും ചെയ്യും

നിങ്ങളുടെ യഥാർത്ത മുഖം ജനങ്ങളുടെ മുൻപിൽ പ്രദർശിപ്പിച്ച ശേഷം മാത്രമേ ഈ ഡാറ്റ കേരള സൈബർ സെല്ലുമായി ഞങ്ങൾ പങ്കുവയ്ക്കുകയുള്ളു..!

സ്വയം തിരുത്താനുള്ള അവസാന അവസരം ഉപയോഗിക്കുക. ..

നിങ്ങളിൽ പലർക്കും വീടും കുടുംബവും സഹോദരിമാരും അമ്മയും ഒക്കെ ഉണ്ടാവും എന്ന് ഓർമ്മിച്ചു കൊണ്ട്..

ബെസ്റ്റ് വിഷസ് ബൈ ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP