Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരാതി പറയാൻ വിളിച്ച വിദ്യാർത്ഥിയെ പച്ചത്തെറി വിളിച്ച കെഎസ്ഇബി ജീവനക്കാരൻ സ്ഥിരം പ്രശ്‌നക്കാരൻ; മദ്യത്തിന് അടിമയായ സോമനെ മോശം പെരുമാറ്റത്തിന് പലവട്ടം സ്ഥലം മാറ്റി; ആരെയും കൂസാത്ത പ്രകൃതക്കാരനായ ഓവർസീയർ മേലുദ്യോഗസ്ഥർക്കും നിത്യം തലവേദന

പരാതി പറയാൻ വിളിച്ച വിദ്യാർത്ഥിയെ പച്ചത്തെറി വിളിച്ച കെഎസ്ഇബി ജീവനക്കാരൻ സ്ഥിരം പ്രശ്‌നക്കാരൻ; മദ്യത്തിന് അടിമയായ സോമനെ മോശം പെരുമാറ്റത്തിന് പലവട്ടം സ്ഥലം മാറ്റി; ആരെയും കൂസാത്ത പ്രകൃതക്കാരനായ ഓവർസീയർ മേലുദ്യോഗസ്ഥർക്കും നിത്യം തലവേദന

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: വൈദ്യുതി മുടങ്ങിയെന്നു പരാതിപ്പെടാൻ ഫോണിൽ വിളിച്ച ഡയാലിസിസ് രോഗിയുടെ മകനായ വിദ്യാർത്ഥിയെ തെറിവിളിച്ച സംഭവത്തിൽ സസ്‌പെൻഷനിലായ പെരുമ്പാവൂർ വളയൻചിറങ്ങര കെഎസ്ഇബി ഓഫിസിലെ ഓവർസീയർ കെ സോമൻ സ്ഥിരം പ്രശ്‌നക്കാരൻ. സഹപ്രവർത്തകരോടും ഉപഭോക്താക്കളോടുമുള്ള മോശം പെരുമാറ്റത്തിന്റെ പേരിൽ ഇതികം പലവട്ടം സോമനെ സ്ഥലം മാറ്റിയിരുന്നു. മദ്യത്തിനടിമയായ ഇയാളുടെ ആരെയും കൂസാത്ത പ്രകൃതം മേലുദ്യോഗസ്ഥർക്ക് സ്ഥിരം തലവേദനയായിരുന്നു.

നേരത്തെ പെരുമ്പാവൂർ ഓഫീസിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്.മദ്യലഹരിയിൽ ഇയാളുണ്ടാക്കുന്ന പ്രശ്‌നങ്ങൾ അസഹ്യമായതോടെ ജീവനക്കാർ വിവരം ഉന്നതാധികതരെ ബോദ്ധ്യപ്പെടുത്തുകയും തുടർന്ന് വളയൻചിറങ്ങര ഓഫീസിലേക്ക് സ്ഥലം മാറ്റുകയുമായിരുന്നു. ഇയാളുടെ തനി സ്വഭാവം വ്യക്തമാക്കുന്നതാണ് സസ്‌പെൻഷനിടയാക്കിയ ഫോൺ സംഭാഷമെന്ന് സഹപ്രവർത്തകർ ചൂണ്ടിക്കാട്ടി.പുല്ലുവഴി സ്വദേശി വൃക്കരോഗിയായ ബിജുവിന് ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യുന്നുണ്ട്.

കഴിഞ്ഞദിവസം നാലു മണിക്കൂറിലേറെ വൈദ്യുതി മുടങ്ങിയതിനെപ്പറ്റി പരാതി പറയാനാണ് മകൻ കെഎസ്ഇബി ഓഫിസിലേക്കു വിളിച്ചത്.ജയകേരളം സ്‌കൂളിന്റെ കിഴക്ക് ഭാഗത്തേക്ക് വൈദ്യൂതി നിലച്ചിരിക്കുകയാണെന്നറിയിക്കാനാണ് വിദ്യാർത്ഥി സോമനെ ഫോണിൽ വിളിച്ചത്. പോസ്റ്റിൽ വണ്ടിയിടിച്ചതാണെന്നും കൊല്ലൻ വിശ്വംഭരനോട് അന്വേഷിക്കാനായിരുന്നു ആദ്യ നിർദ്ദേശം.

അയാളുടെ നമ്പർകൈവശമില്ലന്ന് വിദ്യാർത്ഥി അറിയിച്ചപ്പോൾ സോമൻ നാവിൻ നിന്നും ഉതിർന്നത് കേട്ടാലറയ്ക്കുന്ന തെറി.നട്ടപ്പാതിരായ്ക്കു നമ്പർ പറഞ്ഞുതരാലണോ എന്റെ പണിയെന്നു ചോദിച്ച ഇയാൾ നിന്റെ അമ്മയുടെ -ന്റെ വലിപ്പത്തിന്റെ നമ്പർ ഞാൻ പറയാടാ... എന്ന ആക്രോശിക്കുകയും രണ്ടക്കങ്ങൾ പറയുകയും ചെയ്തു.

പിന്നാലെ സോമൻ മാതാവിനെയും പെങ്ങളെയും അപ്പുപ്പനെയും കൂട്ടി വരെ വിളമ്പിയ അശ്ലീല പദപ്രയോഗങ്ങൾ കേട്ട് വിദ്യാർത്ഥി സ്തംബ്ദനായിപ്പോയി എന്ന് പുറത്തുവന്ന ശബ്ദ രേഖയിൽ നിന്നും വ്യക്തമാണ്. ഒടുവിൽ സഹികെട്ട് വിദ്യാർത്ഥി പിതാവിനെ വിളിക്കുന്നിടത്താണ് ശബ്ദരേഖ അവസാനിക്കുന്നത്.വിദ്യാർത്ഥി പൊലീസിലും കെ എസ് ഇ ബി അധികൃതർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കെഎസ്ഇബി ജീവനക്കാരന്റെ തെറിവിളി അടങ്ങിയ ഫോൺസംഭാഷണം വിദ്യാർത്ഥിയുടെ വീട്ടുകാർ പുറത്ത് വിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP