Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐവൈസിസി യൂത്ത് ഫെസ്റ്റ് വെള്ളിയാഴ്ച

ന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ നാലാമത് യൂത്ത് ഫെസ്റ്റ് മെയ് 19 വെള്ളിയാഴ്ച രാത്രി 7 മണിമുതൽ ഗുദൈബിയ സൗത്ത് പാർക്ക് പ്രിയദർശിനി ഹാളിൽ വെച്ച് നടക്കുന്നു. കേരളത്തിലേയും ബഹ്‌റൈനിലെ പ്രവാസ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങൾ പങ്കെടുക്കും, യൂത്ത് ഫെസ്റ്റുമായി ബന്ധപ്പെട്ട് കളേഴ്‌സ് 2017 എന്ന പേരിൽ നടത്തിയ കലാ മൽസരങളിലെ വിജയികൾക്ക് സമ്മാനങൾ തദവസരത്തിൽ വിതരണം ചെയ്യും.

കൂടാതെ ബഹ്‌റൈനിലെ ഏറ്റവും മികച്ച പ്രവാസ കർഷകനുള്ള ജവഹർലാൽ നെഹ്രു പ്രവാസ കർഷക രത്‌ന അവാർഡും വിതരണം ചെയ്യും. പ്രവാസ കലാകാരന്മാരുടെ വിവിധ കലാപരിപാടികളോടെയാകും യൂത്ത് ഫെസ്റ്റ് അരങ്ങേറുക,2013 ൽ വിടി ബല്രാം എം എൽ എ ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ സംഘടനയാണ് ഐവൈസിസി. നാലു വർഷം കൊണ്ട് രാഷ്റ്റ്രീയ പരിപാടികൾക്കുപരിയായി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങൾ ചെയ്യുവാൻ ഐവൈസിസിക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളിൽ നിന്നും തെരെഞ്ഞെടുക്കപെട്ട 14 അമ്മമാർക്ക് പെൻഷൻ നൽകുന്ന അമ്മക്കൊരു കൈനീട്ടം പദ്ദതിയും, നിർദ്ദന രോഗികൾക്ക് ആശ്വാസമേകുന്ന സ്വാന്തന സ്പർശം പദ്ദതിയും പഠിക്കാൻ മിടുക്കരായ കുട്ടികളെ സഹായിക്കുന്ന അക്ഷരദ്വീപം പദ്ദതിയും നാട്ടിൽ പോകുവാൻ പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് യാത്രാ ടിക്കറ്റ് നൽകുന്ന പ്രവാസ കിരണം പദ്ദതിയും അടക്കം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഐവൈസിസി നടത്തി വരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന സഹായി എന്ന സന്നദ്ദ സംഘടനക്ക് ആംബുലൻസ് വാങുവാൻ സഹായം ചെയ്യുവാൻ കഴിഞ്ഞ മാസം കഴിഞ്ഞിരുന്നു. പുതിയതായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ക്ക് ഐവൈസിസി രൂപം നൽകിയിട്ടുമുണ്ട്. ഇതിനോടകം 18 മെഡിക്കൽ ക്യാമ്പുകളും 6 രക്തധാന ക്യാമ്പുകളും രണ്ട് നേത്ര ചികിൽസാ ക്യാമ്പുകളും ഐവൈസിസി നടത്തിയിട്ടുണ്ട്. കൂടാതെ നാടക രംഗത്തും കലാകായിക രംഗത്തും വിദ്യാഭ്യാസ രംഗത്തും ഐവൈസിസി നിരവധി പ്രവർത്തനങ്ങൾ കാഴ്‌ച്ചവെച്ചിട്ടുണ്ട്.

മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ, പിടി തോമസ് എം എൽ എ, വി ടി ബല്രാം എം എൽ എ ,കെപിസിസി ജനറൽ സെക്രട്ടറി മാരായ കെപി അനിൽകുമാർ, കെ പ്രവീൺകുമാർ, സെക്രട്ടറി കെ എം എ മേത്തർ , യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അർദ്ദനാരി, സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല,കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ വി എസ് ജോയ്, കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ചുകുട്ടൻ അടക്കമുള്ള കോൺഗ്രസ് യൂത്ത് കോൺഗ്രസ്സ് കെ എസ് യു നേതാക്കൾ ഇതിനോടകം ഐവൈസിസി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.

വർഷാ വർഷം ഭാരവാഹികൾ മാറിക്കൊണ്ട് 9 ഏരിയകളിലായി 500 ൽ പരം മെംബർമാരുമായി ഐവൈസിസി സജീവമായി പ്രവർത്തിച്ച് വരുന്നു.യൂത്ത് ഫെസ്റ്റ് 2017 ൽ പങ്കെടുക്കുന്നവർക്കായി വിവിധ ഏരിയകളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുമുണ്ട്.ഹിദ്ദ് 33080790, മുഹറഖ് 35914004, മനാമ 32029799,ഗുദൈബിയ 35069283,സൽമാനിയ 39499330, ഉമ്മുൽ ഹസം 36951681 ടൂബ്ലി 34384577 സൽമാബാദ് 39349181, റിഫ 33059692, സിത്ര 66988833, ഹമദ് ടൗൺ 33735358, ബുദയ്യ 33246208,38349311 എന്നീ നംബരുകളിൽ ബന്ധപ്പെടുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP