Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

78ാം വയസിലും യുവത്വത്തിന്റെ ചുറുചുറുക്കിൽ ഉഷ സോമൻ; ലോകത്തിലെ ഏറ്റവും കഠിനമായ വ്യായാമമുറ ചെയ്ത് അദ്ഭുതപ്പെടുത്തി മോഡൽ മിലിന്ദ് സോമന്റെ അമ്മ; സാരിയുടുത്ത വയോധിക ഒരു മിനിട്ടും 20 സെക്കൻഡും പ്ലാങ്കിൽ തുടരുന്ന വീഡിയോ വൈറലാകുന്നു

78ാം വയസിലും യുവത്വത്തിന്റെ ചുറുചുറുക്കിൽ ഉഷ സോമൻ; ലോകത്തിലെ ഏറ്റവും കഠിനമായ വ്യായാമമുറ ചെയ്ത് അദ്ഭുതപ്പെടുത്തി മോഡൽ മിലിന്ദ് സോമന്റെ അമ്മ; സാരിയുടുത്ത വയോധിക ഒരു മിനിട്ടും 20 സെക്കൻഡും പ്ലാങ്കിൽ തുടരുന്ന വീഡിയോ വൈറലാകുന്നു

മുംബൈ: വയറുചാടുന്നതടക്കമുള്ള പ്രശ്‌നങ്ങൾക്കുള്ള ഏറ്റവും മികച്ച വ്യായാമ മുറകളിലൊന്നാണ് പ്ലാങ്ക്. കണംകയ്യിലും കാലുകളിലുമായി ശരീരഭാരം കൊടുത്ത് മിനിട്ടുകളോളം കിടക്കുന്ന ഈ വ്യായാമമുറ ലേശം കട്ടിയാണ്. ദിവസം പത്തുമിനിട്ടുവച്ച് ഒരു മാസം ചെയ്യാമെങ്കിൽ നല്ല ഒന്നാന്തരം ഫ്‌ളാറ്റ് വയർ സ്വന്തമാക്കാമെന്നാണ് ഫിറ്റ്‌നസ് ഇൻസ്ട്രക്ടർമാർ പറയുന്നത്.

യുവത്വത്തിനുപോലും കടുകട്ടിയായ ഈ ആരോഗ്യമുറ ചെയ്ത് അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് 78 വയസുള്ള ഒരു സ്ത്രീ. മറ്റാരുമല്ല, പ്രമുഖ മോഡൽ മിലിന്ദ് സോമന്റെ അമ്മ ഉഷയാണ് വാർദ്ധക്യത്തിൽ അനായാസമായി പ്ലാങ്ക് ചെയ്ത് അദ്ഭുതപ്പെടുത്തിയിരിക്കുന്നത്. ഒരു മിനിട്ടും 20 സെക്കൻഡും അവർ വ്യായാമമുറ ചെയ്യുന്നുണ്ട്. അതും സാരി വേഷത്തിലാണ് വ്യായാമം ചെയ്യുന്നത്. ലോക മാതൃദിനത്തിൽ മിലിന്ദ് തന്നെയാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ബയോ കെമിസ്റ്റും മുൻ ടീച്ചറുമായ ഉഷ സോമൻ ഇതാദ്യമായല്ല ഇത്തരം പ്രവർത്തികളിലൂടെ അദ്ഭുതപ്പെടുത്തുന്നത്. മുമ്പ് മിലിന്ദിന്റെ കൂടെ സാരിയുടുത്ത് ചെരിപ്പിടാതെ മാരത്തോണിൽ പങ്കെടുത്തും ഉഷ വാർത്തകളിൽ നിറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP