Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീരമൃത്യുവരിച്ച ജവാന്റെ വീട്ടിലെത്തി കുടുംബത്തെ അപമാനിച്ച് യോഗി ആദിത്യനാഥ്; യുപി മുഖ്യമന്ത്രിയുടെ സന്ദർശനത്തിനായി എസിയും കാർപ്പറ്റും സോഫയും വരെ എത്തിച്ചു വിഐപി സൗകര്യമൊരുക്കി; യോഗി വന്നുപോയതിന് പിന്നാലെ ഇവ തിരികെ കൊണ്ടുപോയി

വീരമൃത്യുവരിച്ച ജവാന്റെ വീട്ടിലെത്തി കുടുംബത്തെ അപമാനിച്ച് യോഗി ആദിത്യനാഥ്; യുപി മുഖ്യമന്ത്രിയുടെ സന്ദർശനത്തിനായി എസിയും കാർപ്പറ്റും സോഫയും വരെ എത്തിച്ചു വിഐപി സൗകര്യമൊരുക്കി; യോഗി വന്നുപോയതിന് പിന്നാലെ ഇവ തിരികെ കൊണ്ടുപോയി

ന്യൂഡൽഹി: ലാളിത്യം കൊണ്ട് ശ്രദ്ധേയനാണ യുപി മുഖ്യമന്ത്രി എന്നാണ് അദ്ദേഹത്തെ വാഴ്‌ത്തുന്ന അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്. അതുകൊണ്ടാണ് യോഗിക്ക് ഇത്രമേൽ ജനപ്രീതിയെന്നാണ് ബിജെപിക്കാരുടെയും പക്ഷം. എന്നാൽ, ഇങ്ങനെ പ്രവർത്തകർ വാഴ്‌ത്തുന്ന യോഗി വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തെ അപമാനിച്ചു. മുഖ്യമന്ത്രിയുട സന്ദർശനത്തിനായി വിഐപി സൗകര്യം വീട്ടിലെത്തിച്ച ശേഷം സന്ദർശന ശേഷം അത് തിരികെ എടുത്തതാണ് വിവാദമായത്.

പാക്കിസ്ഥാൻ സൈനികർ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത ബിഎസ്എഫ് ജവാൻ പ്രേം സാഗറിന്റെ കുടുംബത്തെയാണ് യുപി മുഖ്യമന്ത്രി സന്ദർശിച്ചത്. യോഗി ആദിത്യനാഥിന്റെ സന്ദർശനത്തോടനുബന്ധിച്ച് വീരമൃത്യുവരിച്ച ജവാന്റെ വീട്ടിൽ എസി, സോഫ, കർട്ടനുകൾ, കാർപെറ്റ്, കസേരകൾ എന്നിവ എത്തിക്കുകയും മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു തൊട്ടുപിന്നാലെ ഇവ തിരികെ കൊണ്ടു പോവുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

'അവർ എസി കൊണ്ടുവച്ചു. ഒരു സോഫാ സെറ്റും വലിയ കാർപെറ്റും വീട്ടിൽ കൊണ്ടുവന്നു. വൈദ്യുതി ബന്ധം തടസപ്പെടാതിരിക്കാൻ ഒരു ജനറേറ്ററും സ്ഥാപിച്ചു. പക്ഷേ, മുഖ്യമന്ത്രി തിരികെ പോയപ്പോൾ തന്നെ എല്ലാം അവർ കൊണ്ടുപോവുകയും ചെയ്തു. നടപടി ഞങ്ങളെ അപമാനിക്കുന്നതായിരുന്നു' വീരമൃത്യുവരിച്ച ജവാന്റെ സഹോദരൻ ദയാശങ്കർ പറഞ്ഞു. ഇദ്ദേഹവും ബിഎസ്എഫ് ഉദ്യോഗസ്ഥൻ ആണ്.

മുളവടിയിൽ നിർത്തിയാണ് എസി താൽക്കാലികമായി സ്ഥാപിച്ചത്. ഏതാണ്ട് 25 മിനിറ്റോളമാണ് യോഗി ആദിത്യനാഥ് ജവാന്റെ വീട്ടിൽ ചെലവഴിച്ചത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ജവാന്റെ വീട്ടിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്‌തെന്നും വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുപിയിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നായ ഡിയോറിയ എന്ന സ്ഥലത്താണ് ജവാന്റെ വീട്. വീരമൃത്യുവരിച്ച ജവാന്റെ കുടുംബത്തിന് മുഖ്യമന്ത്രി നാല് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലി നൽകുമെന്ന ഉറപ്പും.

ബിഎസ്എഫിൽ ഹെഡ് കോൺസ്റ്റബിൾ ആയിരുന്ന പ്രേം സാഗർ മെയ്‌ ഒന്നിനാണ് പൂഞ്ചിൽ വച്ച് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം പാക്ക് സൈന്യം വികൃതമാക്കുകയായിരുന്നു. ഒരു ഇന്ത്യൻ സൈനികനോടും സമാനമായ ക്രൂരത പാക്ക് സൈന്യം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP