Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൈബർ ലോകത്തെ ഞരമ്പന്മാർക്ക് പണികൊടുത്ത് കേരള സൈബർ വാരിയേഴ്‌സിന്റെ വേട്ട തുടരുന്നു; ഏറ്റവും ഒടുവിൽ പണികൊടുത്തത് തിരുവനന്തപുരത്തെ ഞരമ്പു രോഗിക്ക്; ശരീരഭാഗങ്ങളുടെ ചിത്രങ്ങൾ സഹപ്രവർത്തകയായ യുവതിക്ക് അയച്ചുകൊടുത്ത യുവാവിനെ നല്ലനടപ്പിന് ശിക്ഷിച്ചു; യുവാവ് നൽകിയത് 20 കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ

സൈബർ ലോകത്തെ ഞരമ്പന്മാർക്ക് പണികൊടുത്ത് കേരള സൈബർ വാരിയേഴ്‌സിന്റെ വേട്ട തുടരുന്നു; ഏറ്റവും ഒടുവിൽ പണികൊടുത്തത് തിരുവനന്തപുരത്തെ ഞരമ്പു രോഗിക്ക്; ശരീരഭാഗങ്ങളുടെ ചിത്രങ്ങൾ സഹപ്രവർത്തകയായ യുവതിക്ക് അയച്ചുകൊടുത്ത യുവാവിനെ നല്ലനടപ്പിന് ശിക്ഷിച്ചു; യുവാവ് നൽകിയത് 20 കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശവിരുദ്ധരെയും സൈബർ ലോകത്തെ ഞരമ്പു രോഗികളെയും ഞെട്ടിച്ചുകൊണ്ട് കേരളത്തിലെ ഹാക്കർമാർ വേട്ട തുടരുകയാണ്. ഇന്ത്യയിൽ ഇരുന്ന് പാക്കിസ്ഥാന് വേണ്ടി പ്രവർത്തുക്കുന്ന ദേശവിരുദ്ധന്മാർക്ക് ആദ്യം പണി കൊടുത്ത് രംഗത്തെത്തിയത് മല്ലു സൈബർ സോൾജിയേഴ്‌സ് ആയിരുന്നു. ഇതിന് പിന്നാലെ കേരളാ സൈബർ വാരിയേഴ്‌സും രംഗത്തെത്തി. കേരളത്തിലെ ഞരമ്പന്മാരെ ലക്ഷ്യമിട്ടായിരുന്നു ഇക്കൂട്ടർ രംഗത്തെത്തിയത്. ഇതിനോടകം തന്നെ നിരവധി പേർ ഇവരുടെ സൈബർ ആക്രമണത്തിൽ കുടുങ്ങിക്കഴിഞ്ഞു. സഹപ്രവർത്തകയെ ശല്യപ്പെടുത്തിയ ഞരമ്പുരോഗിക്ക് എട്ടിന്റെ പണി കൊടുത്താണ് കേരള സൈബർ വാരിയേഴ്സിന്റെ ബ്ലൂ ആർമി ഇത്തവണ രംഗത്തെത്തിയത്. യുവാവിന് നല്ലനടപ്പിന് ശിക്ഷിക്കുകയും ചെയ്തു. ഇക്കാര്യം സൈബർ വാരിയേഴ്‌സ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

തിരുവനന്തപുരം സ്വദേശിയായ യുവാവിനമെയാണ് ബ്ലൂ ആർമി നല്ലനടപ്പിന് വിധിച്ചത്. മാനസാന്തരം വന്ന ചെറുപ്പക്കാരൻ ശിക്ഷ ഏറ്റുവാങ്ങിയശേഷം വാങ്ങി നൽകിയത് 20 സ്‌കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു. സഹപ്രവർത്തകൻ കൂടിയായ യുവാവിൽ നിന്നും സഹികെട്ടാണ് യുവതി കേരളാ സൈബർ വാരിയേഴ്‌സിനെ സമീപിച്ചത്. യുവാവിൽനിന്ന് നിരന്തരം അശ്ലീല സന്ദേശങ്ങൾ യുവതിക്ക് ലഭിച്ചിരുന്നു. ശരീരഭാഗങ്ങളുടെ ചിത്രങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു ഇയാളുടെ പ്രധാന ഹോബി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കെസിഡബ്ല്യൂ ഞരമ്പനെ പൊക്കിയത്. ശല്യം അവസാനിപ്പിച്ചില്ലെങ്കിൽ വിവരങ്ങൾ പുറത്തുവിടും എന്ന് അറിയിച്ചു. ശിക്ഷയായി നല്ല നടപ്പും വിധിച്ചു. ഇതോടെ യുവാവ് നല്ലനടപ്പിന് തയ്യാറായി.

മലബാറിലെ ഗ്രാമീണ മേഖലയിലുള്ള ഒരു സ്‌കൂളിലെ 20 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകണമെന്നായിരുന്നു നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് പഠനോപകരണങ്ങളുമായി സ്‌കൂളിലെത്തി. ബാഗ്, നോട്ടുബുക്കുകൾ അടക്കമുള്ളവയാണ് ഇയാൾ കൈമാറിയത്. ഇതിന്റെ ചിത്രങ്ങൾ യുവാവ് കേരള സൈബർ വാരിയേഴ്സിന് അയച്ചുകൊടുക്കുകയും ചെയ്തു. സ്‌കൂളിലെ അദ്ധ്യാപകനെ കേരള സൈബർ വാരിയേഴ്സിന്റെ ബ്ലൂ ആർമി ബന്ധപ്പെട്ടു. 20 കുട്ടുകൾക്കുള്ള പഠനോപകരണങ്ങൾ യുവാവ് ഏൽപ്പിച്ചുവെന്ന് അദ്ധ്യാപകൻ സ്ഥിരീകരിച്ചു. സൈബർ വാരിയേഴ്സിന്റെ നിർദ്ദേശിക്കാതെ തന്നെ കുറച്ചുതുക സ്‌കൂളിന് സംഭാവനയായും നൽകി. എല്ലാവർഷവും 20 കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.

സെക്‌സ് ചാറ്റുകൾക്കായി മാത്രം രൂപീകരിച്ച നൂറു കണക്കിന് ഫേസ്‌ബുക്ക് പേജുകളും, ഫേസ്‌ബുക്ക് ഗ്രൂപ്പുകളും അടുത്തിടെ കേരള സൈബർ വാരിയേഴ്‌സ് തകർത്തിരുന്നു. നേരത്തെ, ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് നെഹ്‌റു കോളേജുകളുടെ സൈറ്റുകൾ ഹാക്ക് ചെയതതിന് പിന്നിലും കേരള സൈബർ വാരിയേഴ്‌സായിരുന്നു. നിരവധി സൈബർ ആക്രമണങ്ങളിലൂടെ പ്രശസ്തരാണ് കേരളാ സൈബർ വാരിയേഴ്‌സ് ഹാക്കർമാർ. തെരുവുനായ വിഷയത്തിൽ മലയാളികളെ അപമാനിച്ച മനേകാഗാന്ധിയുടെ സംഘടനയുടെ വെബ്‌സൈറ്റ് ഇവർ തകർത്തിരുന്നു.

സമകാലിക വിഷയങ്ങളിൽ സൈബർ ആക്രമണത്തിലൂടെ പ്രതികരിക്കുന്ന ഒരുകൂട്ടം മലയാളി ഹാക്കർമാരാണ് കേരള സൈബർ വാരിയേഴ്സ്. രാജ്യത്തിനെതിരായ പാക്കിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകൾക്കെതിരെ നിരന്തര ആക്രമണമാണ് ഇവർ നടത്തുന്നത്. പാക്കിസ്ഥാന്റെ ആയിരക്കണക്കിന് വെബ്സൈറ്റുകളാണ് കേരള സൈബർ വാരിയേഴ്സിന്റെ ബ്ലൂ ആർമി തകർത്തത്. കോളേജ് വിദ്യാർത്ഥികൾ മുതൽ സിസ്റ്റം അഡ്‌മിനിസ്റ്റേഴ്‌സ് വരെ ഉൾപ്പെടുന്ന ഹാക്കർമാരുടെ ഒരു കൂട്ടായ്മയാണ് കേരള സൈബർ വാരിയേഴ്സ്. വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ ഹാക്കിങ് ഉപയോഗിക്കുന്ന വിഭാഗമല്ല ഇവർ. മറിച്ച, വ്യക്തമായ തെളിവുകളുടെ പിൻബലത്തിൽ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഹാക്കിങ് നടത്തുന്നു. സമൂഹത്തിലെ അനീതികൾക്ക് എതിരെയാണ് കേരള സൈബർ വാരിയേഴ്‌സിന്റെ പ്രവർത്തനം.

2015 ഒക്ടോബർ മുതലാണ് കേരള സൈബർ വാരിയേഴ്‌സ് പ്രവർത്തനം ആരംഭിച്ചത്. 28 അംഗ ഹാക്കേഴ്‌സ് ഗ്രൂപ്പാണ് കേരളാ സൈബർ വാരിയേഴ്‌സ്. ഇവരുടെ ഉദ്ദേശ്യശുദ്ധിയെ പിന്തുണയ്ക്കുന്ന സാങ്കേതിക വിദഗ്ധരെ ചേർത്ത് ഗ്രൂപ്പ് വിപുലീകരിക്കാനും ഹാക്കേഴ്‌സ് സന്നദ്ധമാണ്. ഫേസ്‌ബുക്കിൽ 10000ൽ കൂടുതൽ ഫോളോവേഴ്സ് ഉണ്ട്. ഇവരിൽ പലരുമാണ് പരാതി നൽകുന്നത്. ആ പരാതികൾക്ക് മേലാണ് പരിഹാരം കാണുന്നത്. ചെറിയ പെൺകുട്ടികളുടെ ഉൾപ്പെടെ നഗ്‌ന ചിത്രങ്ങൾ ലൈംഗിക സൂചനകളോടെ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതാണ് ഇത്തരം ഗ്രൂപ്പുകളെ ലക്ഷ്യമിടാൻ കാരണമെന്ന് കേരളാ സൈബർ വാരിയേഴ്‌സ് അഡ്‌മിൻ വ്യക്തമാക്കുന്നു.

പിടിക്കപ്പെടുന്ന ഞരമ്പന്മാർക്ക് നല്ലനടപ്പും പഠനോപകരണ വിതരണം, തെരുവിൽ അലയുന്നവർക്ക് ഭക്ഷണം, രോഗികൾക്ക് സഹായം തുടങ്ങിയവയാണ് കേരള സൈബർ വാരിയേഴ്സ് നൽകുന്ന ശിക്ഷ. കൊച്ചുകുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ചും ഇവരെ ലൈംഗിക താൽപ്പര്യത്തിന് ലഭ്യമാണന്ന് അറിയിച്ചും സജീവമായിരുന്ന ചില ഫേസ്‌ബുക്ക് പേജുകൾ സൈബർ ക്രൈം വിഭാഗവും പൊലീസും ഇടപെട്ട് അവസാനിപ്പിച്ചിരുന്നു.

ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ ഓൺലൈൻ ലൈംഗിക വ്യാപാരത്തിന് തടയിടാൻ പൊലീസ് നീക്കം നടത്തിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്ക് പേജുകളും ഗ്രൂപ്പുകളും പൂർണമായും ഇല്ലാതാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നും നിരവധി പേജുകളും ഗ്രൂപ്പുകളും ഇത്തരത്തിൽ സജീവമായിരുന്നു. ഓൺലൈൻ സെക്‌സ് റാക്കറ്റായും, ലൈംഗിക അധിക്ഷേപത്തിനും, റിവഞ്ച് പോൺ സ്വഭാവത്തിൽ പ്രതികാരനീക്കങ്ങൾക്കും ഉപയോഗപ്പെടുത്തുന്നതാണ് ഇവയിൽ കൂടുതൽ പേജുകളും ഗ്രൂപ്പുകളും. ഹാക്ക് ചെയ്ത പേജുകളിലെ പ്രൊഫൈൽ ചിത്രം കേരള സൈബർ വാരിയേഴ്‌സ് എന്നാക്കി മാറ്റിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP