Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ നിന്ന് ഇന്ത്യയെക്കെതിരെ തിരിയുന്നവർക്ക് വേണ്ടത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകളെ; വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ആഴച്ചതോറും ലഭിക്കുന്നത് പതിനായിരങ്ങൾ; പാക് തീവ്രവാദത്തിന്റെ വിഷ വിത്തുകളെ തുറന്നുകാട്ടുമെന്ന പ്രഖ്യാപനവുമായി മല്ലു സൈബർ സോൾജിയേഴ്‌സ്

ഇന്ത്യയിൽ നിന്ന് ഇന്ത്യയെക്കെതിരെ തിരിയുന്നവർക്ക് വേണ്ടത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകളെ; വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ആഴച്ചതോറും ലഭിക്കുന്നത് പതിനായിരങ്ങൾ; പാക് തീവ്രവാദത്തിന്റെ വിഷ വിത്തുകളെ തുറന്നുകാട്ടുമെന്ന പ്രഖ്യാപനവുമായി മല്ലു സൈബർ സോൾജിയേഴ്‌സ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിന് അകത്തും പുറത്തുമായി ഉള്ള മലയാളി ഹാക്കർമാരുടെ കൂട്ടായ്മയാണ് മല്ലു സൈബർ സോൾജിയേഴ്‌സ്'. ദേശീയ മാധ്യമങ്ങൾ മാത്രമല്ല അന്തർ ദേശീയ മാധ്യമങ്ങളിൽ വരെ ഇടയ്ക്കിടയ്ക്ക് ചർച്ച ചെയ്യപ്പെടുന്ന ഗ്രൂപ്പ് ആണ് മല്ലുസൈബർ സോൾജിയേഴ്സ്. രാജ്യ സ്‌നേഹത്തിന്റെ പുതുമാതൃക സൃഷ്ടിച്ചാണ് ഈ കൂട്ടായ്മ പലർക്കും പണി കൊടുത്തത്. ഇനി സൈബർ യുദ്ധം തീവ്രവാദികൾക്ക് എതിരെയാണെന്ന് പ്രഖ്യാപിക്കുകയാണ് മല്ലു സൈബർ സോൾജിയേഴ്‌സ്. മെയ്‌ 11 വെര കാത്തിരിക്കാനാണ് ഇവരുടെ പ്രഖ്യാപനം.

ഇന്ത്യയിൽ നിന്ന് ഇന്ത്യയ്ക്ക് എതിരെ പ്രവർത്തിക്കുന്ന ഭീകരരെ തുറന്നുകാട്ടുമെന്നാണ് ഈ കൂട്ടായ്മയുടെ അറിയിപ്പ്. ദേശീയ ഏജൻസികൾ പോലും അന്വേഷണത്തിൽ മുട്ടുമടക്കുന്ന ഇടങ്ങളിൽ ഞങ്ങൾ, ഇന്ത്യയിൽ നിന്ന് ഇന്ത്യയ്ക്കെതിരെ വർത്തിക്കുന്ന തീവ്രവാദത്തിന്റെ വിഷ വിത്തുകളെ തുറന്നു കാണിക്കാൻ പോകുന്നു...! തെളിവുകൾ സഹിതം... പാക്കിസ്ഥാന്റെ പൂർണ്ണ പിന്തുണയോടെ ഇന്ത്യയിൽ നിന്ന് ഇന്ത്യയെക്കെതിരെ തിരിയുന്നവർക്ക് വേണ്ടത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകളെയാണെന്നും മല്ലു സൈബർ സോൾജിയേഴ്‌സ് വിശദീകരിക്കുന്നു. വിദ്യാർത്ഥികൾ അടക്കം ഉള്ള പ്രവർത്തകർക്ക് ആഴച്ചതോറും ലഭിക്കുന്നത് പതിനായിരങ്ങളാണ്. അതേ തെളിവുകൾ മുഴുവൻ നിരത്തി ഞങ്ങൾ മറ്റൊരു ഓപ്പറേഷൻ കൂടി നടത്തുകയാണ്... ഭരതാംബയ്ക്ക് വേണ്ടി...ദേശസ്‌നേഹമുള്ള ഓരോ ഭാരത പൗരനും വേണ്ടിയാണ് തങ്ങളുടെ പുതിയ ഓപ്പറേഷനെന്നും മല്ലു സൈബർ സോൾജിയേഴ്‌സ് പറയുന്നു.

മല്ലു സൈബർ സോൾജിയേഴ്‌സ് സാന്നിധ്യം അറിയിക്കുന്നത് 2014 മുതലാണ് . ആദ്യം ഇന്ത്യക്കാരെ അപമാനിച്ച ഇംഗ്ലീഷ് പത്രമായ ന്യുയോർക്ക് ടൈംസിനെതിരെ മലയാളത്തിൽ പൊങ്കാലയിട്ട് അവരെ കൊണ്ട് മാപ്പ് പറയിച്ചത്. തുടർന്ന് ലോക ക്രിക്കറ്റ് ദൈവം സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ബാഡ്മിന്റൽ താരം മറിയ ഷറപ്പോവയും പൊങ്കാല ഏറ്റുവാങ്ങി. മല്ലു സൈബർ സോൾജിയേഴ്‌സ്ഹാക്കിങ്ങിലേക്ക് കടക്കുന്നത് 2014 ഇൽ മോഹൻലാലിന്റെ സൈറ്റ് പാക്ക് ഹാക്കേഴ്സ് ഹാക്ക് ചെയ്തപ്പോളാണ്.

പ്രതികാരമായി പാക്കിസ്ഥാൻ ഗവണ്മെന്റ് യൂണിവേഴ്‌സിറ്റി, റയിൽവെ തുടങ്ങി നിരവധി ഗവണ്മെന്റ് സൈറ്റുകൾ മല്ലു സൈബർ സോൾജിയേഴ്‌സ്ഒരു രാത്രി കൊണ്ട്പിടിച്ചടക്കി ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ വാർത്ത സൃഷ്ടിച്ചു. മോഹൻലാലിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനു പകരം പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റിൽ 'നീ പോ മോനെ ദിനേശാ...'എന്ന സന്ദേശത്തോടുകൂടി മോഹൻലാലിന്റെ ചിത്രം പ്രദർശിപ്പിച്ചാണ് ഈ ഹാക്കർ ഗ്രൂപ്പ് പ്രതികാരം ചെയ്തതത്.

2015 ഇൽ 300ഇൽ അധികം വരുന്ന പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റുകൾ അടക്കം നിരവധിസൈറ്റുകൾ ഒരൊറ്റ രാത്രികൊണ്ട് നിശ്ചലമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. കേരളത്തിലെ ചില എയർപോർട്ട് വെബ്‌സൈറ്റുകൾ പാക്കിസ്ഥാൻ ഹാക്കർ മാർ തകർത്തപ്പോൾ മല്ലു സൈബർ സോൾജിയേഴ്‌സ് പ്രതികരിച്ചത് പതിവിൽ നിന്ന് വ്യത്യസ്ത മായാണ്. പാക്കിസ്ഥാനിലെ പ്രധാന എയർപോർട്ട് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു അഡ്‌മിൻ ലോഗിൻ ഡീറ്റെയിൽസ് തങ്ങളുടെ ഫേസ്‌ബുക് പേജിൽ പോസ്റ്റ് ചെയ്തു. തുടർന്ന് നിവിൻ പോളിയുടെയും സലീം കുമാറിന്റെയും മറ്റും ട്രോളുകൾ ആയിരുന്നു ആവെബ്‌സൈറ്റ് മുഴുവൻ.

ഇന്ത്യൻ സുരക്ഷയ്ക്കും ദേശീയതയ്ക്കും ഐക്യത്തിനും വേണ്ടി സന്ധിയില്ലാ പ്രതിരോധം തീർക്കുകയാണ് എന്നും മല്ലു സൈബർ സോൾജിയേഴ്‌സ് ചെയ്തത്. മോഹൻലാലിനെതിരെ കെആർകെ നടത്തിയ പ്രതികരണങ്ങളോടും രൂക്ഷമായി പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP