Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നക്‌സലൈറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ മക്കളുടെ ചെലവ് ഗൗതം ഗംഭീർ ഏറ്റെടുക്കുന്നു; ആക്രമണത്തിന് തിരിച്ചടി നൽകണമെന്ന ട്വീറ്റിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം; ഗൗതമിന് കൈയടിച്ച് സോഷ്യൽ മീഡിയയും ആരാധകരും

നക്‌സലൈറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ മക്കളുടെ ചെലവ് ഗൗതം ഗംഭീർ ഏറ്റെടുക്കുന്നു; ആക്രമണത്തിന് തിരിച്ചടി നൽകണമെന്ന ട്വീറ്റിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം; ഗൗതമിന് കൈയടിച്ച് സോഷ്യൽ മീഡിയയും ആരാധകരും

ന്യൂഡൽഹി: സുഖ്മയിൽ നക്‌സലൈറ്റ് ആക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ മക്കളുടെ ചെലവ് പൂർണമായും ഏറ്റെടുത്ത് ക്രിക്കറ്റ്താരം ഗൗതം ഗംഭീർ. 

ടിവിയിൽ കുഞ്ഞുങ്ങളുടെ മുഖം കണ്ടപ്പോൾ തനിക്ക് ഏറെ വിഷമമുണ്ടായെന്നും അതിനാലണ് കുട്ടികളുടെ ചെലവ് ഏറ്റെടുക്കാൻ തീരുമാനിച്ചതെന്നും ഗംഭീർ വ്യക്തമാക്കി. ഗൗതം ഗംഭീർ ഫൗണ്ടേഷനാണ് കുട്ടികളുടെ ചെലവ് ഏറ്റെടുക്കുന്നത്.

നക്‌സലൈറ്റ് ആക്രമണത്തെ അപലപിച്ച ഗംഭീർ ശക്തമായ തിരിച്ചടി നൽകണമെന്നും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. നക്‌സലൈറ്റ് ആക്രമണത്തിന് ശേഷം നടന്ന ക്രിക്കറ്റ് മത്സരത്തിൽ ഗൗതം ഗംഭീർ ക്യാപ്ടനായ കൊൽക്കത്ത ടീം കൈയിൽ കറുത്ത ബാൻഡ് ചുറ്റിയാണ് കളിക്കാനിറങ്ങിയത്.

ഇതോടെ ഗൗതമിനെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് കുട്ടികളുടെ ചെലവ് ഏറ്റെടുക്കാനുള്ള തീരുമാനവുമായ ഗംഭീർ രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP