Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മകനും നൊസ്റ്റാൾജിയ കിട്ടട്ടേയെന്ന് കരുതി കരിയില കൂട്ടി കശുവണ്ടി ചുട്ടു കൊടുത്ത ജയസൂര്യയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; തീവണ്ടിക്ക് തലവച്ചു മരിക്കാൻ പോയ നൊസ്റ്റാൾജിയയെ തിരിച്ചുപിടിച്ചത് ഭാര്യ; കശുവണ്ടിക്കഥ നൽകിയത് നൊസ്റ്റാൾജിയ മറ്റൊരു തലമുറയ്ക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്ന തിരിച്ചറിവ്

മകനും നൊസ്റ്റാൾജിയ കിട്ടട്ടേയെന്ന് കരുതി കരിയില കൂട്ടി കശുവണ്ടി ചുട്ടു കൊടുത്ത ജയസൂര്യയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; തീവണ്ടിക്ക് തലവച്ചു മരിക്കാൻ പോയ നൊസ്റ്റാൾജിയയെ തിരിച്ചുപിടിച്ചത് ഭാര്യ; കശുവണ്ടിക്കഥ നൽകിയത് നൊസ്റ്റാൾജിയ മറ്റൊരു തലമുറയ്ക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്ന തിരിച്ചറിവ്

മകനും അൽപ്പം നൊസ്റ്റാൾജിയ കിട്ടട്ടേയെന്ന് കരുതി പറമ്പിലെ കരിയില കൂട്ടി കശുവണ്ടി ചുട്ടു കൊടുത്ത ജയസൂര്യയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ഷോർട്ട് ഫിലിമൊക്കെ സംവിധാനം ചെയ്ത് കഴിവു തെളിയിച്ച ആദിക്ക് മുന്നിലാണ് അച്ഛനായ ജയസൂര്യ നൊസ്റ്റാൾജിയിയുമായെത്തി ഇഞ്ചിയായത്.

പറമ്പിലെ കരിയിലെ കൂട്ടിയിട്ട് മക്കൾക്ക് കശുവണ്ടി ചുട്ടുകൊടുത്തു കഴിഞ്ഞ് എങ്ങെയുണ്ടെന്ന് ചോദിച്ചപ്പോൾ കുഴപ്പമില്ലെന്നാണ് മക്കൾ പറഞ്ഞത്. എന്നാൽ ഒരെണ്ണം കൂടി തരട്ടേ എന്നു ചോദിച്ചതും മക്കൾ രണ്ടും ഓടിപ്പോയെന്നാണ് താരം പറയുന്നത്.

അവരുടെ സംസാരവിഷയം ഇതൊന്നുമായിരുന്നില്ല കശുവണ്ടി ചുട്ടുകൊടുത്തിനു മികച്ച പ്രതികരണം പ്രതീക്ഷിച്ച ജയസൂര്യയുടെ മുന്നിൽ നിന്നും ഓടിപ്പോയ കുട്ടികൾ സംസാരിച്ചിരുന്നത് ഉടൻ പുറത്തിറങ്ങുന്ന പി 5 വെർഷൻ കമ്പൂട്ടറിനെക്കുറിച്ചായിരുന്നു.

കരിഞ്ഞ നൊസ്റ്റാൾജിയയുമായി മക്കൾക്കു മുന്നിൽ പാളിപ്പോയ നൊസ്റ്റാൾജിയ ശ്രമം ഭാര്യയ്ക്കു മുന്നിൽ അവതരിപ്പിക്കാനായിരുന്നു അടുത്ത ശ്രമം. കഴിച്ച ഉടനെ കിടിലൻ ടേസ്റ്റാണെന്നും അച്ഛനേയും തറവാടുമൊക്കെ ഓർമ്മ വരുന്നെന്നും ഭാര്യ പറഞ്ഞതോടെ തീവണ്ടിക്കു തലവച്ചു മരിക്കാൻ പോയ ജീവൻ തിരിച്ചു കിട്ടിയെന്നും താരം ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്.

അതത് കാലത്തെ പ്രതിനിധീകരിക്കുന്നതാണ് നൊസ്റ്റാൾജിയ അത് വേറെ തലമുറയിലേക്ക് അടിച്ചേൽപ്പിക്കാൻ നോക്കിയാൽ അത് തന്നെ കൊല്ലുന്നതിനു തുല്യമാണെന്നുള്ള തിരിച്ചറിവു ലഭിച്ചെന്നും താരം കുറിച്ചിട്ടുണ്ട്. മകൻ പറയാൻ സാധ്യതയുള്ള നൊസ്റ്റാൾജിയയെക്കുറിച്ച് മകൻ വലുതായിക്കഴിഞ്ഞ് കൂട്ടുകാരോട് പങ്കുവെക്കാൻ സാധ്യതയുള്ള നൊസ്റ്റാൾജിയയെക്കുറിച്ചും ജയസൂര്യ കുറിച്ചിട്ടുണ്ട്. .

അത് ഇപ്രകാരമാണ്. എന്റെ പത്താമത്തെ വയസ്സിൽ ...എന്റെ അച്ഛന്റെ അടുത്ത് പി 4ന്റെ പുതിയ വേർഷൻ മേടിച്ചു തരാൻ പറഞ്ഞിട്ട് തരില്ലാന്ന് പറഞ്ഞപ്പോ,ഞാനൊക്കെ ഒരു രാത്രി എ.സി ഇടാതെ..എന്തിന് പാലിൽ ബോൺവിറ്റ ഇടാതെ വരെ, ഒരു ദിവസം മുഴുവനും ഞാൻ ജീവിച്ചിട്ടുണ്ട് അറിയോ നിനക്ക്...

ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

കരിഞ്ഞുപോയ നൊസ്റ്റാൾജിയ...
മക്കൾക്കും നൊസ്റ്റാൾജിയ കിട്ടട്ടേന്ന് കരുതി പറമ്പിൽ ഇരുന്ന് കരിയില കൂട്ടി ഞാൻ അവർക്ക് കശുവണ്ടി ചുട്ടു കൊടുത്തു ...
കഴിഞ്ഞപ്പോ അഭിമാനത്തിന്റെ ടോൺ-ൽ ഞാൻ ചോദിച്ചു....

എങ്ങനെ ഉണ്ട് ആദിപൊളിയല്ലെ .....?
ഗതികേടിന് ടോണിൽ അവനും ....
കൊ ...ഴപ്പ ....ല്ലാ....ച്ചാ.....
എന്നാ ഒരെണ്ണം കൂടി തരട്ടെ...
ഓ....വേണ്ടച്ചാ...എന്ന് പറഞ്ഞ് അവൻ അപ്പോ തന്നെ കൂടെ ഉള്ള പിള്ളേരെയും കൊണ്ട് അപ്പുറത്തേക്ക് ഓടി.
ബാക്ക് ഗ്രൗണ്ടിൽ എനിക്ക് കേൾക്കാം
'ടാ...ps 5 next ഇയർ വരും അത് വൻ പൊളിയാണ്'
എന്റെ കൈയിലിരുന്ന് നൊസ്റ്റാൾജിയ കരിഞ്ഞു....
അടുത്ത കളിയാക്കൽ ഏറ്റു വാങ്ങാൻ ഞാൻ അകത്തേക്ക് പോയി സരിതക്ക്കും ,അനിയത്തിക്ക്കും കൊടുത്തു....
കഴിച്ച ഉടനെ അവൾ പറഞ്ഞു.
:എന്തൊരു ടേസ്റ്റ് ആണ് ജയാ.....അച്ഛനേം..തറവാടൊക്കെ ഓർമ്മ വരണൂ...
തീവണ്ടിക്ക് തലവെച്ചു മരിക്കാൻ പോയ എന്റെ നൊസ്‌റാൾജിയ പെട്ടന്ന് തന്നെ എന്റെ അടുത്തേക്ക് തിരിച്ച് വന്നു..എന്നിട്ട് എന്നോട് പറഞ്ഞു,കണ്ടോടാ...
ഇനിയെങ്കിലും മനസ്സിലാക്ക് ...നിങ്ങളുടെ കാലത്തിന്റെ നൊസ്‌റാൾജിയ അത് നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്....അത് വേറെ തലമുറയിലേക്ക് അടിച്ചേൽപിക്കാൻ നോക്കിയാൽ അത് എന്നെ കൊല്ലുന്നതിന് തുല്യമായിരിക്കും.
ആ തിരിച്ചറിവിനു മുന്നിൽ ഞാൻ തല ഉയർത്തി നിന്നു.


NB: ഇവനെക്കെ വലുതാകുമ്പോ ഇവന്റെ മക്കളോട് പറയാൻ പോകുന്നത്...
നിനക്കറിയോ...എന്റെ പത്താമത്തെ വയസ്സിൽ...എന്റെ അച്ഛന്റെ അടുത്ത് ps:4 ന്റെ പുതിയ വേർഷൻ മേടിച്ചു തരാൻ പറഞ്ഞിട്ട് തരില്ലാന്ന് പറഞ്ഞപ്പോ,
ഞാനൊക്കെ ഒരു രാത്രി അഇ ഇടാതെ..എന്തിന് പാലിൽ bournvitta ഇടാതെ വരെ, ഒരു ദിവസം മുഴുവനും ഞാൻ ജീവിച്ചിട്ടുണ്ട് അറിയോ നിനക്ക്...

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP