Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസംഗം കൊഴുപ്പിക്കാൻ സരിത എസ് നായരെ തെരുവുപട്ടിയെന്ന് വിശേഷിപ്പിച്ച് കാന്തപുരം നേതാവ്; ഫോണിൽ നേരിട്ട് വിളിച്ച് നിയമ നടപടിയെന്ന് സോളാർ നായിക പറഞ്ഞപ്പോൾ മാപ്പു പറഞ്ഞു; സോഷ്യൽ മീഡിയയിലൂടെ ഫോൺവിളി ക്ലിപ്പ് വൈറലായതോടെ സരിത മാതൃക വനിതയെന്ന് പറഞ്ഞ് വഹാബ് സഖാഫി തടിയൂരി

പ്രസംഗം കൊഴുപ്പിക്കാൻ സരിത എസ് നായരെ തെരുവുപട്ടിയെന്ന് വിശേഷിപ്പിച്ച് കാന്തപുരം നേതാവ്; ഫോണിൽ നേരിട്ട് വിളിച്ച് നിയമ നടപടിയെന്ന് സോളാർ നായിക പറഞ്ഞപ്പോൾ മാപ്പു പറഞ്ഞു; സോഷ്യൽ മീഡിയയിലൂടെ ഫോൺവിളി ക്ലിപ്പ് വൈറലായതോടെ സരിത മാതൃക വനിതയെന്ന് പറഞ്ഞ് വഹാബ് സഖാഫി തടിയൂരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫ് സർക്കാറിനെ പിടിച്ചുകുലുക്കിയ വിവാദത്തിലെ നായികയാണ് സരിത എസ് നായർ. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കോടതി കയറ്റിയ വിവാദ നായിക അടുത്തകാലത്തായി സിനിമാ അഭിനയവും മറ്റു കാര്യങ്ങളുമായി ഒതുങ്ങിക്കഴിയുകയാണ്. എന്നാൽ, രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങളിൽ ഇടയ്ക്കിടെ സോളാർ വിവാദവും സരിതയും കടന്നുവരും. എന്നാൽ, സരിതയുടെ പേര് പ്രസംഗത്തിനിടെ അണികളെ ആവേശപ്പെടുത്താൻ വേണ്ടി പറഞ്ഞ് വെട്ടിലായത് കാന്തപുരം സുന്നി വിഭാഗം നേതാക്കളിലെ പ്രമുഖ പ്രാസംഗികനായ വഹാബ് സഖാഫി മമ്പാടാണ്. സരിതയെ തെരുവുപട്ടിയെന്ന് വിശേഷിപ്പിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സഖാഫി വിവാദത്തിലായത്. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയുടെ വിവാദ താരമായി മാറിയിക്കയാണ് വഹാബ് സഖാഫി.

മതപ്രബോധന പ്രസംഗത്തിനിടെയാണ് സരിതയെ വിമർശിച്ച് വഹാബ് സഖാഫി രംഗത്തെത്തിയത്. കേരളത്തിൽ ഒരു സരിത ഉണ്ടായിരുന്നു. ആ സരിതയുടെ ഏർപ്പാട് നാട്ടിലെ മാന്യന്മാരായ ആളുകളെ ഒക്കെ ബ്ലാക്‌മെയിൽ ചെയ്യലായിരുന്നു. സിഡിയുണ്ടെന്നും ക്ലിപ്പുകളുണ്ടെന്നും മറ്റും പറഞ്ഞ് ബ്ലാക്‌മെയിൽ ചെയ്യലായിരുന്നു അവരെന്നും സഖാഫി പറഞ്ഞു. ആ ഒരു സരിത കേരളത്തിലെ വേസ്റ്റ് കൊട്ടയിൽ ചാടി തെരുവിലൂടെ ഓടിയ ഒരു തെരുവു പട്ടിയെ പോലെകേരളത്തിലെ മുഴുവൻ മാന്യന്മാരുടെയും ശരീരത്തിൽ ചെളി തെറിപ്പിച്ചിട്ടാണ് പോകാൻ നോക്കിയതെന്നും പറഞ്ഞു. പ്രസംഗത്തിലെ ഈ ഭാഗമാണ് പിന്നീട് വാട്‌സ് ആപ്പ് വഴിയും മറ്റും എ പി വിഭാഗം സുന്നികളുടെ എതിരാളികളായ ഇ കെ സുന്നികൾ പ്രചരിപ്പിച്ചത്. ഇതോടെയാണ് വിഷയം സരിതയുടെ ശ്രദ്ധയിലും പെടുന്നത്.

ഇത്തരം വിവാദങ്ങളോട് നേരിട്ട് പ്രതികരിക്കുന്ന ശീലമുള്ള സരിത വഹാബ് സഖാഫി മമ്പാടിനെ നേരിൽ വിളിക്കുകയായിരുന്നു. ഏത് സാഹചര്യത്തിലാണ് തന്നെ തെരുവു പട്ടിയെന്ന് വിശേഷിപ്പിച്ചത് എന്നു ചോദിച്ചു കൊണ്ടും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടുള്ള സരിതയുായുള്ള സഖാഫിയുടെ ടെലിഫോൺ സംഭാഷണവും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറാലായി. തന്നെ തെരുവു പട്ടിയെന്ന് വിശേഷിപ്പിച്ചതിനെതിരെ താൻ നിയമ നടപടി സ്വീകരിക്കുമെന്നും പറഞ്ഞാണ് സരിത വിളിച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൽ വാസ്തവുണ്ടോ എന്ന് ചോദിച്ചാണ് സരിത സഖാഫിയെ വിളിച്ചത്. എന്നെ തെരുവുപട്ടിയെന്ന് വിശേഷിപ്പിച്ചത് എന്തിനാണെന്ന് പറഞ്ഞു തുടങ്ങിയതോടെ സഖാഫി താൻ പ്രസംഗത്തിനിടെ പ്രതിപാദിച്ച വിഷയത്തിൽ ഒരു ഭാഗം മാത്രം വെട്ടിയെടുത്ത് പ്രചരിപ്പിച്ചതാണെന്ന് പറഞ്ഞാണ് സഖാഫി ന്യായീകരണം നടത്തിയത്.

വഹാബ് സാർ എന്നു വിളിച്ചു കൊണ്ടാണ് സരിത തുടർന്നത്. തങ്ങളുടെ അമ്മയെയും ഭാര്യയെയും പോലെയുള്ള സ്ത്രീയാണെന്നും സരിത വിശദീരിച്ചു. ജാതി മതം തുടങ്ങിയ വിഷയങ്ങളൊന്നും തന്റെ വിഷയമല്ലെന്നും സരിത പറഞ്ഞു. മതപ്രഭാഷണത്തിൽ എങ്ങനെയാണ് താൻ കടന്നുവന്നതെന്ന ചോദ്യവും അവർ ഉന്നയിച്ചു. ഇതോടെ മാഡം എന്ന് അഭിസംബോധന ചെയ്തു കൊണ്ട് മാന്യമായി തന്നെ സംഭാഷണം തുടങ്ങി. പ്രസംഗത്തിനിടെ താൻ സംഭവിച്ചതിന് മാപ്പു ചോദിക്കുന്നു എന്നും സഖാഫി പറഞ്ഞു. നിങ്ങൾക്ക് വേദനിച്ചെങ്കിൽ നിർവ്യാജം ഖേദിക്കുന്നു എന്നു പറഞ്ഞു. ഇതോടെ ഞാൻ എന്തും സ്‌ട്രേറ്റായിട്ട് ചോദിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടാണ് നേരിട്ട് വിളിച്ചതെന്നും സരിത പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടു പോകാൻ ആലോചിക്കുന്നതായും പറഞ്ഞാണ് സരിത സംഭാഷണം അവസാനിപ്പിച്ചത്.

ഈ സംഭവത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഈ സരിതയുമായുള്ള സംഭാഷണഴും വൈറലായി. വാട്‌സ് ആപ്പ് വഴി ഫോൺ സംഭാഷണത്തിന്റെ ക്ലിപ്പുകൾ വൈറലായി. ഇതോടെ വഹാഖ് സഖാഫിക്കെതിരെ കടുത്ത വിമർശനവുമായി ചേളാരി വിഭാഗക്കാരും രംഗത്തെത്തി. വഹാബ് സഖാഫിയെ ഫോണിൽ വിളിച്ച് സരിത ദീർഘസമയം നടത്തിയ സംസാരവും ഇതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതോടെയാണ് സരിതയോട് യാചിച്ചു കൊണ്ട് വഹാബ് സഖാഫി ക്ഷമാപണം നടത്തിയെന്ന വിധത്തിൽ ചർച്ചയായത്. ഇതോടെ കാന്തപുരം വിഭാഗത്തെ കൂടുതൽ പരിഹാസ്യമാക്കിയിരിക്കുകയാണ്. ഒരു മതപണ്ഡിതൻ എങ്ങനെയാവണമെന്ന് സരിത വഹാബ് സഖാഫിയെ പഠിപ്പിച്ചു കൊടുത്തു എന്ന് പറഞ്ഞായിരുന്നു വിമർശനം കൊഴുത്തത്.

ഇങ്ങനെ വിമർശനം കൊഴുത്തതോടെ വിശദീകരണവുമായി വഹാബ് സഖാഫി മമ്പാട് ഫേസ്‌ബുക്കിലൂടെ ലൈവ് നടത്തി. മറ്റൊരാളുടെ ഫേസ്‌ബുക്ക് ലൈവിൽ കാര്യങ്ങൾ വിശദീകരിച്ചെങ്കിലും വിമർശനം തുടരുകയായിരുന്നു. നേരിട്ട് സരിത വിളിച്ച് കാര്യങ്ങൾ തിരിക്കിയത് ഒളിവു യുദ്ധം നടത്തുന്ന ചേളാരി വിഭാഗം സുന്നികൾക്ക് മാതൃകയാക്കാവുന്നതാണെന്നും സഖാഫി തിരിച്ചടിച്ചു. സരിതയെ മാഡമെന്ന് വിളിച്ചത് അടക്കം അവർ മാന്യമായി സംസാരിച്ചതു കൊണ്ടാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് ലൈവിൽ വിശദീകരിച്ചു. എന്നാൽ സരിത മാതൃകയാണെന്ന് പറഞ്ഞത് മറ്റുള്ളവരും ആയുധമാക്കി.

തന്നെ ഫോണിലൂടെ തെറിവിളികൾ ശക്തമായി ഉയരുന്നുണ്ടെന്നും ഇ കെ വിഭാഗം സുന്നികളെ വിമർശിച്ച് സഖാഫി ലൈവ് വീഡിയോയിൽ വിമർശിച്ചു. സരിതയ്ക്ക് പറയാനുള്ളത് അവർ പറഞ്ഞെന്നും തനിക്ക് പറയാനുള്ളത് താൻ പറഞ്ഞെന്നും വിശദീകരിച്ചു. ഫോൺവിളി റെക്കോർഡ് ചെയ്തത് തെറ്റായ കീഴ്‌വഴക്കമാണെന്നും വഹാബ് സഖാഫി പറഞ്ഞു. എന്നാൽ, ഇപ്പോഴും ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഇരു വിഭാഗം സുന്നികളും തമ്മിൽ ചേരിതിരിഞ്ഞ് ആക്രമണം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP