Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുഞ്ഞുങ്ങളുമൊത്ത് ഉല്ലാസ യാത്രക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുഞ്ഞുങ്ങളുമൊത്ത് ഉല്ലാസ യാത്രക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രിസ്തുമസ് അവധിയല്ലേ വരാൻ പോകുന്നത്. കുടുംബമായി ഉല്ലായാത്രക്ക് പോകാൻ താത്പര്യമില്ലാത്തവർ ആരാണുള്ളത്. കൃത്യമായി പ്ലാൻ ചെയ്താൽ കുട്ടികളോടൊത്തുള്ള യാത്ര കൂടുതൽ ഉല്ലാസകരമാക്കാം. കുഞ്ഞുങ്ങളോടൊപ്പം ഉല്ലാസയാത്ര ചെയ്യുമ്പോൾ മാതാപിതാക്കൾ ഓർത്തിരിക്കേണ്ട പ്രധാന കാര്യങ്ങളാണ് ചുവടെ കൊടുക്കുന്നത്

യാത്ര പുറപ്പെടുമ്പോൾ കയ്യിലെന്തൊക്കെ കരുതണം?
ഹ്രസ്വ യാത്രകളാണെങ്കിൽ വെള്ളം, ഭക്ഷണം, മാറ്റാനുള്ള വസ്ത്രം, ബാൻഡ് എയ്ഡുകൾ തുടങ്ങിയവ കയ്യിൽ കരുതണം. ദീർഘദൂരയാത്രകൾക്കും അവധിക്കാല ഉല്ലാസയാത്രകൾക്കും തയ്യാറെടുപ്പുകൾ നേരത്തെ തന്നെ നടത്തണം.

എങ്ങനെ യാത്ര ചെയ്യുന്നു?
കാറിലാണോ തീവണ്ടിയിലാണോ ബസ്സിലാണോ വിമാനത്തിലാണോ യാത്ര ചെയ്യുന്നത് എന്നതനുസരിച്ച് തയ്യാറെടുപ്പുകളിലും വ്യത്യാസം വരുത്തേണ്ടതുണ്ട്.

ഏതുതരം യാത്രയായാലും കയ്യിൽ ഉണ്ടാവേണ്ടവ
ഭക്ഷണവും (പെട്ടെന്ന് ചീത്തയാവാത്ത സ്‌നാക്‌സുകൾ) വെള്ളവും.
ആവശ്യത്തിന് വസ്ത്രങ്ങൾ (സോക്‌സുകൾ, ചൂടുവസ്ത്രങ്ങൾ, നീന്തൽ വസ്ത്രങ്ങൾ എന്നിവയും)
പ്രഥമശുശ്രൂഷാകിറ്റ്
കുട്ടിയുടെ സ്ഥിരം മരുന്നുകൾ
കൊതുകുനാശിനനി
യാത്രകളിൽ ഉപയോഗിക്കാവുന്ന കളിപ്പാട്ടങ്ങൾ
കുട
ചെറിയ പുതപ്പുകൾ
ടിഷ്യൂ പേപ്പറുകൾ (പെട്ടെന്ന് വൃത്തിയാക്കാൻ)
ടോർച്ച്
പ്ലാസ്റ്റിക് ബാഗുകൾ
കുട്ടിയുടെ ഫോട്ടോ (അടിയന്തരഘട്ടത്തിൽ ആവശ്യമായി വന്നാൽ)
കുട്ടികൾക്കുള്ള പ്രത്യേക സോപ്പും ടൂത്ത്ബ്രഷും മറ്റു ടോയ്‌ലറ്റ് സാമഗ്രികളും
കുട്ടികളുടെ ഡോക്ടറുടെ ഫോൺനമ്പർ.

കാറിലെങ്കിൽ

പന്ത്രണ്ടുയസ്സിനു താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഒറ്റക്കിരിക്കാൻ അനുവദിക്കരുത്. കുട്ടികൾക്ക് യാത്ര എളുപ്പം ബോറടിക്കും. അതൊഴിവാക്കാൻ കുട്ടിക്ക് കാഴ്ചകൾ കാണിച്ച് കൊടുക്കുകയോ കുട്ടിയോടൊപ്പം ഗെയിം കളിക്കുകയോ ആവാം. ട്രാവലിങ് ഗെയിമുകൾ കുട്ടികളുടെ വിപണിയിൽ ലഭ്യമാണ്. മൂന്നു മണിക്കൂർ ഇടവിട്ടെങ്കിലും കുട്ടിക്ക് മൂത്രമൊഴിക്കാനുള്ള സൗകര്യമൊരുക്കുക. കുട്ടിയെ ഒറ്റക്ക് കാറിലിരുത്തി പുറത്തു പോകാതിരിക്കുക. അടച്ചിട്ട കാറിലെ വായു എളുപ്പം വിഷമയമാകും. കുട്ടിക്കായി കാർ സേഫ്റ്റി സീറ്റ് ഘടിപ്പിക്കുക. ചെറിയ കുഞ്ഞുങ്ങളുണ്ടെങ്കിൽ പാലു കൊടുക്കാനും കിടത്താനനും ചെറിയ തലയിണകൾകൂടി കരുതണം. മൂന്ന് വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് സൺഗ്ലാസ്സുകൾ നൽകുക.

വിമാനത്തിൽ

കയ്യിൽ വെക്കാവുന്ന ബാഗിൽ വേണം കുട്ടിക്കാവശ്യമുള്ള ഭക്ഷണവും വെള്ളവും കരുതേണ്ടത്. കുട്ടിക്ക് കളിക്കാൻ ബാറ്ററികളില്ലാത്ത കളിപ്പാട്ടങ്ങളും ഗെയിമുകളും കയ്യിൽ കരുതുക. അൽപം മുതിർന്ന കുട്ടികൾക്ക് വായിക്കാൻ പുസ്തകങ്ങൾ കരുതാം. വിമാനത്തിൽ ഞാൻ ബോംബ് വച്ചിട്ടുണ്ട് തുടങ്ങിയ തമാശകൾ പറയരുതെന്ന് കുട്ടികളോട് നേരത്തെതന്നെ പറയണം. വിമാനനത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും പറയാം.

എവിടെ താമസിക്കണം

അവധിക്കാല ഉല്ലാസയാത്രകൾക്ക് പോകുമ്പോൾ അൽപം സ്റ്റാൻഡേർഡ് ഉള്ള ഹോട്ടലുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്; പ്രത്യേകിച്ച് കുട്ടികളുണ്ടെങ്കിൽ. മൂന്ന് വയസ്സിനനു താഴെയുള്ള കുഞ്ഞുങ്ങളുണ്ടെങ്കിൽ ബന്ധുക്കളുടെയോ സുഹൃത്തുകളുടെയോ വീട്ടിൽ താമസിക്കാൻ പറ്റുമെങ്കിൽ അതാവും അഭികാമ്യം. കുട്ടികളുടെ ഫീഡിങ് ബോട്ടിൽ തിളപ്പിക്കാനനും ശുചിത്വമാർന്ന ഭക്ഷണം ലഭിക്കാനും ഇത് സഹായിക്കും.

ഹോട്ടൽ തെരഞ്ഞെടുക്കുമ്പോൾ വൃത്തിക്കാണ് പ്രധാനന്യം കൊടുക്കേണ്ടത്. കുട്ടികൾ വെറും നിലത്ത് കളിക്കാനനാഗ്രഹിക്കുന്നവരാണ്. പൊടിപടലങ്ങൾ ഇല്ലാത്ത ഹോട്ടൽമുറികൾ തെരഞ്ഞെടുക്കുക. ഹോട്ടലായാലും വീടായാലും കുട്ടികളെ കളിക്കാൻ വിടുന്നതിന് മുമ്പ് പരിസരം കൃത്യമായി പരിശോധിച്ച് അപകടകേന്ദ്രങ്ങൾ (വെള്ളത്തിൽ വീഴാനനും ഷോക്കേൽക്കാനനുമൊക്കെ സാധ്യതയുള്ള) ഇല്ലെന്നുറപ്പുവരുത്തണം.

മുറിയിൽ പ്രവേശിച്ച ഉടൻതന്നെ ഹോട്ടൽ മുറിയിലെ ബെഡ്‌സ്‌പ്രെഡ് മാറ്റണം. ബാക്ടീരിയ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഇടമാണിത്. അതോടൊപ്പം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സാധനങ്ങൾ വൈപ്പിങ് ടവൽ കൊണ്ട് തുടക്കണം. ഉദാ: ഫോൺ, റിമോട്ട് തുടങ്ങിയവ. കുഞ്ഞുങ്ങളുടെ പാൽക്കുപ്പി ചൂടുവെള്ളത്തിൽ കഴുകാനനുള്ള സൗകര്യമുണ്ടോ, രാത്രി പാലു ലഭിക്കുമോ തുടങ്ങിയ കാര്യങ്ങൾ ഹോട്ടലിൽ മുറിയെടുക്കുമ്പോൾ തന്നെ അന്വേഷിക്കണം.

റസ്റ്റോറന്റിൽ

യാത്രക്കിടയിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണവും പ്രധാനമാണ്. വൃത്തിയില്ലാത്ത ഭക്ഷണം വയറിളക്കം, ചർദ്ദി, പനി തുടങ്ങിയവയ്ക്ക് ഇടയാക്കുന്നു. ഹോട്ടലിന്റെ അടുക്കളയിൽ നമുക്ക് പ്രവേശനം ലഭിച്ചെന്ന വരില്ല. എന്നാൽ സസൂക്ഷ്മം നിരീക്ഷിച്ചാൽ റസ്റ്റോറന്റിലെ ഭക്ഷണത്തിന്റെ ശുചിത്വത്തെക്കുറിച്ച് കൃത്യമായ രൂപം ലഭിക്കും. ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

ബാത്ത്‌റൂം വൃത്തിയുള്ളതാണോ? - അടുക്കള പോലുള്ള സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നിടത്തേ സാധാരണയായി ബാത്ത്‌റൂം വൃത്തിയായി കാണപ്പെടാറുള്ളൂ. ബാത്ത്‌റൂമിന്റെ ഓരോ കോണും വൃത്തിയായി സൂക്ഷിച്ചിട്ടുള്ള ഹോട്ടലുകളിൽ ധൈര്യമായി ഭക്ഷണം കഴിക്കാൻ കയറാം.

വൃത്തിയുള്ള ഭക്ഷണ മേശകൾ, വെടിപ്പുള്ള വിരികൾ
നനന്നായി കഴുകിത്തുടച്ചു വൃത്തിയാക്കിയ പാത്രങ്ങളും സ്പൂണുകളും.
വൃത്തിയുള്ള വെയിറ്റർമാർ - ശുചിത്വമാർന്ന കൈകളുള്ള, നന്നായി വസ്ത്രം ധരിച്ച വെയിറ്റർമാർ റസ്റ്റോറന്റിന്റെ വൃത്തിയെ സൂചിപ്പിക്കുന്നു.

ഭക്ഷണത്തിന്റെ ചൂട് - നന്നായി തണുത്തിരിക്കേണ്ടതോ നന്നായി ചൂടു വേണ്ടതോ ആയ ഭക്ഷണത്തിന് അന്തരീക്ഷ താപനനില മാത്രമേ ഉള്ളൂവെങ്കിൽ അത് കുട്ടികൾക്ക് നൽകരുത്.
പൊതുവായി ശ്രദ്ധിക്കേണ്ടത്

യാത്ര തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് കുട്ടിയെ ശിശുരോഗവിദഗ്ധനെ കാണിച്ച് ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്, ചില പ്രത്യേക സ്ഥലങ്ങളിലോ കാലാവസ്ഥയിലോ സഞ്ചരിക്കുമ്പോൾ പ്രതിരോധമാർഗങ്ങൾ തേടേണ്ടിവരും. തിരക്കുള്ള സ്ഥലങ്ങളിലെ ഷോപ്പിങ് ഒഴിവാക്കുക. ദീർഘനേരമുള്ള ഷോപ്പിങ് കുട്ടികളെ ബോറടിപ്പിക്കും. മ്യൂസിയങ്ങൾ, ചരിത്രസാമരകങ്ങൾ എന്നിവടങ്ങളിൽ കൂടുതൽ സമയം ചെലവിടുന്നത് കുട്ടികളെ വേഗം മടുപ്പിക്കും.

അവധിക്കാലയാത്രകൾ കുട്ടികളുള്ള മറ്റൊരു കുടുബത്തോടൊപ്പമാക്കുന്നത് ദീർഘയാത്രകളിൽ നിങ്ങളുടെ കുട്ടികൾക്ക് കളിക്കാൻ കൂട്ടാകും. ആൾത്തിരക്കുള്ള സ്ഥലത്ത് കുട്ടികൾ കൈവിട്ടുപോകാതെ സൂക്ഷിക്കണം. അഥവാ അങ്ങനെ സംഭവിക്കുകയാണെങ്കിൽ ആ സ്ഥലത്ത് എവിടെ വന്നു നിൽക്കണമെന്ന് കുട്ടികൾക്ക് കൃത്യമായ ധാരണ കൊടുക്കണം. ആറുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് രക്ഷിതാവിന്റെ പേരും ഫോൺ നമ്പരും എഴുതിയ ടാഗ് വസ്ത്രത്തിൽ കൊളുത്തിയിടുന്നത് നല്ലതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP