Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓരോ മനുഷ്യന്റെയും അകത്ത് ഓരോ തുരുത്തുകളുണ്ട്, ആ തുരുത്തിൽ മാറ്റൊരാൾക്കും പ്രവേശനം ഇല്ല; 'ഗ്രാൻഡ് ഫിനാലേ' എന്ന കഥയുടെ തുരുത്തിനെ കുറിച്ച്

ഓരോ മനുഷ്യന്റെയും അകത്ത് ഓരോ തുരുത്തുകളുണ്ട്, ആ തുരുത്തിൽ മാറ്റൊരാൾക്കും പ്രവേശനം ഇല്ല; 'ഗ്രാൻഡ് ഫിനാലേ' എന്ന കഥയുടെ തുരുത്തിനെ കുറിച്ച്

''ഓരോ മനുഷ്യന്റെയും അകത്ത് ഓരോ തുരുത്തുകളുണ്ട്, ആ തുരുത്തില് മാറ്റൊരാള്ക്കും പ്രവേശനം ഇല്ല. ആ തുരുത്തുകളിൽ ഓരോരുത്തർക്കും ഓരോ കഥ പറയാനുണ്ടാവും'' ഒരു ഫാന്റടസി ലോകം പോലെ കഥയുടെ ഓരോരോ തുരുത്തുകളിലേക്കാണ് ഗ്രാൻഡ് ഫിനാലെ എന്ന തനുജ ഭട്ടതിരിപ്പാടിന്റെ നോവൽ അനുവാചകനെ നയിക്കുന്നത്.

സത്യൻ എന്ന അനാട്ടമി പ്രഫസറുടെ ജീവിതത്തിലൂടെ മുന്നേറുന്ന കഥ അയാളുടെ ദുരൂഹമായ ജീവിതത്തെ കൂടി അനാവരണം ചെയ്യുന്നു.നെക്രോഫിലിയഎന്ന ഒരു സൈക്കോളജിക്കൽ അവസ്ഥയിലൂടെ കടന്നു പോകുന്നസംകീര്ണ്ണിമായവ്യക്തിത്വതിനുടമയായഒരു ഡോക്ടർ. ശവശരീരങ്ങളോടുള്ള ആസക്തിയിൽ, ജീവിച്ചിരിക്കുന്ന ശരീരങ്ങളെ തഴയുന്ന ഡോക്ടർ.മലയാള സാഹിത്യകൃതികളിൽ അധികം കൈകാര്യം ചെയ്യപ്പെടാത്ത ഒരു സൈക്കോളജിക്കൽ അവസ്ഥയെയാണ് കഥാകാരി ഇവിടെ വിഷയമാക്കിയിരിക്കുന്നത്.പലപ്പോഴും ഒരു സൈക്കോപാത്തിന്റെ ഭ്രമാത്മക കല്പനകൾ പോലെ അടിയുലയുന്നുണ്ട് സത്യന്റെ ജീവിതം.

അയാളുടെ കയ്യിൽ സദാ സമയവും ഉള്ള ഒരു പെട്ടിയും ഇതിലെ ഒരു മുഴുനീള കഥാപാത്രമാകുന്നു.അയാളുടെ ജീവിതഖത്തിലെ രഹസ്യങ്ങൾ മുഴുവൻ പെട്ടിയിൽ അടങ്ങിയിരിക്കുന്നത് പോലെ അയാൾ എപ്പോഴും അത് ചേർത്ത് പിടിച്ചു.പ്രൊഫസറെ അങ്ങേയറ്റം ആരാധിക്കുന്ന മെഡിക്കൽ വിദ്യാർത്ഥിനിസ്വത്വം നഷ്ടപ്പെട്ടു കഥയിൽ നിറയുന്നുണ്ട്. സാമൂഹിക അവസ്ഥകളുടെ ശെരിതെറ്റുകളൊന്നും പ്രൊഫസ്സറുമായുള്ളഅവളുടെ ബന്ധത്തിന് തടസ്സമാകുന്നില്ല.പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിലെ ഒരംശം എന്ന നിലയിൽ പുരുഷനുള്ള ഭോഗ വാസ്തവാകാൻ എന്തിനും തയ്യാറാകുന്ന പെണ്ണൊരുത്തി.പകരമായി അവൾക്കു വേണ്ടത് അയാളുടെ സാമീപ്യം മാത്രം.

സത്യനെക്കൂടാതെ കഥയിലേക്ക് കടന്നു വരുന്ന വിനയൻ. പ്രണയം ഉന്മാദിയാക്കിയ മനുഷ്യൻ. സ്വന്തം പ്രണയത്തിനു വേണ്ടി ജീവിതം ഹോമിച്ചു കളയുന്ന മനുഷ്യൻ. സ്വപ്ന തകർച്ചയുടെ ഭൂത വർത്തമാനങ്ങൾക്കിടയിൽ പെട്ട് കൈകാലിട്ടടിക്കുമ്പോഴും അയാളുടെ കണ്ണുകൾ എന്തോ തിരയുന്നുണ്ട്.പ്രണയിനിയുടെ ഓർമകളിൽ ഉന്മാദിയായി അലയുന്നു അയാൾ.നോവൽ തീരുന്നിടത്തും വിനയന്റെ പ്രണയം അനുവാചകനെ കണ്ണീരണിയിച്ചു കൊണ്ട് മനസ്സിൽ തങ്ങി നിൽക്കും. മനസ്സും മനസ്സിന്റെ അവസ്ഥാന്തരങ്ങളും തേടി തുരുത്തുകളിൽ അലയുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് ഇത്.

ഒരു മെഡിക്കൽ രംഗത്ത് നിന്ന് തുടങ്ങുന്ന കഥ പതിയെ തെയ്യവും തിറയും നാഗകാവുകളും നിറഞ്ഞ മിത്തിക്കൽ ലോകത്തിലൂടെ സഞ്ചരിക്കുന്നു...കഥയിലേക്ക് ഒരു ഗവേഷക വിദ്യാർത്ഥിനിയായി കടന്നു വരുന്ന വിനയന്റെ പ്രണയ ഭാജനമായ സ്ത്രീയെ നമ്മൾ ഇവിടെ കണ്ടു മുട്ടുന്നു.അവൾ സ്ത്രീ എന്നെ പ്രതിരൂപത്തിന്റെ മറ്റൊരു വശമാണ്.സ്‌നേഹത്തിന്റെ പ്രതീകം.പുരുഷന്റെ പ്രൂർണ്ണത സ്ത്രീയിലാണ് എന്ന് തോന്നും ഇവരുടെ പ്രണയത്തെ വായിക്കുമ്പോൾ.ഇത്തരത്തിൽമനുഷ്യ മനസ്സിന്റെ സങ്കീർണമായ അവസ്ഥകളെ കൈകാര്യം ചെയ്യുന്നതിൽ കഥാകാരി ഏറെ വിജയിച്ചിരിക്കുന്നു.വ്യത്യസ്തമായ എഴുത്തു ശൈലിയും ഇതിനെ മികച്ച ഒരു കൃതിയാക്കുന്നു.

സത്യനെ ചൂഴ്ന്നു നിൽക്കുന്ന ദുരൂഹതയുടെ കെട്ടഴിയുമ്പോൾ അനുവാചകന്റെ ഹൃദയത്തിലുണ്ടാകുന്ന തേങ്ങലാണ് ഈ കഥയുടെ ക്ലൈമാക്‌സ്.....പ്രണയത്തിന്റെ മനോഹരമായ ഒരു കാഴ്ചയാണ് നോവൽ തുറന്നു തരുന്നത്.പ്രണയത്തിന്റെയും വിരഹത്തിന്റെയും മരണ തുല്യമായ വേദന വായനക്കാരന് കൂടി അനുഭവവേദ്യമാകുന്നു .ഭാവനാത്മകമായ ഒരു ലോകത്തിലൂടെ സഞ്ചരിക്കുന്നതോടൊപ്പം കഥാകാരിയുടെ തൊഴിലിടത്തിൽ കണ്ടു മുട്ടിയ ചില വ്യക്തനുഭവങ്ങളുടെ നേർരേഖകൾ കഥയിൽ ഇല്ലെന്നു പറയാൻ വയ്യ.

പ്രണയവും രഹസ്യവും സൂക്ഷിക്കുന്ന മനുഷ്യരുടെ മനോസഞ്ചാരങ്ങൾ കൈകാര്യം ചെയ്യുന്ന കൃതി തീക്ഷ്ണമായ വായനാനുഭവമാണ് നൽകുന്നത്.കഥ പശ്ചാത്തലം കൊണ്ടും കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളുടെ സൂക്ഷ്മമായ വിവരണം കൊണ്ടും വ്യത്യസ്തമായ നോവൽ മലയാള സാഹിത്യ ശാഖക്ക് ഒരു മികച്ച സംഭാവനയാണ് എന്ന കാര്യത്തിൽ സംശയമില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP