Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടീഷുകാർ ജോലിതേടി ഇന്ത്യയിലെത്തുന്ന കാലം ആരംഭിച്ചുകഴിഞ്ഞു; അഞ്ചുവർഷം കൊണ്ട് 25,000 ബ്രിട്ടീഷ് യുവതീയുവാക്കൾക്ക് ഇന്റേൺഷിപ്പ് നൽകാനൊരുങ്ങി ഇന്ത്യൻ കമ്പനികൾ

ബ്രിട്ടീഷുകാർ ജോലിതേടി ഇന്ത്യയിലെത്തുന്ന കാലം ആരംഭിച്ചുകഴിഞ്ഞു; അഞ്ചുവർഷം കൊണ്ട് 25,000 ബ്രിട്ടീഷ് യുവതീയുവാക്കൾക്ക് ഇന്റേൺഷിപ്പ് നൽകാനൊരുങ്ങി ഇന്ത്യൻ കമ്പനികൾ

ഭ്യസ്ഥവിദ്യരായ യുവതിയുവാക്കൾ ഇന്ത്യയിൽനിന്ന് വിദേശത്തേയ്ക്ക് ജോലി തേടി പോകുന്നതാണ് പതിവ്. എന്നാൽ, ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്ക് ജോലി തേടിയെത്തുന്ന കാലം അതിവിദൂരമല്ലെന്നാണ് സൂചന. അടുത്ത അഞ്ചുവർഷത്തിനിടെ, 25,000-ത്തോളം ബ്രിട്ടീഷ് യുവതീയുവാക്കൾക്ക് ഇന്റേൺഷിപ്പ് നൽകാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ കമ്പനികൾ. ഇന്ത്യയും ബ്രിട്ടനുമായുള്ള സഹകരണവും വിനിമയവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, ബ്രിട്ടീഷ് കൗൺസിലാണ് ഈ പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്.

ബ്രിട്ടീഷ് യുവാക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിൽ പരിചയവും ലഭിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇന്ത്യൻ കമ്പനികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇടം നേടുക വഴി ബ്രിട്ടീഷ് യുവാക്കൾക്ക് അന്താരാഷ്ട്ര പ്രവർത്തിപരിചയം ലഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഇതുവഴി മെച്ചപ്പെടുത്താനാവുമെന്നും ബ്രിട്ടീഷ് കൗൺസിൽ കരുതുന്നു.

ഇന്ത്യയിലും ഇന്ത്യൻ കമ്പനികളിലും ജോലി ചെയ്യാൻ തയ്യാറുള്ള യുവനിരയെ സജ്ജമാക്കുകയെന്നും ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിനിമയത്തെയും ഇത് സഹായകമാകും. ബ്രിട്ടീഷ് വിദ്യാർത്ഥിയെയോ തൊഴിലന്വേഷകനെയോ ഉൾപ്പെടുത്തുന്നതുവഴി ബ്രിട്ടീഷ് വിദ്യാഭ്യാസത്തിന്റെയും തൊഴിൽ പരിജ്ഞാനത്തിന്റെയും ഗുണങ്ങൾ ഇന്ത്യൻ സ്ഥാപനങ്ങൾക്കും ലഭിക്കുമെന്നും ബ്രിട്ടീഷ് കൗൺസിൽ പറയുന്നു.

മാത്രമല്ല, ബ്രിട്ടീഷ് ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നതോടെ, ആ സ്ഥാപനത്തിന് ബ്രിട്ടനിലും പ്രചാരം ലഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക പങ്കാളിത്തത്തിനും ഇത് സഹായകമാകും. ഇന്ത്യയിൽ ഇന്റേൺഷിപ്പിനുള്ള അപേക്ഷാഫോമുകൾ നവംബർ അവസാനത്തോടെ സമർപ്പിക്കാനാവുമെന്ന് ബ്രിട്ടീഷ് കൗൺസിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP