Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇങ്ങനെ പോയാൽ ബ്ലേഡ് കമ്പനിക്കാർ പോലും ഈ പൊതുമേഖല ബാങ്കിന് മുന്നിൽ തോൽക്കുമല്ലോ? കഴുത്തറക്കുന്ന സർവീസ് ചാർജ്ജുകൾ പേടിച്ച് അക്കൗണ്ട് റദ്ദു ചെയ്താൽ അതിനും കൊള്ളയടിക്കുന്ന ചാർജ്ജ് ഈടാക്കി എസ്‌ബിഐ; കോതമംഗലം സ്വദേശിയായ യുവാവിൽ നിന്നും എസ്‌ബിഐ ഈടാക്കിയത് 575 രൂപ..!

ഇങ്ങനെ പോയാൽ ബ്ലേഡ് കമ്പനിക്കാർ പോലും ഈ പൊതുമേഖല ബാങ്കിന് മുന്നിൽ തോൽക്കുമല്ലോ? കഴുത്തറക്കുന്ന സർവീസ് ചാർജ്ജുകൾ പേടിച്ച് അക്കൗണ്ട് റദ്ദു ചെയ്താൽ അതിനും കൊള്ളയടിക്കുന്ന ചാർജ്ജ് ഈടാക്കി എസ്‌ബിഐ; കോതമംഗലം സ്വദേശിയായ യുവാവിൽ നിന്നും എസ്‌ബിഐ ഈടാക്കിയത് 575 രൂപ..!

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് പൊതുജനങ്ങളെ പിഴിയുന്ന ബ്ലേഡുകാർക്കെതിരെ നടപടി സ്വീകരിക്കാൻ വേണ്ടിയാണ് ഓപ്പറേഷൻ കുബേര എന്ന പേരിൽ നടപടി തുടങ്ങിയത്. കൊള്ളപ്പലിശക്കാരെ നിലയ്ക്കു നിർത്തുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. ഈ ഓപ്പറേഷനിൽ കുടുങ്ങിയത് കേരളത്തിലെ സാദാ കൊള്ളപ്പലിശക്കാരായിരുന്നു. വമ്പന്മാർക്കൊന്നും കാര്യമായ പരിക്കേറ്റതുമില്ല. എന്നാൽ, പൊതുമേഖലാ ബാങ്കുകളുടെ കഴുത്തറപ്പൻ നടപടിക്കെതിരെ നടപടി സ്വീകരിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് ആലോചിക്കേണ്ട സമയമായോ എന്ന ചിന്തയാണ് ഇപ്പോൾ വീണ്ടും ശക്തമായിരിക്കുന്നത്. ഇതിന് കാരണം തൊട്ടതിനും പിടിച്ചതിനുമെല്ലാം പണം ഈടാക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയാണ്.

സർവീസ് ചാർജ്ജുകൾ വർധിപ്പിച്ച നടപടിക്കെതിരെ കടുത്ത ജനരോഷമാണ് ഉയർന്നിരുന്നത്. ഇതിനിടെയാണ് ക്യാൻസലേഷൻ ചാർജ്ജ് എന്ന പേരിലും ബാങ്ക് പിടിച്ചുപറി നടത്തുന്നത്. സർവ്വീസ് നിരക്കുകകൾ വർധിപ്പിക്കുന്നതറിഞ്ഞ് അക്കൗണ്ട് റദ്ദ് ചെയ്യാനെത്തിയ ഉപഭോക്താവിൽ നിന്നും ക്യാൻസലേഷൻ ചാർജ് എന്ന പേരിൽ എസ്‌ബിഐ ഈടാക്കിയത് 575 രൂപയാണ്. കോതമംഗലം സ്വദേശിയായ ദിനിൽ പികെ എന്ന യുവാവിൽ നിന്നാണ് എസ്‌ബിഐ അക്കൗണ്ടിലുണ്ടായിരുന്ന അവസാനത്തെ പണവും വാങ്ങിയെടുത്തത്.

1020 രൂപയാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്. എടിഎം കാർഡിന്റെ വാർഷിക ഫീസ് എന്ന പേരിൽ 115 രൂപയും ദിനിലിന്റെ പക്കൽ നിന്നും എസ്‌ബിഐ കോതമംഗലം ശാഖ ഈടാക്കി. ബാങ്കുകളുടെ കൊള്ളയിൽ നിന്ന് രക്ഷപ്പെടാനായി താൻ പോസ്റ്റ് ഓഫീസ് ബാങ്കിലേക്ക് മാറുകയാണെന്ന് ദിനിൽ പറഞ്ഞു. തനിക്കുണ്ടായ ദുരനുഭവം വിവരിച്ചു കൊണ്ടി ദിനിൽ ഫേസ്‌ബുക്കിലൂടെയാണ് രംഗത്തെത്തിയത്.

ദിനിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

എസ്.ബി.ഐ എന്ന പരനാറി ബാങ്കുകാരെ നിങ്ങളേക്കാൾ ഭേദമാണ് കൊള്ളക്കാർ... രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തുടരുന്ന ഈ പിടിച്ചുപറിക്ക് കൂദാശ നടത്തണ കേന്ദ്രന്മാർക്ക് ആദ്യമായി നടുവിരൽ പ്രണാമം.... ബാങ്കിങ് നിയമങ്ങളോടുള്ള പ്രതിഷേധം മൂലം ഇന്ന് രാവിലെ എസ്.ബി അക്കൗണ്ട് ക്ലോസ് ചെയ്യാൻ എസ്.ബി.ഐ കോതമംഗലം ബ്രാഞ്ചിലെത്തിയ എന്റെ അവസാനത്തെ പണം പോലും അവർ കൊള്ളയടിച്ചു. 1020 രൂപയാണ് അക്കൗണ്ടിൽ ബാക്കി ഉണ്ടായിരുന്നത്... എ.ടി.എം കാർഡ് ഒരു വർഷം കൈയിൽ വച്ചതിന്റെ വാടക ഇനത്തിൽ 115 രൂപ.. (പോട്ടെന്നു വയ്ക്കാം) അക്കൗണ്ട് ക്ലോസിങ് ചാർജ്ജ് ആയി ഈടാക്കിയത് 575 രൂപ. എന്ത് കോപ്പിലെ നിയമമാണിത്... അധ്വാനിച്ചുണ്ടാക്കുന്ന കാശ് ഒരു കരുണയുമില്ലാതെ കൊള്ളയടിക്കാൻ ഒരു ദേശീയ ബാങ്ക്... മറുവശത്ത് എല്ലാവർക്കും അക്കൗണ്ട് എടുത്തുകൊടുക്കാൻ നടക്കുന്ന പ്രധാനമന്ത്രി... അടിസ്ഥാന വർഗത്തിന്റെ കൈയിലിരിക്കുന്ന അവസാനത്തെ പിച്ചക്കാശുപോലും നിയമം പറഞ്ഞ് എണ്ണിവാങ്ങുന്ന സംഘടിത കൊള്ള... ഈ ദേശീയ കൊള്ളക്കാരിൽ നിന്ന് വിടുതൽ വാങ്ങി തപാൽബാങ്കിലേക്ക് പോകുന്നു..

അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കാനാണ് എസ്‌ബിഐ കൈക്കൊണ്ടിരുന്ന തീരുമാനം. അക്കൗണ്ടിൽ മിനിമം ബാലൻസില്ലങ്കിൽ 20 രൂപ മുതൽ 100 രൂപ വരെ പിഴ നൽകേണ്ടി വരുമെന്ന വിധത്തിലാണ് സർവീസ് ചാർജ്ജ് ഈടാക്കുന്നത്. വിവിധ മേഖല തിരിച്ച് അക്കൗണ്ടിൽ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എ്സ്ബിഐ നിജപെടുത്തിയിട്ടുണ്ട്. മെട്രോ നഗരങ്ങളിൽ 5000 രൂപയാണ് അക്കൗണ്ടിൽ സൂക്ഷിക്കേണ്ടത്. നഗരങ്ങളിൽ 3000 രൂപയും, അർധ നഗരങ്ങളിൽ 2000 രൂപയും ഗ്രാമപ്രദേശങ്ങളിൽ 1000 രൂപയും അക്കൗണ്ടിലുണ്ടായിരിക്കണം. മിനിമം ബാലൻസായി നിശ്ചയിച്ചിരിക്കുന്ന തുകയും അക്കൗണ്ടിലുള്ള തുകയും തമ്മിലുള്ള വ്യത്യാസം കണക്കാക്കിയാണ് പിഴ ഈടാക്കുക. മിനിമം ബാലൻസിനേക്കാൾ 75 ശതമാനം കുറവാണ് അക്കൗണ്ടിലുള്ളതെങ്കിൽ 100 രൂപ പിഴയും സേവന നികുതിയും നൽകേണ്ടി വരും.

50 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ് കുറവുള്ള തുകയെങ്കിൽ 75 രൂപയും, മിനിമം ബാലൻസ് വേണ്ടതിലും 50 ശതമാനം കുറവാണ് അക്കൗണ്ടിലുള്ളതെങ്കിൽ 50 രൂപയും പിഴ നൽകേണ്ടിവരും. പിഴക്കുപുറമെ സേവന നികുതിയും ഉപഭോക്താക്കൾ നൽകണം. ഗ്രാമ പ്രദേശങ്ങളിൽ 20 രൂപ മുതൽ 50 രൂപവരെയാണ് പിഴ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP