Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയ പാതയോരത്തെ മദ്യശാലകൾ പൂട്ടിച്ചത് ഹാർമാൻ സിദ്ധു; അപകടത്തിൽപ്പെട്ട് ആശുപത്രിയിലായത് വഴിത്തിരവായി: കേസിൽനിന്ന് പിന്മാറാൻ വാഗ്ദാനം ചെയ്തത് കോടികൾ

ദേശീയ പാതയോരത്തെ മദ്യശാലകൾ പൂട്ടിച്ചത് ഹാർമാൻ സിദ്ധു; അപകടത്തിൽപ്പെട്ട് ആശുപത്രിയിലായത് വഴിത്തിരവായി: കേസിൽനിന്ന് പിന്മാറാൻ വാഗ്ദാനം ചെയ്തത് കോടികൾ

ദേശീയപാതയോരത്തുനിന്ന് 500 മീറ്റർ അകലത്തിലേക്ക് മദ്യശാലകൾ മാറ്റണമെന്ന സുപ്രീകോടതി ഉത്തരവിന് കാരണക്കാരനായത് നാൽപ്പത്തിയേഴുകരനായ ഹാർമാൻ സിദ്ധു എന്ന ചണ്ഡീഗഢ് സ്വദേശി. അപകടത്തിൽപ്പെട്ട് നാഢീവ്യൂഹത്തിന്റെ 90 ശതമാനവും തകരാറിലായ സിദ്ധു 20 വർഷമായി വീൽച്ചെയറിലാണ് ജീവിതം തള്ളിനീക്കുന്നത്. 

1996 ഒക്ടോബറിൽ വിനോദയാത്രയ്ക്കിടെ ഹിമാചലിൽ വച്ചുണ്ടായ വാഹനാപകടമാണ് 26-ാം വയസിൽ സിദ്ധുവിന്റെ ശരീരത്തെ തളർത്തിയത്. അതിവേഗത്തിൽ കാറും ബൈക്കും ഓടിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ചെറുപ്പകാലത്തുതന്നെയാണ് താൻ വീൽച്ചെയറിലായതെന്ന് സിദ്ധു പറയുന്നു.
രണ്ടു വർഷത്തെ ആശുപത്രിവാസത്തിനൊടുവിലാണ് സിദ്ധു വിൽച്ചെയറിലെങ്കിലും സഞ്ചരിക്കാൻ സാധിക്കുന്ന അവസ്ഥയിലെത്തിയത്. ഇതിനിടെയാണ് അറൈവ് സേഫ് എന്ന സംഘടനയ്ക്ക് തുടക്കമിടാൻ തീരുമാനിച്ചത്.

അപകടങ്ങളിൽപ്പെടുന്നവരിൽ നല്ലൊരു ശതമാനത്തിനെയും എത്രയും വേഗം ആശുപത്രിയിലെത്തിച്ചാൽ ജീവൻ രക്ഷിക്കാം. എന്നാൽ റോഡുകളിലെ അനിയന്ത്രിതമായ തിരക്കാണ് ഇതിന് തടസമാകുന്നത്. തുടർന്ന് നടത്തിയ പഠനത്തിൽ ദേശീയപാതകൾക്ക് സമീപമുള്ള മദ്യശാലകളാണ് പലപ്പോഴും തിരക്കിനിടയാക്കുന്നതെന്ന് മനസിലാക്കിയ സിദ്ധു രണ്ട് വർഷം മുൻപാണ് അതിനെതിരായ പോരാട്ടം ആരംഭിച്ചത്. പഞ്ചാബ്, ഹരിയാന കോടതികളിലാണ് പാതയോരത്തെ മദ്യശാലകൾക്കെതിരെ ആദ്യമായി ഹർജി നൽകിയത്.

2014 മാർച്ചിൽ ആറുദിവസത്തിനകം പാതയോരത്തെ മദ്യശാലകൾ അടച്ചുപൂട്ടമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ദേശീയപാതയിൽനിന്ന് 500 മീറ്റർ അകലെ മാത്രമെ മദ്യശാലകൾ പാടുള്ളൂവെന്ന് സുപ്രീകോടതി നിർദ്ദേശിക്കുകയായിരുന്നു.
വിധി പുറത്തുവന്നശേഷം തന്റെ മൊബൈൽ ഫോണിന് വിശ്രമില്ലെന്നാണ് സിദ്ധു പറയുന്നത്.

അഭിനന്ദനത്തെക്കാളേറെ ഭീഷണിപ്പെടുത്തുന്ന വിളികളായിരുന്ന അവയിലേറെയും. ഇതിനിടെ കേസിൽനിന്ന് പിന്മാറാൻ ഓരാൾ 25 കോടി വാഗ്ദാനം ചെയ്തു. കേസ് നടത്തിപ്പിനും സിദ്ധുവിന്റെ ഡൽഹി യാത്രയ്ക്കുമായി ഒൻപത് ലക്ഷം രൂപയാണ് ഇതുവരെ ചെലവായത്.
ആദ്യപോരാട്ടം വിജയത്തിലെത്തിയതിന്റെ സംതൃപ്തിയിലാണ് വെബ് ഡിസൈനർ കൂടിയായ സിദ്ധു.

ഇതിനിടെ രാജ്യത്ത് അപകടത്തിലായ പലാങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിട്ടുണ്ട്. അമൃത്സറിൽ പാലം തകർന്ന് ഏഴ് വിദ്യാർത്ഥികൾ മരിക്കുകയും 20 പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഹർജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP