Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരേഷ് ഗോപിയെ കണ്ടു മയങ്ങിയ എലിസബത്ത് രാജ്ഞി 90-ാം വയസ്സിൽ കേരളം കാണാൻ എത്തുമോ? പിണറായിയുടെ തിരക്കു മൂലം മലപ്പുറം തിരഞ്ഞെടുപ്പിന് ശേഷം വന്നാൽ മതിയെന്ന അഭിപ്രായം രാജ്ഞി അംഗീകരിച്ചോ? കൗമുദിയുടെ വാർത്ത ഏപ്രിൽ ഫൂളോ എന്നറിയാതെ സോഷ്യൽ മീഡിയ

സുരേഷ് ഗോപിയെ കണ്ടു മയങ്ങിയ എലിസബത്ത് രാജ്ഞി 90-ാം വയസ്സിൽ കേരളം കാണാൻ എത്തുമോ? പിണറായിയുടെ തിരക്കു മൂലം മലപ്പുറം തിരഞ്ഞെടുപ്പിന് ശേഷം വന്നാൽ മതിയെന്ന അഭിപ്രായം രാജ്ഞി അംഗീകരിച്ചോ? കൗമുദിയുടെ വാർത്ത ഏപ്രിൽ ഫൂളോ എന്നറിയാതെ സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഇന്നിറങ്ങിയ കേരള കൗമുദിയിൽ ഒരു വാർത്തയുണ്ട്. ബ്രിട്ടന്റെ പരമാധികാരിയായ എലിസബത്ത് രാജ്ഞി ഉടൻ കേരളം സന്ദർശിക്കും. നടൻ സുരേഷ് ഗോപി ബക്കിങ്ഹാം കൊട്ടാരത്തിൽ വച്ചു കാവി ഷാൾ പുതച്ച് ചെന്നു കണ്ടപ്പോൾ തോന്നിയ ഇഷ്ടം മൂലം ആണത്രേ കേരളം സന്ദർശിക്കുന്നത്. സുരേഷ് ഗോപി ക്ഷണിച്ചത് അനുസരിച്ച് ബക്കിങ്ഹാം പാലസ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെന്നും മലപ്പുറം തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി അറിയിച്ചെന്നും അടുത്ത ഏപ്രിൽ ഒന്നിനായിരിക്കും സന്ദർശനമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

64 വർഷമായി ബ്രിട്ടൻ ഭരിക്കുന്ന എലിസബേത്ത് രാജ്ഞി ഇപ്പോഴും കാനഡ അടക്കം ഒട്ടേറെ കോമൺവെൽത്ത് രാജ്യങ്ങളുടെ പരമാധികിരായാണ്. അവിടങ്ങളിൽ പോലും പോവാൻ പറ്റാത്ത രാജ്ഞി കേരളത്തിലേക്ക് വരുമെന്ന വാർത്ത ഒരു തമാശയായാണ് മിക്കവരും കരുതുന്നത്. വർഷങ്ങളോളം ഇന്ത്യ ഭരിച്ചിട്ടും ഇതുവരെ രാജ്ഞി മൂന്നു തവണയാണ് ഇന്ത്യ പോലും സന്ദർശിച്ചത്. ഒട്ടേറെ രാജ്യങ്ങളുടെ ഭരണാധികാരായിയ എലിസബത്ത് രാജ്ഞിക്ക് ഒരു സംസ്ഥാനവുമായി ബന്ധപ്പെട്ട് സന്ദർശനം അസാധ്യമാണ്. എലിസബത്ത് രാജ്ഞി വരുന്നുണ്ടെങ്കിൽ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടു ഒദ്യോഗികമായി വേണം എത്താൻ. അതുകൊണ്ട് തന്നെ വാർത്ത ഒരു തമാശയായി കരുതുന്നവർ ഏറെയാണ്.

ബ്രിട്ടനിലെ ഭരണാധികാരിയായ എലിസബത്ത് രാജ്ഞികേരളം സന്ദർശിക്കുന്നുവെന്നായിരുന്നു കേരള കൗമുദി വാർത്ത. ഇതാദ്യമായാണ് ക്വീൻ എലിസബത്ത് കേരളത്തിലെത്തുന്നത്. രാജ്ഞിയുടെ ഭർത്താവ് പ്രിൻസ് ഫിലിപ്പ് നേരത്തെ കേരളം സന്ദർശിച്ചിരുന്നു. 90 വയസുള്ള രാജ്ഞിക്ക് തന്റെ അവസാനകാലത്ത് ദൈവത്തിന്റെ സ്വന്തം നാട്ടിലെത്താൻ മോഹമുദിച്ചത് പെട്ടെന്നായിരുന്നു. കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗവും ബിജെപി നേതാവുമായ സുരേഷ് ഗോപിയാണ് എലിസബത്ത് രാജ്ഞിയുടെ മനസിൽ കേരളത്തെ കുറിച്ചുള്ള ചിന്തകൾക്ക് വഴിമരുന്നിട്ടതെന്ന് കേരള കൗമുദി പറയുന്നു. എന്നാൽ ഏപ്രിൽ ഒന്നിന് ഈ വാർത്ത വന്നത് സംശയത്തിന് ഇട നൽകുന്നു. ഏപ്രിൽ ഫൂളോണോ ഈ വാർത്തയെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം.

വാർത്തയുടെ തുടർഭാഗം ഇങ്ങനെ-ഇന്ത്യയുടെ സാംസ്‌കാരിക വാർഷികാചരണത്തിന്റെ ഭാഗമായി അടുത്തിടെ ലണ്ടൻ സന്ദർശിച്ച ഇന്ത്യൻ സംഘത്തിൽ സുരേഷ് ഗോപിയും ഉണ്ടായിരുന്നു. അന്ന് കാവി നിറമുള്ള കോട്ടണിഞ്ഞ് എത്തിയ സുരേഷ് ഗോപി രാജ്ഞിയുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. താങ്കളുടെ കോട്ട് നന്നായിരിക്കുന്നുവെന്നായിരുന്നു രാജ്ഞിയുടെ കമന്റ്. തുടർന്ന് ഇരുവരും പലകാര്യങ്ങളും സംസാരിച്ചു. കേരളത്തിന്റെ പ്രകൃതിഭംഗിയും മറ്റു വൈവിദ്ധ്യങ്ങളും സുരേഷ് ഗോപി വിവരിച്ചത് രാജ്ഞി സാകൂതം കേട്ടിരുന്നു. ഇതോടെയാണ് കേരളത്തിൽ എത്തണമെന്ന മോഹം രാജ്ഞിക്ക് കലശലായത്. രാജ്ഞിയുടെ ഈ ആഗ്രഹം അടുത്തിടെ ബക്കിങ്ഹാം കൊട്ടാരം സുരേഷ് ഗോപിയെ അറിയിച്ചു. സുരേഷ് ഗോപി, മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് രാജ്ഞിയുടെ ആഗ്രഹം അറിയിച്ചു.

രാജ്ഞി വരുന്നതിൽ സന്തോഷമേയുള്ളൂവെന്ന് മുഖ്യമന്ത്രി സുരേഷ് ഗോപിയെ അറിയിച്ചു. എന്നാൽ,മലപ്പുറം ഉപതിരഞ്ഞെടുപ്പിന് ശേഷം മതി സന്ദർശനം എന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചവെന്നാണ് വാർത്ത. തിരഞ്ഞെടുപ്പിന്റെ തിരക്കായതിനാൽ നേതാക്കൾക്ക് രാജ്ഞിയെ വേണ്ടത്ര ശ്രദ്ധിക്കാൻ സമയം കിട്ടിയില്ലെങ്കിലോ എന്നുകരുതിയാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. സുരേഷ് ഗോപിയും അതിനോട് യോജിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ഉചിതമായ തീയതി തീരുമാനിച്ച് അറിയിക്കാമെന്ന് രാജ്ഞിക്ക് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. അതേസമയം, മുൻകൂട്ടി തീരുമാനിച്ച ചില പരിപാടികളുള്ളതിനാൽ മിക്കവാറും അടുത്ത വർഷം ഏപ്രിൽ ഒന്നിന് ആയിരിക്കും രാജ്ഞി കേരളത്തിലെത്തുക എന്നാണ് കൊട്ടാരം വൃത്തങ്ങൾ പറയുന്നതെന്നും കേരള കൗമുദി പറയുന്നു.

എന്നാൽ കേരളത്തിൽ വരണമെങ്കിൽ രാജ്ഞിക്ക് നേരിട്ട് കേരള സർക്കാരിനെ ബന്ധപ്പെട്ടാൽ പോരെ എന്ന ചോദ്യമാണ് സജീവമാകുന്നത്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെടാതെ ഇത്തരമൊരു യാത്ര സാധ്യമാകുമോ എന്നും സംശയമായി ഉയരുന്നു. 2013ൽ ചാൾസ് രാജകുമാരൻ ഇന്ത്യ സന്ദർശിച്ചിരുന്നു. അന്ന് ചാൾസ് കേരളത്തിലും എത്തിയിരുന്നു. അതിരപ്പള്ളിയും സന്ദർശിച്ചു. വാവ സുരേഷുമായുള്ള കൂടിക്കാഴ്ചയും ചർച്ചായയി. ഇതിന് ശേഷമാണ് എലിസബത്ത് രാജ്ഞിയുടെ കേരള സന്ദർശനവും വാർത്തയിൽ നിറയുന്നത്.

രാജഭരണത്തിന്റെ റെക്കോഡുകൾ ഓരോന്നായി സ്വന്തം പേരിൽ എഴുതിച്ചേർക്കുന്ന എലിസബത്ത് രാജ്ഞി രാജസിംഹാസനത്തിൽ അറര പതിറ്റാണ്ട് പിന്നിട്ടു കുഴിഞ്ഞു. 1952 ലായിരുന്നു 25-ാം വയസിൽ രാജ്ഞിയുടെ കിരീടധാരണം. കിരീടധാരണത്തിന്റെ അറുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന രാജ്ഞി ലോകത്തെ ഏറ്റവും പ്രായംചെന്ന രാഷ്ട്രത്തലവിയാണ്. അടുത്തിടെ അന്തരിച്ച തായിലൻഡ് രാജാവ് ഭൂമിബോൽ അതുല്യതേജ് ആയിരുന്നു ലോകത്ത് ഏറ്റവും കൂടുതൽകാലം അധികാരത്തിലിരുന്ന രാജാവ്. അദ്ദേഹത്തിന്റെ മരണത്തോടെ ഈ റെക്കോർഡും രാജ്ഞിയുടെ പേരിലായി. ബ്രിട്ടണിൽ ഏറെക്കാലം അധികാരത്തിലിരുന്നതിന്റെ റിക്കാർഡ് 2015ൽ രാജ്ഞിക്ക് സ്വന്തമായിരുന്നു. 63 വർഷവും 216 ദിവസവും പൂർത്തിയാക്കിയപ്പോഴായിരുന്നു വിക്ടോറിയ രാജ്ഞിയുടെ പേരിലുണ്ടായിരുന്ന പഴയ റിക്കാർഡ് തിരുത്തപ്പെട്ടത്. പിന്നീടുള്ള ഓരോ ദിനവും രാജ്ഞിയുടെ ഭരണകാലഘട്ടത്തിന്റെ റെക്കോർഡ് ദൈർഘ്യം വർധിപ്പിക്കുകയാണ്.

തൊണ്ണൂറു പിന്നിട്ട രാജ്ഞിക്ക് അറുപത്തഞ്ചാം വാർഷികത്തിൽ പ്രത്യേകം ആഘോഷപരിപാടികളൊന്നുമില്ലായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ യാത്രകളും ഒഴിവാക്കുന്നു. ഇതിനിടെയാണ് കേരള യാത്രയ്ക്ക് രാജ്ഞി ഒരുങ്ങുന്നുവെന്ന വാർത്തയുമായി കേരള കൗമുദി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP