Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്ലസ് വൺ ജ്യോഗ്രഫി പരീക്ഷാ വിവാദത്തിൽ പ്രശ്‌നത്തെ നിസാരവത്കരിച്ച് ഹയർ സെക്കൻഡറി ഡയറക്ടറുടെ റിപ്പോർട്ട്; ചോദ്യങ്ങൾ ആവർത്തിച്ചത് യാദൃശ്ചികം മാത്രം; ഔദ്യോഗിക സൈറ്റിൽനിന്ന് ചോദ്യങ്ങൾ എടുത്തത് ഗുരുതര പിഴവല്ല; ആവർത്തിച്ചത് 17 മാർക്കിന്റെ ചോദ്യങ്ങൾ മാത്രമെന്നും ഡയറക്ടർ

പ്ലസ് വൺ ജ്യോഗ്രഫി പരീക്ഷാ വിവാദത്തിൽ പ്രശ്‌നത്തെ നിസാരവത്കരിച്ച് ഹയർ സെക്കൻഡറി ഡയറക്ടറുടെ റിപ്പോർട്ട്; ചോദ്യങ്ങൾ ആവർത്തിച്ചത് യാദൃശ്ചികം മാത്രം; ഔദ്യോഗിക സൈറ്റിൽനിന്ന് ചോദ്യങ്ങൾ എടുത്തത് ഗുരുതര പിഴവല്ല; ആവർത്തിച്ചത് 17 മാർക്കിന്റെ ചോദ്യങ്ങൾ മാത്രമെന്നും ഡയറക്ടർ

തിരുവനന്തപുരം: പ്ലസ് വൺ ജ്യോഗ്രഫി പരീക്ഷയിൽ മോഡൽ പരീക്ഷയുടെ ചോദ്യങ്ങൾ ആവർത്തിച്ചത് യാദൃച്ഛികമെന്ന് റിപ്പോർട്ട്. സംഭവം അന്വേഷിച്ച ഹയർ സെക്കൻഡറി ഡയറക്ടറുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്‌നത്തെ നിസാരവത്കരിക്കുന്ന റിപ്പോർട്ട് സംബന്ധിച്ച് പ്രതിഷേധം ശക്തമായിട്ടുണ്ട്.

പ്ലസ് വൺ ജ്യോഗ്രഫി പരീക്ഷയിൽ മോഡൽ പരീക്ഷയുടെ 43 മാർക്കിന്റെ ചോദ്യങ്ങൾ ആവർത്തിച്ചു എന്നതായിരുന്നു വിവാദം. മോഡൽ പരീക്ഷയ്ക്കായി ചോദ്യങ്ങൾ തയ്യാറാക്കിയത് ഇടത് സംഘടനയായ കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷനായിരുന്നു. ഈ ചോദ്യപേപ്പറിൽ നിന്നാണ് പൊതുപരീക്ഷയുടെ ചോദ്യങ്ങൾ പകർത്തിയതെന്നാണ് ആരോപണം.

സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് തിങ്കളാഴ്ച അന്വേഷണത്തിന് നിർദ്ദേശം നൽകുകയായിരുന്നു. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദേശിച്ചിരുന്നു.17 മാർക്കിന്റെ ചോദ്യങ്ങൾ മാത്രമാണ് ആവർത്തിച്ചതെന്നാണ് ഹയർ സെക്കൻഡറി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. ഔദ്യോഗിക സൈറ്റിൽ നിന്നാണ് ചോദ്യങ്ങൾ എടുത്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഗുരുതര പിഴവല്ലെന്നാണ് റിപ്പോർട്ട്.

മാർച്ച് 20ന് നടന്ന എസ്എസ്എൽസി കണക്ക് പരീക്ഷയിലെ ചോദ്യങ്ങൾ മലപ്പുറത്തെ സ്വകാര്യ സ്ഥാപനം നടത്തിയ പരീക്ഷയിൽ നിന്നും അതെപടി ചോർത്തിയതാണെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. പതിമൂന്നോളം ചോദ്യങ്ങളാണ് ഇത്തരത്തിൽ പകർത്തി എഴുതിയത്.വിദ്യാർത്ഥികൾക്ക് പഠിക്കേണ്ടാത്ത ഭാഗത്തുനിന്നും ചോദിച്ച ഈ ചോദ്യങ്ങൾ മൂലം കണക്ക് പരീക്ഷ വിദ്യാർത്ഥികളെ ഏറെ വലച്ചിരുന്നു. ഇതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് ഹയർസെക്കൻഡറിയിലും വിവാദമുയർന്നത്.

എസ്എസ്എൽസി കണക്ക് ചോദ്യപേപ്പർ തയ്യാറാക്കിയ അദ്ധ്യാപകനും മലപ്പുറത്തെ സ്വകാര്യ സ്ഥാപനവും തമ്മിൽ ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഈ അദ്ധ്യാപകൻ ഇവിടെ പഠിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എസ്എസ്എൽസി കണക്ക് പരീക്ഷയ്ക്ക് പഠിപ്പിക്കാത്ത പരീക്ഷയിലെ ചോദ്യങ്ങൾ ചോദിച്ച് കുട്ടികളെ കുഴക്കിയതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP