Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകാശത്തു പറക്കുന്ന ആഡംബര ഹോട്ടലുകളുമായി കൂടുതൽ വിമാനക്കമ്പനികൾ; അടിപൊളി സ്യൂട്ട് റൂമുകളും മസാജ് ചെയറുമായി എയർഫ്രാൻസ്

ആകാശത്തു പറക്കുന്ന ആഡംബര ഹോട്ടലുകളുമായി കൂടുതൽ വിമാനക്കമ്പനികൾ; അടിപൊളി സ്യൂട്ട് റൂമുകളും മസാജ് ചെയറുമായി എയർഫ്രാൻസ്

ഫ്രാൻസ്: സ്വർഗം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് എത്തുന്നത് ആകാശത്തുനിന്നുള്ള ഓർമകളായിരിക്കും. ഇനി ആ ഓർമകൾക്കു ജീവൻ കൊടുക്കാൻ സമയമായിരിക്കുന്നു. ആകാശത്ത് ആഡംബര ജീവിതമൊരുക്കി എയർഫ്രാൻസാണ് ലോക സഞ്ചാരികളെയാകെ മാടിവിളിക്കുന്നത്. മുകളിലെ ചിത്രത്തിൽ കാണുന്നതു ഫുള്ളി ഫ്‌ളാറ്റ് ബെഡും 24 ഇഞ്ച് എച്ച്ഡി ടച്ച് സ്‌ക്രീൻ ടിവി എന്നിവയെല്ലാം ആകാശത്തെ കമനീയ യാത്രയിലെ കാഴ്ചകളാണ്. ഫൈവ് സ്റ്റാർ ഹോട്ടലുകളെ വെല്ലുന്ന രീതിയിലാണ് ആകാശയാത്രയിൽ സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്. ചിത്രം കണ്ടാൽ ഒറ്റനോട്ടത്തിൽ ഏതെങ്കിലും ഉന്നതമായ ഹോട്ടൽ റൂമാണെന്നു തോന്നത്തക്ക രീതിയിലാണ് വിമാനത്തിലെ ഓരോ റൂമുകളും. ബോയിങ് 777-300 ജെറ്റ് വിമാനത്തിലൂടെ ആധുനികമായ എല്ലാ ആഡംബര സൗകര്യങ്ങളുമൊരുക്കി ലോകത്തെ ഏറ്റവും വലിയ ആഡംബര വിമാനയാത്ര ഒരുക്കാനനുള്ള ഒരുക്കത്തിലാണ് എയർഫ്രാൻസ്.

പണച്ചാക്കുകളായ യാത്രക്കാരെ ലക്ഷ്യമിട്ടാണ് എയർഫ്രാൻസ് ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. യാത്രക്കാർക്കായി ഹോട്ട് കൗണ്ടർ സ്യൂട്ട് ഉൾപ്പെടെ ഒരുക്കിയ ആഡംബരയാത്രയിൽ ഒരു യാത്രയ്ക്കായി ഈടാക്കുന്നത് 7000 പൗണ്ടാണ്. എല്ലാ തരത്തിലുമുള്ള ഭക്ഷണങ്ങൾ യാത്രക്കാർക്കു നല്കാനായുള്ള സൗകര്യങ്ങളും ആഡംബര വിമാനത്തിൽ ഒരുക്കിയിട്ടുണ്ട്. സ്വകാര്യത ഉറപ്പുവരുത്താനനായി മികച്ച സൗകര്യങ്ങളാണ് ഓരോ സ്യൂട്ടുകളിലും ഒരുക്കിയിരിക്കുന്നത്. റൂമുകളിലെ കർട്ടനുകൾ പോലും സ്വകാര്യതയെ പോറലേല്പിക്കാത്തവിധം കട്ടിയിലുള്ളതാണ് നനിർമ്മിച്ചത്. ആഡംബര സ്യൂട്ടുകളിലേക്കു വേണ്ട എല്ലാത്തരം ആധുനിക സൗകര്യങ്ങളും ഓരോ റൂമുകളിലും ഒരുക്കിയിട്ടുണ്ട്.

ഫ്രാൻസിന്റെ യാത്രാനുഭവത്തിൽ ഏറ്റവും മികച്ചതും ഞങ്ങളുടെ ആത്മസമർപ്പണത്തിന്റെ ആങ്ങേയറ്റത്തെ പ്രതിഫലനവുമാണ് ഈ ആഡംബര യാത്രയിലൂടെ ലഭ്യമാക്കാൻ ശ്രമിച്ചിരിക്കുന്നതെന്ന് എയർ ഫ്രാൻസിന്റെ ചെയർമാനും സിഇഒയുമായ ഫ്രെഡറിക് ഗ്രേ അഭിപ്രായപ്പെട്ടു. തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഈ സ്വപ്നയാത്രയിലൂടെ സാധ്യമാകാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP