Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിമാനത്തിൽ കയറുന്ന ഇന്ത്യക്കാർക്ക് ടോയ്‌ലറ്റ് ഉപയോഗിക്കാൻ അറിയില്ലേ? ഇന്ത്യക്കാർ തെറ്റായി ഉപയോഗിക്കുന്നതിനാൽ മിക്ക ടോയ്‌ലറ്റുകളും കേടാകുന്നതോടെ വിമാനങ്ങൾ വൈകുന്നു; എയർലൈൻ കമ്പനികൾക്ക് ആശങ്ക

വിമാനത്തിൽ കയറുന്ന ഇന്ത്യക്കാർക്ക് ടോയ്‌ലറ്റ് ഉപയോഗിക്കാൻ അറിയില്ലേ? ഇന്ത്യക്കാർ തെറ്റായി ഉപയോഗിക്കുന്നതിനാൽ മിക്ക ടോയ്‌ലറ്റുകളും കേടാകുന്നതോടെ വിമാനങ്ങൾ വൈകുന്നു; എയർലൈൻ കമ്പനികൾക്ക് ആശങ്ക

ദീർഘദൂര സർവ്വീസുകളിലടക്കം സാങ്കേതിക തകരാറ് മൂലം സർവ്വീസ് മുടങ്ങിയ എയർ ഇന്ത്യയുടെ കെടുകാര്യസ്ഥതയുടെ വാർത്തകൾ നിരവധി പുറത്ത് വന്നിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങൾക്കൊപ്പം സർ്വവീസിലെ ടോയ്‌ലറ്റ് പ്രശനങ്ങൾ മൂലം സർവ്വീസ് മുടങ്ങിയ സംഭവങ്ങളും നിരവധിയാണ്. ഇന്ത്യ്ക്കാരായ യാത്രക്കാർക്ക് വിമാനത്തിലെ ടോയ്‌ലറ്റ് വേണ്ട വിധം ഉപയോഗിക്കാൻ സാധിക്കാത്തതും പ്രശ്‌നങ്ങൾക്ക് പ്രധാന കാരണമാണെന്നാണ് വിമാന കമ്പനി അധികൃതർ പറയുന്നത്. ഇന്ത്യക്കാരുടെ പ്രവർത്തികൾ മൂലം സർവ്വീസുകൾ വൈകുന്നത് പതിവായതോടെ വിമാനകമ്പനികളും ആശങ്കയിലായിരിക്കുകയാണ്.

യാത്രക്കാർ ടോയ്‌ലറ്റിനുള്ളിൽ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ, ഡയപ്പേഴ്‌സ്, ടിഷ്യൂ പേപ്പർ എന്നിവ നിക്ഷേപിക്കുന്നതും മൂലം ഉണ്ടാകുന്ന തകാറാറുകൾ നിരവധിയാണെന്ന് കമ്പനികൾ പറയുന്നു. ഇത്തരം സാധനങ്ങൾ ടോയ്‌ലറ്റിലെ ഫ്‌ളഷിനുള്ളിൽ കുടങ്ങിക്കിടക്കുന്നതോടെ ടോയ്‌ലറ്റ് പ്രവർത്തനം തകാറിലാവുകയും അത് സർവ്വീസിനെ ബാധിക്കുന്നതും പതിവാവുകയാണ്.

മുമ്പുള്ള എയർ ഇന്ത്യയുടെ ബോയിങ് 777 , 787 വിമാനങ്ങളിൽ ഇടക്കം ബ്ലൂ ലിക്വിഡ് കെമിക്കൽ ടോയ്‌ലറ്റ് ഫ്‌ളഷ് സിസ്റ്റം ആയിരുന്നു ഉപയോഗിച്ച് വന്നിരുന്നത്്. ഇതിൽ ഫ്‌ളഷിൽ പ്രശ്‌നങ്ങൾ നേരിട്ടാൽ ചൂട് വെള്ളം ഉപയോഗിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംവിധാനം ഉണ്ടായിരുന്നതിനാൽ ഇതിൽ് തടസ്സങ്ങൾ നേരിടുന്നത് കുറവായിരുന്നു. എന്നാൽ ഇപ്പോഴുള്ള വിമാനങ്ങളിൽ അഡ്വാൻസ് ടെക്‌നോളിജിയായ വാക്വം ഫ്‌ളഷ് ആണെന്നും ഇത് പെട്ടെന്ന് പ്രവർത്തനരഹിതമാകുന്നതുമാണെന്ന് കമ്പനി അധികൃതർ പറയുന്നു. യാത്രക്കാർ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിലുണ്ടാകുന്ന പ്രശ്‌നങ്ങൾ മൂലം മാസത്തിൽ 30, 40 ഓളം കേസുകൾ തങ്ങൾ നേരിടുന്നുണ്ടെന്നും എയർ ഇന്ത്യ വക്താവ് പറയുന്നു.

ഇത്തരം ഒരു സംഭവം ആണ് കഴിഞ്ഞ ദിവസം എയർഇന്ത്യയുടെ ദീർഘദൂര സർവ്വീസായ ഡൽഹി ഷിക്കാഗോ സർവ്വീസിലും സംഭവിച്ചത്. ഈ ബോയിങ് 377 വിമാനത്തിലെ നാല് ടോയ്‌ലറ്റുകളാണ് ഒരേ സമയം പ്രവർത്തനരഹിതമായത്. ഇതോടെ 17 മണിക്കൂർ യാത്ര വേണ്ടിയിരുന്ന സർവ്വീസിലെ യാത്രക്കാർ ദുരിതത്തിലുമായി.

സ്ത്രീകളും കുട്ടികളുമടങ്ങിയ 347 യാത്രക്കാരൊണ് ഈ സംഭവത്തോടെ വീർപ്പുമുട്ടിയത്. വിമാനത്തിലുണ്ടായിരുന്ന 12 ടോയ് ലറ്റുകളിൽ നാലെണ്ണമാണ് പ്രവർത്തന രഹിതമായത്. മറ്റു എട്ടു ടോയ്‌ലറ്റുകളുടെ പ്രവർത്തനം പാതി വഴിയിൽ നിലക്കുകയും ചെയ്തു. ഇതോടെ 324 മുതിർന്നവരും ഏഴ് കുട്ടികളും 16 ജീവനക്കാരുമടങ്ങിയ സംഘം ടൊയ്‌ലറ്റ് ഉപയോഗിക്കാനാവാതെ പൊറുതിമുട്ടുകയായിരുന്നു.

പ്രവർത്തിച്ചിരുന്ന എട്ടു ടോയ്‌ലറ്റുകൾക്ക് മുന്നിൽ ആളുകൾ ക്യൂ നിന്നെങ്കിലും പാതിവഴിയിൽ ഇതും പ്രവർത്തിക്കാതായി. പാനീയങ്ങൾ വിതരണം ചെയ്യരുതെന്ന് കോക്പിറ്റിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നെങ്കിലും ഇത് പാലിക്കാതായതോടെ യാത്രക്കാർക്ക് ദുരിതത്തിലായെന്ന് വേണം കരുതാൻ.

ഇത്തരം സംഭവങ്ങൾക്ക് പ്രധാന കാരണം ഇന്ത്യക്കാർ തന്നെയാണെന്നാണ് കമ്പനി അധികൃതർ പറയുന്നു. ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ രീതികളാണ് ഇത്തരം സംഭവങ്ങളിൽ കൊണ്ട് ചെന്നെത്തിക്കുന്നതെന്നും അധികൃതർ ആരോപിക്കുന്നു. ഇതിനും മുമ്പും ദീർഘ ദൂര സർവ്വീസുകളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളതായും കഴിഞ്ഞ വർഷം ജൂൺ 5 മുതൽ ഓഗസ്റ്റ് വരെയുള്ള സമയങ്ങളിൽ 14 സർവ്വീസുകൾ ഇത്തരത്തിൽ സമയം തെറ്റി സർവ്വീസ് നടത്തേണ്ടി വന്നതായും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP