Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർക്കറ്റ് കോംപ്ളക്സുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ചത് മ്ളേച്ഛമായ ഭാഷ; വാട്‌സ് ആപ്പ് അപമാനത്തിന് പിന്നിൽ ഭരണപക്ഷ കൗൺസിലർ; സന്ദേശം പോയ സിംകാർഡ് നഗരസഭാ ജീവനക്കാരന്റെ പക്കലില്ല; അജ്ഞാതനെ പൊലീസ് ഭയക്കുന്നു; പാലാ നഗരസഭയുടെ അധ്യക്ഷയുടെ പരാതികൾ ഇങ്ങനെ

മാർക്കറ്റ് കോംപ്ളക്സുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ചത് മ്ളേച്ഛമായ ഭാഷ; വാട്‌സ് ആപ്പ് അപമാനത്തിന് പിന്നിൽ ഭരണപക്ഷ കൗൺസിലർ; സന്ദേശം പോയ സിംകാർഡ് നഗരസഭാ ജീവനക്കാരന്റെ പക്കലില്ല; അജ്ഞാതനെ പൊലീസ് ഭയക്കുന്നു; പാലാ നഗരസഭയുടെ അധ്യക്ഷയുടെ പരാതികൾ ഇങ്ങനെ

കോട്ടയം : വാട്‌സ് ആപ്പിലൂടെ തന്നെ അപമാനിച്ചവരെ പുറത്തുകൊണ്ടുവരണമെന്ന ആവശ്യവുമായി പാലാ നഗരസഭയുടെ അധ്യക്ഷ മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നു. കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ചെയർപേഴ്സണായ ലീനാ സണ്ണിക്ക് പൊലീസിൽ നിന്നും നീതി ലഭിക്കില്ലെന്ന് മനസിലായതോടെയാണ് സംസ്ഥാന മുഖ്യമന്ത്രിയെ സമീപിക്കുന്നത്്.

വനിതാ ദിനത്തിൽ വാട്സാപ്പിലൂടെ അപമാനിക്കുന്നതിന് മുൻകൈയെടുത്തത് നഗരസഭയുടെ ജീവനക്കാരൻ തന്നെ. പക്ഷേ ജീവനക്കാരനെന്ന മുഖം മൂടിക്കു പിന്നിലെ യഥാർത്ഥമുഖമാരുടേതാണെന്നറിയാനാണ് ലീനാ സണ്ണിയുടെ ശ്രമം. ഇതിനിടെ ഒരു ജീവനക്കാരൻ മുങ്ങുകയും ചെയതു. തുടക്കത്തിൽ ശുഷ്‌കാന്തിയോടെ മുന്നോട്ടു പോയ പൊലീസ് ഇപ്പോൾ തണുത്ത മട്ടാണ്. വനിതാ കമ്മീഷൻ എത്തി തെളിവെടുത്തെങ്കിലും വാട്സ് ആപ്പിലൂടെ അപമാനിച്ചവർ ഇപ്പോഴും ഇരുളിലാണ്.

ലോകവനിതാ ദിനത്തിലാണ് പാലാ നഗരസഭാ ചെയർപേഴ്സൺ ലീനാ സണ്ണിക്കെതിരെ അപമാനകരമായ രീതിയിൽ വാട്സ് ആപ്പിൽ പ്രചരിച്ചത്്. ഇത്തരത്തിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങൾക്ക് ഇതിനു മുമ്പും പലരും ഇരയായിട്ടുണ്ടെന്ന് ലീനാ സണ്ണി മറുനാടൻ മലയാളിയോട് പറഞ്ഞു. ഇനി ഇത്തരത്തിലുള്ള ഒന്ന് ഉണ്ടാകരുതെന്നാണ് ആഗ്രഹം. അതിനാണ് മുഖ്യമന്ത്രിയെ കാണുന്നത്്. മുഖ്യമന്ത്രിയുടെ അപ്പോയ്ന്റ്മെന്റ് ലഭിച്ചതായും ലീന അറിയിച്ചു.

മാർക്കറ്റ് കോംപ്ളക്സുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ലീനാ സണ്ണിയെയും മറ്റൊരു വനിതാ അംഗത്തെയും, പുരുഷകൗൺസിലറെയും ചേർത്ത്് സന്ദേശം പ്രചരിച്ചത്. തീർത്തും മോശവും മ്ളേച്ഛവുമായ ഭാഷ. സ്ത്രീത്വത്തെ അപമാനിക്കുന്ന വാക്കുകൾ. സന്ദേശം വ്യാപകമായതോടെയാണ്്് ലീന പാലാ പൊലീസിൽ പരാതി നൽകിയത്്്. സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ശുചീകരണ വിഭാഗത്തിലെ ജീവനക്കാരന്റെ സിംകാർഡ് ഉപയോഗിച്ചാണ് ഇത് നടന്നതെന്ന് കണ്ടെത്തി. പക്ഷേ രണ്ടുമാസമായി ഇയാളുടെ പക്കലല്ല സിം എന്ന് പൊലീസ് പറയുന്നു. അപ്പോൾ പിന്നെ ആരാണ് സിം കാർഡ് ഉപയോഗിച്ചത്്. ഇത് കണ്ടെത്തിയേ തീരൂ.

എന്നാൽ ഇപ്പോൾ സിം ഉപയോഗിക്കുന്നത് മറ്റൊരാളാണെന്നാണ് സൂചന. ഇതിനായുള്ള അന്വേഷണം പുരോഗമിക്കെവേയാണ് സൈബർ പൊലീസ് അന്വേഷണം മരവിച്ചത്്. ഭരണപക്ഷത്തെ ഒരു വിഭാഗമാണ് ഈ സന്ദേശത്തിന് പിന്നിലെന്നാണ് പൊതുവിശ്വാസം. ഭരണപക്ഷത്തെ തന്നെ ഒരു കൗൺസിലറാണ്, പ്രതിയെന്ന് സംശയിക്കുന്ന ആളെ ശുചീകരണ ജോലിക്ക് ശുപാർശ ചെയ്തതെന്ന് നഗരസഭാ ചെയർപേഴ്സൺ ലീനാ സണ്ണി പറയുന്നു.

അന്വേഷണത്തിൽ ഒരു വീഴ്‌ച്ചയുമില്ലെന്നാണ് പൊലീസ് പക്ഷം. പ്രസ്തുത സിംകാർഡ് രണ്ടു മാസമായി ജീവനക്കാരന്റെ കൈയിലില്ല. അതാണ് അയാളെ പിടികൂടാതിരിക്കാനുള്ള കാരണം. യഥാർഥ പ്രതിയിലേക്ക് അന്വേഷണം വൈകാതെ എത്തും. അതിനിടയിലാണ് ഇന്നലെ വനിതാ കമ്മീഷൻ പാലായിൽ തെളിവെടുപ്പിന് എത്തിയത്. അവിടെ എത്തി ലീനാ സണ്ണി രേഖകൾ എല്ലാം കൈമാറി.

കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ ഇതേ വാട്സ് ആപ്പ് നമ്പർ ഉപയോഗിച്ച് ഒരു വനിതാ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തിയിരുന്നു. നിരവധി പോസ്റ്റുകളാണ് അന്ന് ഓൺലൈനിൽ പ്രചരിച്ചത്്. ഒരു വനിതയ്ക്കും ഇനി ഈ ഗതി വരരുത്; മുഖ്യമന്ത്രിയെ കാണാൻ തീരുവനന്തപുരത്തേക്ക് തിരിക്കും മുമ്പ് ലീന പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP