Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ.... ഇപ്പോളിതാ ഗായകനും; മിഥുൻ മാനുവലിന്റെ അലമാരയിൽ തമാശമൂഡിലുള്ള പാട്ട് പാടി രൺജി പണിക്കർ; എന്റെ തല ചുറ്റണൂ.... എന്ന ഗാനം സൂപ്പർഹിറ്റാകുമെന്ന പ്രതീക്ഷയിൽ അണിയറപ്രവർത്തർ

തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ.... ഇപ്പോളിതാ ഗായകനും; മിഥുൻ മാനുവലിന്റെ അലമാരയിൽ തമാശമൂഡിലുള്ള പാട്ട് പാടി രൺജി പണിക്കർ; എന്റെ തല ചുറ്റണൂ.... എന്ന ഗാനം സൂപ്പർഹിറ്റാകുമെന്ന പ്രതീക്ഷയിൽ അണിയറപ്രവർത്തർ

കൊച്ചി: തിരക്കഥാകൃത്തായും സംവിധായകനായും നടനായും കഴിവ് തെളിയിച്ചിട്ടുള്ള രൺജി പണിക്കർ ഗായകനായി അരങ്ങേറ്റം കുറിക്കുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അലമാരയിലാണ് രൺജി പണിക്കർ പാടുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീത സംവിധാനം. 'ഫൺ മൂഡിലുള്ളൊരു പാട്ടാണ് രൺജി പണിക്കർ പാടിയിരിക്കുന്നത്.

പാട്ട് ചിട്ടപ്പെടുത്തുമ്പോൾ തന്നെ രൺജി പണിക്കരെക്കൊണ്ട് പാടിപ്പിച്ചാൽ കൊള്ളാമെന്ന് മനസ്സിലുണ്ടായിരുന്നുവെന്ന് സൂരജ് പറഞ്ഞു. അദ്ദേഹത്തിന്റെ ശബ്ദം ഈ പാട്ടിന്റെ മൂഡിന് നന്നായി ഇണങ്ങുമെന്ന് തോന്നി. മിഥുനോടും മറ്റുള്ളവരോടുമൊക്കെ പറഞ്ഞപ്പോൾ അവരും കൂടെനിന്നു. പക്ഷെ, രൺജിയേട്ടനോട് ഇത് പറഞ്ഞപ്പോഴൊക്കെ ഒഴിഞ്ഞുമാറി രക്ഷപ്പെടുകയായിരുന്നു. ഒരു ദിവസം റെക്കോർഡിങ് സാമഗ്രികളുമായി ഞാൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് പാടാൻ സമ്മതിപ്പിച്ചു. റഫ് ട്രാക്ക് കേട്ട് അദ്ദേഹം തന്നെ ഒരു ട്രയൽ പാടി. അതിന്റെ റെക്കോർഡിങ് കേട്ടു കഴിഞ്ഞപ്പോൾ പാടാൻ അദ്ദേഹത്തിന് ആത്മവിശ്വാസം വർധിച്ചു. ഇപ്പോൾ ഫൈനൽ ഔട്ട് വന്നപ്പോൾ ഞങ്ങൾ ഹാപ്പിയാണെന്നു സൂരജ് കൂട്ടിച്ചേർത്തു.

എൻ തല ചുറ്റണ് എന്ന് തുടങ്ങുന്ന പാട്ട് എഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. ഫൈനൽ മിക്സിങ് കഴിഞ്ഞ് സിനിമയുടെ റിലീസിന് മുൻപ് പാട്ട് പുറത്തിറക്കാനാണ് അണിയറക്കാരുടെ പദ്ധതി. സണ്ണി വെയ്ൻ, മണികണ്ഠൻ, അതിഥി രവി, രൺജി പണിക്കർ തുടങ്ങിയവരാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ആൻ മരിയ കലിപ്പിലാണ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ ഒരുക്കുന്ന ചിത്രം അതിഥിയുടെ നായികയായിട്ടുള്ള അരങ്ങേറ്റത്തിന് കൂടിയാണ് സാക്ഷ്യം വഹിക്കുന്നത്. മാർച്ച് 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP