Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മദപ്പാടു ചികിത്സകഴിഞ്ഞു പുറത്തിറങ്ങി രണ്ടു ദിവസത്തിനകം തിരുനക്കര ശിവൻ ഇടഞ്ഞു; കുറുമ്പുകാട്ടൽ പള്ളിക്കത്തോട് ധർമശാസ്ത ക്ഷേത്രത്തിലെ ശീവേലിക്കിടെ; തിരുനക്കര പൂരത്തിന് തിടമ്പേറ്റേണ്ട ശിവൻ ഇടങ്ങേറു കാട്ടിയതിൽ ആനപ്രേമികൾക്ക് വൻ ആശങ്ക

മദപ്പാടു ചികിത്സകഴിഞ്ഞു പുറത്തിറങ്ങി രണ്ടു ദിവസത്തിനകം തിരുനക്കര ശിവൻ ഇടഞ്ഞു; കുറുമ്പുകാട്ടൽ പള്ളിക്കത്തോട് ധർമശാസ്ത ക്ഷേത്രത്തിലെ ശീവേലിക്കിടെ; തിരുനക്കര പൂരത്തിന് തിടമ്പേറ്റേണ്ട ശിവൻ ഇടങ്ങേറു കാട്ടിയതിൽ ആനപ്രേമികൾക്ക് വൻ ആശങ്ക

കോട്ടയം: ശനിയാഴ്ച മദപ്പാടിന് ചികിൽസ കഴിഞ്ഞ് പുറത്തിറങ്ങിയ തിരുനക്കര ശിവൻ ആദ്യ എഴുന്നള്ളത്തിന് തന്നെ ഇടങ്കോലിട്ടു. ഇന്ന് രാവിലെ പള്ളിക്കത്തോട് ഇളംമ്പള്ളി ശ്രീ ധർമ്മ ശാസ്ത്ര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിനിടെയാണ് കുറുമ്പ് കാട്ടിയത്.

രാവിലെ 7ന് ശ്രീവേലിയക്ക് ഇടയാണ് ശിവൻ ഇടങ്ങേട് കാട്ടിയത്. ഉടൻതന്നെ വിവരം മനസിലാക്കിയ പാപ്പൻ വിവരം കമ്മറ്റിക്കാരെ വിവരം അറിയിച്ചു. ഉടൻ തന്നെ ആന സ്വയം തിടമ്പ് താഴ്‌ത്തുന്നതിന് അനുവദിക്കുകയായിരുന്നു. തിടമ്പ് പിന്നിട് ചേർപ്പുള്ളശേരി പാർത്ഥൻ ഏറ്റി ചടങ്ങ് പൂർത്തിയാക്കി.

തിരുക്കര ഉത്സവത്തിന് 15ന് കൊടിയേറാൻ ഇരിക്കെയാണ് ശിവന്റെ മനം മാറ്റം. ഇത് ആരാധകരെ വിഷമത്തിലാക്കിയിട്ടുണ്ട്. 21ന് നടക്കുന്ന പൂരത്തിന് പടിഞ്ഞാറൻ ചേരുവാരത്തിന്റെ തിടമ്പ് ഏറ്റുന്നതിന് ശിവനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ചികിൽസ കഴിഞ്ഞ് പുറത്തിറങ്ങിയ ശിവൻ ഇടങ്ങേട് കാട്ടിയതോടെ പൂരത്തിനും ഉത്സവത്തിന്റെ മറ്റ് ചടങ്ങുകൾക്കും പങ്കെടുപ്പിക്കുന്നകാര്യം പരുങ്ങലിലായി. ഇന്ന് പള്ളിക്കത്തോടുകാരനായ പാപ്പാൻ മനോജിന് നേരെ ചെറിയ തോതിൽ പ്രതീക്ഷേധം പ്രകടിപ്പിച്ചതായാണ് ആനയെ പരിശോധിക്കാൻ എത്തിയ ഡോക്ടർക്ക് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരം. ആന എഴുന്നള്ളത്തിനും മറ്റും ഉപയോഗിക്കുന്നതിന് ഫിറ്റ് അല്ലെന്നാണ് ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റ് എന്നറിയുന്നു.

ശിവൻ അലമ്പ് പുറത്തേയ്ക്ക് കാട്ടതിരുന്നതിനാൽ ക്ഷേത്രത്തിലെത്തിയ മിക്കവരും വിവരം അറിഞ്ഞില്ല. ഇടയുകയായിരുന്നേൽ വൻ ദുരന്തത്തിന് വഴി വച്ചേനെ. ഇപ്പോൾ ആനയെ അമ്പലത്തിന് അരകിലോമീറ്റർ മാറിയുള്ള പുരയിടത്തിൽ തളച്ചിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP