Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വികലാംഗർക്കുള്ള പാർക്കിങ് ഏരിയയിൽ കടന്നുകയറ്റം പതിവായി; ഈ വർഷം ഇതുവരെ പിടിയിലായത് 1200-ലധികം പേർ; നിയമലംഘകർക്കെതിരേ നടപടി ശക്തമാക്കുമെന്ന് ദുബായ് പൊലീസ്

വികലാംഗർക്കുള്ള പാർക്കിങ് ഏരിയയിൽ കടന്നുകയറ്റം പതിവായി; ഈ വർഷം ഇതുവരെ പിടിയിലായത് 1200-ലധികം പേർ; നിയമലംഘകർക്കെതിരേ നടപടി ശക്തമാക്കുമെന്ന് ദുബായ് പൊലീസ്

ദുബായ്: വികലാംഗർക്കുള്ള പാർക്കിങ് ഏരിയയിൽ മറ്റുള്ളവരുടെ കടന്നുകയറ്റം പതിവായതായി പരാതി. വികലാംഗർക്കുള്ള പാർക്കിങ് ഏരിയയിൽ അനധികൃതമായി മറ്റുള്ളവർ വാഹനം പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഒട്ടേറെപ്പേർ നിയമം ലംഘിക്കുന്നതായാണ് കണ്ടുവരുന്നത്. ഈ വർഷം ഇതുവരെ 1200-ലധികം പേരാണ് ഇത്തരത്തിൽ നിയമലംഘനം നടത്തിയതിന്റെ പേരിൽ പൊലീസ് പിടിയിലയത്.

ഇത്തരത്തിൽ വികലാംഗർക്കുള്ള പാർക്കിങ് ഏരിയ മറ്റുള്ളവർ കൈയടക്കുന്നത് തങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണെന്നാണ് വീൽചെയർ ഉപയോഗിക്കുന്ന ഡ്രൈവർമാർ വ്യക്തമാക്കുന്നത്. ഓരോ ആഴ്ചയും നൂറുകണക്കിന് ആൾക്കാർ ആണ് വികലാംഗരുടെ പാർക്കിങ് ഏരിയ കൈയടക്കിയതിന് പൊലീസ് പിടിയിലാകുന്നത്. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്ക് ആയിരം ദിർഹം പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.

ജനുവരി, ഫെബ്രുവരി മാസത്തിലായി 1277 പേരാണ് വികലാംഗർക്കുള്ള പാർക്കിങ് ഏരിയയിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നതിന് പിടിയിലായത്. കഴിഞ്ഞവർഷം മൊത്തം 8705 പേർ ഇത്തരത്തിൽ പൊലീസ് പിടിയിലായിട്ടുണ്ട്. പുറത്തു മാത്രമല്ല, ഇൻഡോർ പാർക്കിംഗിലും മറ്റും ഇത്തരത്തിൽ കൈയേറ്റങ്ങൽ നടക്കുന്നതായി പരക്കേ ആക്ഷേപമുണ്ട്. കൂടുതൽ നിയമലംഘനങ്ങൾ ഈ മേഖലയിൽ കണ്ടുവരുന്നതിനാൽ ഇത്തരക്കാർക്കെതിരേ നടപടി ശക്തമാക്കാൻ ഒരുങ്ങുകയാണ് ദുബായ് പൊലീസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP