Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരാമൺ കൺവെൻഷൻ നടക്കുന്ന പമ്പാ നദിയുടെ തീരം കരം അടച്ചു മാർത്തോമ സഭ സ്വന്തമാക്കിയെന്ന സഭാത്തലവന്റെ വാദം പച്ചക്കള്ളമോ? സ്ഥലം ആർക്കും പതിച്ചു നൽകിയിട്ടില്ലെന്നും ആരും കരം അടക്കുന്നില്ലെന്നും പമ്പയുടെ പുറമ്പോക്ക് മാത്രമാണെന്നും വിവരാവകാശ രേഖ: നൂറ്റാണ്ട് പിന്നിട്ട കൺവെൻഷൻ സ്ഥലത്തിന്റെ പേരിൽ തർക്കം തുടരുന്നു

മരാമൺ കൺവെൻഷൻ നടക്കുന്ന പമ്പാ നദിയുടെ തീരം കരം അടച്ചു മാർത്തോമ സഭ സ്വന്തമാക്കിയെന്ന സഭാത്തലവന്റെ വാദം പച്ചക്കള്ളമോ? സ്ഥലം ആർക്കും പതിച്ചു നൽകിയിട്ടില്ലെന്നും ആരും കരം അടക്കുന്നില്ലെന്നും പമ്പയുടെ പുറമ്പോക്ക് മാത്രമാണെന്നും വിവരാവകാശ രേഖ: നൂറ്റാണ്ട് പിന്നിട്ട കൺവെൻഷൻ സ്ഥലത്തിന്റെ പേരിൽ തർക്കം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പമ്പാ നദി എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ വൈകാരികതകൾ നിറഞ്ഞ നദിയാണ്. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമെല്ലാം ഒരുപോലെ പുണ്യനദിയാണ് പമ്പ. ശബരീശന്റെ ശരണം വിളികളാൽ മുഖരിതമായ ഈ നദീതീരത്താണ് മാർത്തോമ സഭയിടെ തീരത്ത് മരാമൺ കൺവെൻഷൻ വർഷം തോറും നടക്കുന്നത്. എന്നാൽ, അടുത്താകാലത്തായി മരാമൺ കൺവെൻഷൻ നടക്കുന്ന പമ്പാ തീരത്തെ ചൊല്ലിയും ചില വിവാദങ്ങൾ ഉയർന്നിരുന്നു. രാത്രിയോഗങ്ങളിൽ മാരാമൺ കൺവെൻഷന് സ്ത്രീകളെ കയറ്റണമെന്ന ആവശ്യം ഉയർന്നതാണ് വിവാദങ്ങൾ തുടങ്ങിയത്. ഈ സമയത്തെ മാർത്തോമ മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത ഒരു പ്രസ്താവന നടത്തിയിരുന്നു. പമ്പാ തീരം കരം അടച്ച് മാർത്തോമ സഭ സ്വന്തമാക്കിയെന്ന വിധത്തിലായിരുന്നു പ്രസ്താവന വന്നത്.

അന്ന് ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത നടത്തിയ പ്രസ്താവനയിൽ തെറ്റുണ്ടെന്നാണ് ഇപ്പോൾ വിവാരവകാശ പ്രകാരം പുറത്തുവന്ന രേഖകൾ തെളിയിക്കുന്നത്. പമ്പാനദിയിലെ മാരാമൺ മണൽപ്പുറത്തിന് മാർത്തോമ സഭ കരം കൊടുക്കുന്നതാണെന്ന വാദം തെറ്റാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. മാർത്തോമ സഭയെന്നല്ല മറ്റാരും തന്നെ പമ്പാ തീരം കരമടച്ച് സ്വന്തമാക്കിയിട്ടില്ലെന്നാണ് വാദം. മരാമൺ കൺവെൻഷൻ പമ്പാ നദീ തീരത്തെ ചൊല്ലി വർഷങ്ങളായി തർക്കം നിലനിൽക്കുന്ന വേളയിലാണ് ഇപ്പോൾ പുതിയൊരു വിവാദവും ഉണ്ടായിരിക്കുന്നത്.

മാർത്തോമ സഭാമേധാവിയുടെ അഭിപ്രായം ശരിയാണോ എന്നറിയാൻ വേണ്ടി ബാലകൃഷ്ണൻ എന്ന വ്യക്തി നൽകിയ വിവരാവകാശ ചോദ്യത്തിനു ലഭിച്ച മറുപടിയിലാണ് കൺവെൻഷൻ നടക്കുന്ന സ്ഥലം കരമടച്ച് ആരും സ്വന്തമാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയത്. ഇതോടെ ഡോ. ജോസഫ് മാർത്തോമ കള്ളം പറഞ്ഞോ എന്ന സംശയമാണ് ഉയരുന്നത്. പ്രദേശം ഉൾക്കൊള്ളുന്ന കോഴഞ്ചേരി വില്ലേജ് ഓഫീസിലാണ് വിവരാവാകശ നിയമപ്രകാരം ചോദ്യഉന്നയിച്ച് അപേക്ഷ നൽകിയത്.

കോഴഞ്ചേരി പാലത്തിന് താഴെ ആറന്മുള ക്ഷേത്രം വരെയുള്ള പമ്പാനദിയുടെ തീരങ്ങൾ ആർക്കെങ്കിലും പതിച്ചു നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടി തന്നെയാണ് ലഭിച്ചത്. ഈ ഭൂമിയിൽ ആരും കരം അടക്കുന്നില്ലെന്നും വില്ലേജ് രേഖകൾ പ്രകാരം കൺവെൻഷൻ നടക്കുന്ന മണൽപുറം പമ്പാ നദിയുടെ പുറമ്പോക്കാണെന്നും വ്യക്തമാക്കുന്നു. ഒരു രൂപ പോലും ഇതിൽ കരം അടക്കുന്നില്ലെന്നും വിവരാവകാശ രേഖകൾ പ്രകാരം മറുപടി നൽകുന്നു.

122 വർഷത്തെ പഴക്കമുണ്ട് മരാമൺ കൺവെൻഷന്്. ഈ പ്രദേശം മാർത്തോമ സഭയ്ക്ക് വേണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. ഇതിനിടെയാണ് പ്രദേശത്തിന് കരമടക്കുന്നുണ്ടെന്ന പരാമർശം മെത്രാപ്പൊലീത്തയിൽ നിന്നും ഉണ്ടായത്. എന്നാൽ ഈ വാദം തെറ്റാണെന്ന് മാത്രമാണ് വിവാരാവകാശ രേഖകളിലൂടെ വ്യക്തമായത്. അതേസമയം കരം അടക്കുക എന്നതു കൊണ്ട് മെത്രാപ്പൊലീത്ത ഉദ്ദേശിച്ചത് വാടക നൽകുക എന്നതാണെന്ന മറുവാദവും ഉയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP