Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയലളിതയെ അപായപ്പെടുത്താൻ തള്ളിവീഴ്‌ത്തിയെന്ന ആരോപണം ആവർത്തിച്ച് പാണ്ഡ്യൻ; ജയ എത്തിയ ശേഷം അപ്പോളോയിലെ 27 സിസിടിവി ക്യാമറകൾ നീക്കിയതിലും ദുരൂഹത; അമ്മ ഡിസംബർ നാലിന് മരിച്ചെന്നും വെളിപ്പെടുത്തൽ

ജയലളിതയെ അപായപ്പെടുത്താൻ തള്ളിവീഴ്‌ത്തിയെന്ന ആരോപണം ആവർത്തിച്ച് പാണ്ഡ്യൻ; ജയ എത്തിയ ശേഷം അപ്പോളോയിലെ 27 സിസിടിവി ക്യാമറകൾ നീക്കിയതിലും ദുരൂഹത; അമ്മ ഡിസംബർ നാലിന് മരിച്ചെന്നും വെളിപ്പെടുത്തൽ

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് അണ്ണാ ഡിഎംകെ നേതാവ് പാണ്യൻ. പോയസ് ഗാർഡനിലെ വസതിയിൽ വച്ച് ആരോ തള്ളിയിട്ടതിനെ തുടർന്നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പാണ്ഡ്യൻ ആരോപിച്ചു.

ഇതിനുശേഷം അമ്മയ്ക്ക് (ജയലളിത) എന്തു സംഭവിച്ചുവെന്ന് ആർക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളെല്ലാം എവിടെ നിന്നാണ് അറിയുന്നതെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് തനിക്ക് തന്റേതായ സ്രോതസ്സ് ഉണ്ടെന്നായിരുന്നു മറുപടി. സ്വന്തം നിലയിൽ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ഏതാണ്ട് 27 സിസിടിവികൾ അപ്പോളോ ആശുപത്രി അധികൃതർ നീക്കം ചെയ്തു. എന്തിനായിരുന്നു ഇതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കണം. ജയലളിത ഡിസംബർ നാലിന് വൈകിട്ട് 4.30ന് മരിച്ചിട്ടുണ്ട്. എന്നാൽ ആശുപത്രി അധികൃതർ സംഭവം പുറത്തുവിട്ടത് ഡിസംബർ അഞ്ചിനാണെന്നും പാണ്ഡ്യൻ ആരോപിച്ചു.

വീഴ്ചപറ്റിയതിനെ തുടർന്ന് ഒരു പൊലീസുകാരൻ ആംബുലൻസ് വിളിച്ചുപറയുകയും ജയയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നുവെന്നും പാണ്ഡ്യൻ പറഞ്ഞു. കഴിഞ്ഞ മാസവും പാണ്ഡ്യൻ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീർസെൽവത്തിന്റെ വസതിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പാണ്ഡ്യൻ. ജയയുടെ ഏത് കുടുംബാംഗമാണ് ചികിൽസ അവസാനിപ്പിക്കാനുള്ള നിർദ്ദേശം നൽകിയതെന്നും പാണ്ഡ്യൻ ചോദിച്ചു.

ജയലളിതയുടെ ചികിൽസയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉണ്ടെന്നും പാണ്ഡ്യൻ പറഞ്ഞു. മുഖ്യമന്ത്രിയെന്ന നിലയിൽ ജയയ്ക്ക് എസ്‌പിജി സുരക്ഷയുണ്ട്. എസ്‌പിജി ആക്ട് പ്രകാരം അവരുടെ ഭക്ഷണം പരിശോധിച്ചിരുന്നോ? എന്തുകൊണ്ടാണ് എസ്‌പിജിയെ ആശുപത്രിയിൽ അനുവദിക്കാതിരുന്നതെന്നും പാണ്ഡ്യൻ ചോദിച്ചു.

അപ്പോളോ ആശുപത്രിയിൽ നിരവധി ഫിസോതെറാപ്പിസ്റ്റുകൾ ഉണ്ടായിട്ടും എന്തിനാണ് സിംഗപ്പൂരിലെ ആശുപത്രിയിൽ നിന്നും ആളുകളെ കൊണ്ടുവന്നത്. മൂന്ന് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനായി അണ്ണാ ഡിഎംകെ സ്ഥാനാർത്ഥികളുടെ എ, ബി ഫോമുകളിൽ ജയയുടെ വിരലടയാളമാണ് ഉപയോഗിച്ചിരിക്കുന്നത്. വേറെ ഏതെങ്കിലും രേഖകളിലും ഇത്തരത്തിൽ ജയയുടെ വിരൽ അടയാളം രേഖപ്പെടുത്തിയിട്ടുണ്ടോ? അവർക്കൊപ്പമുണ്ടായിരുന്ന വ്യക്തികളും ഡോക്ടർമാരുമാണ് മറുപടി നൽകേണ്ടതെന്നും പാണ്ഡ്യൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP