Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറ്റക്കര ടോംസ് കോളേിലെ സ്ഥിതി അതീവ ഗുരുതരം; സൗകര്യങ്ങൾ തീർത്തും അപര്യാപ്തമെന്നും യുവജന കമ്മീഷൻ കണ്ടെത്തി; മാനദണ്ഡങ്ങൾ പാലിച്ചാണോ കോളേജ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട് നൽകാൻ യൂണിവേഴ്‌സിറ്റികളോട് നിർദ്ദേശിച്ച് ചിന്താ ജെറോം

മറ്റക്കര ടോംസ് കോളേിലെ സ്ഥിതി അതീവ ഗുരുതരം; സൗകര്യങ്ങൾ തീർത്തും അപര്യാപ്തമെന്നും യുവജന കമ്മീഷൻ കണ്ടെത്തി; മാനദണ്ഡങ്ങൾ പാലിച്ചാണോ കോളേജ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട് നൽകാൻ യൂണിവേഴ്‌സിറ്റികളോട് നിർദ്ദേശിച്ച് ചിന്താ ജെറോം

കോട്ടയം: മറ്റക്കര ടോംസ് എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയിലുള്ള സംസ്ഥാന യുവജന കമ്മീഷൻ സംസ്ഥാനത്തെ അബ്ദുൾ കലാം ശാസ്ത്രസാങ്കേതിക സർവ്വകലാശാല, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.

കോളേജിലെ കെട്ടിടം, ലൈബ്രറി, ഹോസ്റ്റൽ, ഫർണിച്ചർ എന്നിവ സർവ്വകലാശാല ഇതു സംബന്ധിച്ച് നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പുലർത്തുന്നവയാണോ എന്ന് പരിശോധിച്ച് റിപ്പോർട്ട് ചെയ്യാനാണ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളത്. കോട്ടയം കളക്റ്റ്രേറ്റിൽ കമ്മീഷൻ സംഘടിപ്പിച്ച അദാലത്തിനുശേഷം ചെയർപേഴ്‌സൺ ചിന്താ ജറോമാണ് ഇക്കാര്യം അറിയിച്ചത്.

കോളേജിലെ ഫീസ് ഘടന, ഫീസ് പിരിവ് എന്നിവ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിച്ചു കൊണ്ടാണോ നടപ്പാക്കുന്നത് എന്ന ഉറപ്പാക്കേണ്ട ചുമതല ശാസ്ത്രസാങ്കേതിക സർവ്വകലാശാലക്കാണ്. കോളേജിന്റെ അഫിലിയേഷൻ, നടത്തിപ്പ് എന്നിവ സംബന്ധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിനായി കമ്മീഷൻ സർക്കാരിനും റിപ്പോർട്ട് നൽകുമെന്ന് ചെയർപേഴ്‌സൺ പറഞ്ഞു.

കോളേജ് മാനേജർക്കെതിരെ കുട്ടികൾ നൽകിയ പരാതികൾ സംബന്ധിച്ച് കമ്മീഷന്റെ നിർദ്ദേശാനുസരണം പൊലീസ് അന്വേഷണം നടത്തിവരികയാണ്. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്‌സന്റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക സംഘം കോളേജും ഹോസ്റ്റലും നേരിട്ടു സന്ദർശിക്കുകയും അവിടത്തെ സൗകര്യങ്ങൾ തീർത്തും അപര്യാപ്തമെന്ന് കണ്ടെത്തുകയും ചെയ്തിട്ടുള്ള സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് കമ്മീഷൻ നിർദ്ദേശം നൽകിയത്.

ഇതു സംബന്ധിച്ച് കുട്ടികളെ കൂടാതെ മാനേജ്‌മെന്റ്, കുട്ടികളുടെ രക്ഷിതാക്കൾ, കോളേജ് ജീവനക്കാർ തുടങ്ങിയവരിൽ നിന്ന് കമ്മീഷൻ മൊഴി എടുത്തതായും ചെയർപേഴ്‌സൺ പറഞ്ഞു. കോളേജിലെ കെമിക്കൽ എഞ്ചിനിയറിങ് വിദ്യാർത്ഥികൾ തിങ്കളാഴ്ചത്തെ സിറ്റിങ്ങിൽ പ്രത്യേകമായി നൽകിയ പരാതിയിൽ വിശദമായ അന്വേഷണം നടത്തും.

സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നതിലേക്കായി വിദ്യാഭ്യാസ വിദഗ്ദ്ധരും വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, മറ്റ് ബന്ധപ്പെട്ടവർ എന്നിവരുടെ പ്രതിനിധികളും അടങ്ങുന്ന സമിതി രൂപീകരിക്കാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. സമഗ്രമായ ഒരു സ്വാശ്രയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിന് സർക്കാരിന് ഈ റിപ്പോർട്ട് സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും ചെയർപേഴ്‌സൺ പറഞ്ഞു. ആകെ ഏഴ് പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. കമ്മീഷൻ അംഗം എ. ബിജിയും അദാലത്തിൽ പങ്കെടത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP