Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംഘപരിവാർ വിമർശനത്തിന്റെ ദേശീയ മുഖമാകാൻ ഉറപ്പിച്ച് പിണറായി വിജയൻ; ആർഎസ്എസിനെ കടുത്ത ഭാഷയിൽ വിമർശിച്ച മംഗലാപുരത്തെ ഉശിരൻ പ്രസംഗത്തെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാക്കൾ പോലും; മാർച്ച് 19ന് ഹൈദരാബാദിൽ രണ്ട് ലക്ഷം പേർ പങ്കെടുക്കുന്ന കർഷക റാലിയെ അഭിസംബോധന ചെയ്യുന്നതും കേരള മുഖ്യമന്ത്രി

സംഘപരിവാർ വിമർശനത്തിന്റെ ദേശീയ മുഖമാകാൻ ഉറപ്പിച്ച് പിണറായി വിജയൻ; ആർഎസ്എസിനെ കടുത്ത ഭാഷയിൽ വിമർശിച്ച മംഗലാപുരത്തെ ഉശിരൻ പ്രസംഗത്തെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാക്കൾ പോലും; മാർച്ച് 19ന് ഹൈദരാബാദിൽ രണ്ട് ലക്ഷം പേർ പങ്കെടുക്കുന്ന കർഷക റാലിയെ അഭിസംബോധന ചെയ്യുന്നതും കേരള മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ മംഗലാപുരത്ത് കാലുകുത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ സംഘപരിവാർ രാഷ്ട്രീയമാണ് പോയവാരം കേരളം ചർച്ച ചെയ്തത്. എന്നാൽ, കേരള മുഖ്യമന്ത്രി കർണാടകത്തിൽ പരിപാടിയിൽ പങ്കെടുക്കണമന്നും അതിനുള്ള സുരക്ഷ ഒരുക്കുമെന്നും പറഞ്ഞത് സിദ്ധരാമയ്യ എന്ന കോൺഗ്രസ് മുഖ്യമന്ത്രി ആയിരുന്നു. അദ്ദേഹം തന്റെ വാക്കു പാലിക്കുകയും ചെയ്തു. മംഗലാപുരത്തെത്തിയ പിണറായി കടുത്ത ഭാഷയിൽ തന്നെ ആർഎസ്എസിനെ വിമർശിച്ചതോടെ ദേശീയ തലത്തിൽ പോലും അത് ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ദേശീയ രാഷ്ട്രീയത്തിലെ സംഘപരിവാർ വിരുദ്ധമുഖമായി തന്നെ പിണറായി മാറിയിട്ടുണ്ട്. പിണറായിയുടെ മറുപടി സൈബർ ലോകത്ത് അടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സംഘപരിവാറിന്റെ എതിർപ്പുകളെ അതിജീവിച്ച് മംഗലാപുരത്ത് പരിപാടിക്കെത്തിയ പിണറായി വിജയൻ ദേശീയതലത്തിൽ തന്നെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയതലത്തിൽകൂടുതൽ പരിപാടികൾക്ക് പിണറായി തയ്യാറെടുക്കുന്നത്. മാർച്ച് 19ന് ഹൈദരാബാദിൽ രണ്ട് ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുന്ന മഹാറാലിയിലാണ് അടുത്തതായി പിണറായി പങ്കെടുക്കുന്നത്. തെലുങ്കാന സിപിഐഎം സംസ്ഥാനക്കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ തൃപുര മുഖ്യമന്ത്രിയും പിബി അംഗവുമായ മണിക് സർക്കാരും പങ്കെടുക്കുന്നുണ്ട്. തെലുങ്കാനയിൽ മാത്രമല്ല രാജ്യത്തെ തന്നെ ഏറ്റവും വലിയ ഭൂസമത്തിന്റെ വേദിയൊരുക്കുന്ന ചടങ്ങിലാണ് പിണറായി എത്തുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തോളമായി വിഷയമുയർത്തി സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കാൽനടയാത്ര, തെലുങ്കാനയുടെ എല്ലാ ഗ്രാമങ്ങളെയും ഇളക്കിമറിച്ച് പ്രചരണം നടത്തിയിരുന്നു. ഇതിന്റെ സമാപനവും ഭൂസമരത്തിന്റെ പുതിയ ഘട്ടത്തിന്റെ തുടക്കത്തിനുമാണ് പിണറായിയും മണിക് സർക്കാരും പങ്കെടുക്കുന്ന പരിപാടിയിൽ ആരംഭം കുറിക്കുക. കേരളാ നേതാവിൽ നിന്ന് ദേശീയനേതാവിലേക്കുള്ള വളർച്ചയ്ക്കാണ് പിണറായി തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ കരുത്തു നേടുന്നതിനൊപ്പം ദേശീയ തലത്തിൽ കരുത്തനായി ഇടതു മുഖ്യമന്ത്രി എന്ന വിധത്തിലും വികസന രാഷ്ട്രീയത്തിന്റെ വക്താവ് എന്ന നിലയിലുമുള്ള അംഗീകാരമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

സംഘപരിവാറിനെതിരെ നടത്തിയ പ്രസംഗത്തിനെ അഭിനന്ദിച്ച് ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെ നിരവധി പേർ രംഗത്തെത്തിയതും, പരിപാടിക്ക് ലഭിച്ച ദേശീയശ്രദ്ധയും ഇതിന്റെ തുടക്കമായാണ് വിലയിരുത്തുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരത്തെ സാന്നിധ്യം ധൈര്യം പകരുന്നുവെന്ന് കർണാടക മന്ത്രി യുടി ഖാദർ അഭിപ്രായപ്പെട്ടത്. കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മതനിരപേക്ഷപോരാട്ടങ്ങൾക്ക് പിണറായിയുടെ സാന്നിധ്യം കരുത്തുപകരുന്നുവെന്നും യുടി ഖാദർ പറഞ്ഞിരുന്നു.

നാടിനെ അശാന്തിയിലേക്ക് നയിക്കുന്ന സംഘപരിവാറിനെതിരെ ജനസമൂഹം ഉണരണമെന്നും യുടി ഖാദർ ആഹ്വാനം ചെയ്തു. മതനിരപേക്ഷത നിലനിർത്താനുള്ള സിപിഐഎം സംഭാവന വിലമതിക്കാത്തതാണ്. പിണറായിയെപ്പോലെ ഒരു നേതാവുണ്ടെന്നത് വല്ലാത്ത ധൈര്യം തന്നെയാണ്. ഇതുപോലുള്ള നേതാക്കളാണ് നാടിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് മുൻപ് തന്നെ യുടി ഖാദർ രംഗത്തെത്തിയിരുന്നു. പിണറായിയെ തടയാൻ അനുവദിക്കില്ലെന്നും എല്ലാ രീതിയിലുമുള്ള സുരക്ഷ ഉറപ്പുവരുത്തുമെന്നും മുൻപ് തന്നെ യുടി ഖാദർ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ പിണറായി വിജയന്റെ വിദേശ യാത്രകളെല്ലാം വലിയ തോതിലുള്ള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ബഹ്‌റിൻ സന്ദർശനവും യുഎഇ സന്ദർശനവും വലിയ വിജയമായിരുന്നു. കടുത്ത സംഘപരിവാർ വിമർശനങ്ങൾ കൊണ്ട് തന്നെ ദേശീയ തലത്തിലും പിണറായി നേരത്തെ വാർത്തകളിൽ നിരഞ്ഞു. ഇതോടെ ദേശീയ തലത്തിൽ തന്നെ സംഘപരിവാറിനെ കടന്നാക്രമിക്കാൻ അനുയോജ്യനായ നേതാവായി അദ്ദേഹം മാറിയിരുന്നു. ഇപ്പോഴത്തെ അവസരം മുതലെടുത്ത് ദേശീയ തലത്തിൽ തന്നെ കൂടുതൽ സജീവ സാന്നിധ്യമാകാകാനാണ് പിണറായി ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP