Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോസ്പിറ്റൽ സപ്പോർട്ട് സ്റ്റാഫുകളുടെ ആവശ്യങ്ങൾക്ക് ധാരണയായി; ഹെൽത്ത് കെയർ അസിസ്റ്റന്റുമാരടക്കമുള്ള ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു; മാർച്ച് ഏഴ് മുതൽ നടത്താനിരുന്ന അയർലന്റ് നഴ്‌സുമാരുടെ സമരത്തിന് മാറ്റമില്ല

ഹോസ്പിറ്റൽ സപ്പോർട്ട് സ്റ്റാഫുകളുടെ ആവശ്യങ്ങൾക്ക് ധാരണയായി; ഹെൽത്ത് കെയർ അസിസ്റ്റന്റുമാരടക്കമുള്ള ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു; മാർച്ച് ഏഴ് മുതൽ നടത്താനിരുന്ന അയർലന്റ് നഴ്‌സുമാരുടെ സമരത്തിന് മാറ്റമില്ല

ഡബ്ലിൻ: ഹെൽത്ത് കെയർ അസിസ്റ്റന്റുമാരടക്കമുള്ള ഹോസ്പിറ്റൽ സപ്പോർട്ട് സ്റ്റാഫ് നടത്താനിരുന്ന സമരം പിൻവലിച്ചു. എച്ച്എസ്ഇയുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ ആവശ്യങ്ങൾ സംബന്ധിച്ച് ധാരണയായതാണ് സമരം പിൻവലിക്കാൻ കാരണം. എന്നാൽ മാർച്ച് ഏഴിന് പ്രഖ്യാപിച്ചിരിക്കുന്ന നഴ്‌സുമാരുടെ സമരത്തിന് മാറ്റമില്ല.

സപ്പോർട്ട് സ്റ്റാഫുകളായ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ, പോർട്ടർമാർ, ക്ലീനർമാർ, കാറ്ററിങ് സ്റ്റാഫ് എന്നിങ്ങനെ 10,000 ത്തോളം ജോലിക്കാർ നഴ്‌സുമാർക്കൊപ്പം സമരം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ജോബ് ഇവാല്യുവേഷൻസ്, ഇന്റേൺഷിപ്പ്, എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ പ്രസ്‌നപരിഹാരം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ധാരണയിലെത്തിയതോടെ സമരം പിൻവലിക്കുകയായിരുന്നു.

എന്നാൽ വർക്ക് ടു റൂൾ എന്ന ആവശ്യമുയർത്തിയാണ് നഴ്‌സുമാർ സമരം. ഇതെത്തുടർന്ന് ആശുപത്രികളിൽ പ്രതിസന്ധി രൂപപ്പെടുമെന്നാണ് കരുതുന്നത്. ചർച്ചയിൽ പരിഹാരമുണ്ടാകാത്ത പക്ഷം സമരവുമായി മുന്നോട്ടുപോകാനാണ് നഴ്‌സുമാരുടെ തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP