മക്കൾ സ്വന്തം കാലിൽ നിൽക്കാൻ മാതാപിതാക്കൾ അറിയേണ്ടവ
നിങ്ങൾ ചൂണ്ടിക്കാണിച്ചു കൊടുത്ത ജീവിതപാതയിലൂടെ ആത്മവിശ്വാസത്തോടെ നടന്നു പോകുന്ന കുട്ടിയാണ് ലോകത്തിന്റെ ഏറ്റവും സുന്ദരമായ കാഴ്ച - കൺഫ്യൂഷസ്.
അതുപോലെ കുട്ടികളെ നല്ല വഴികാണിച്ചുകൊടുത്ത് സ്വയം മുന്നോട്ട് പോകാൻ പ്രാപ്തരാക്കുകയല്ലേ നമ്മൾ ചെയ്യേണ്ട നല്ല കാര്യം? മിക്ക മാതാപിതാക്കളും ഇക്കാര്യം ചിന്തിക്കുന്നത് പല രീതിയിലാണ്. പ്രവീണിന് 21 വയസായി. ബാങ്കുദ്യോഗസ്ഥരായ രാജീവിന്റെയും ഗീതയുടെയും ഏകമകൻ. അവന് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ എം. ബി. എയ്ക്ക് അഡ്മിഷൻ ലഭിച്ചു. ക്ലാസ് തുടങ്ങുന്ന ദിവസമെത്തി. രാവിലെ കോളേജിൽ പോകാൻ ഒരുങ്ങിയിറങ്ങിയപ്പോൾ ദാ, മുന്നിൽ അച്ഛനും അമ്മയും ബാങ്കിൽ പോകാതെ ഒരുങ്ങി നിൽക്കുന്നു.
'പ്രവീണേ, ആദ്യദിവസമല്ലേ ഞങ്ങളും വരുന്നു; കോളേജിലേക്ക് നിന്റെയൊപ്പം. അവിടെ നിനക്ക് ആരെയും പരിചയമില്ലല്ലോ - രാജീവും ഗീതയും ഒരേസ്വരത്തിൽ പറഞ്ഞു.
'വേണ്ടച്ഛാ... ഞാൻ ഒറ്റയ്ക്ക് പൊക്കോളാം എന്ന് പ്രവീൺ പറഞ്ഞിട്ടും കേൾക്കാൻ കൂട്ടാക്കിയില്ല അവർ. കോളേജിൽ കൊണ്ടു വിട്ട് ക്ലാസ് കഴിയും വരെ പ്രവീണിനെ അവിടെ കാത്തുനിൽക്കുകയും ചെയ്തു മാതാപിതാക്കൾ. സ്വന്തം കാലിൽ നിൽക്കാനുള്ള പ്രവീണിന്റെ ആഗ്രഹത്തെ ഇല്ലാതാക്കുന്ന രീതിയിലുള്ളതായി ഈ മാതാപിതാക്കളുടെ പെരുമാറ്റം.
സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരായി നിങ്ങളുടെ മക്കളെ വളർത്തിയെടുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്?
സ്വാശ്രിതനായ കുട്ടി
സ്വാശ്രിതനായ കുട്ടികൾ കൂടുതൽ സജീവതയും കാര്യക്ഷമതയും ഉള്ളവരാകും; ഒപ്പം സ്വാതന്ത്രരും. അത്തരം കുട്ടികൾക്ക് സാഹചര്യങ്ങളോട് ഒത്തുപോകാനുള്ള തങ്ങളുടേതായ ആന്തരികമായ കരുത്തുണ്ടാകും. തങ്ങളുടെ നന്മക്കും ഉയർച്ചയ്ക്കും എന്തു ചെയ്യണം എന്ന് ചിന്തിക്കാനുള്ള കഴിവ് അവർക്കുണ്ടാവും. സ്വാശ്രിതമെന്ന പോസിറ്റീവ് ഗുണത്താൽ, തീരുമാനമെടുക്കാനുള്ള തങ്ങളുടെ കഴിവിലും ധാരണയിലും അവർക്ക് സ്വയം വിശ്വാസമുണ്ടാകും. ജീവിതത്തിന്റെ വിവിധ വശങ്ങളെപ്പറ്റി പിന്നീട് സംതൃപ്തമായ ഭാവത്തിൽ അവർക്ക് തിരിഞ്ഞുനോക്കാനുമാവും. അത്തരം കുട്ടികൾ പുതിയ കാര്യങ്ങൾ പഠിക്കുന്നതിലും അവ നിത്യ ജീവിതത്തിൽ പ്രയോഗിക്കുന്നതിലും ശ്രദ്ധയുള്ളവരാകും. വളരെയധികം സ്വശ്രിതബോധമുള്ള കുട്ടിക്ക് #്ഏത് മോശം സാഹചര്യത്തേയും മറികടക്കാനാവും. അതിന് തീരുമാനമെടുക്കാനുള്ള അവരുടെ കഴിവും അവരുടെ പ്രശ്നപരിഹാരപാടവും അവരെ സഹായിക്കും.
സ്വാതന്ത്ര്യം നൽകുക
രക്ഷിതാക്കൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് കുട്ടികൾക്ക് സ്വാതന്ത്ര്യം നൽകാത്തതാണ്. കുട്ടികൾക്ക് തങ്ങളുടെ ലളിതമായ ജോലികളും കടമകളും ചെയ്യാനുള്ള അവസരം നൽകണം. കുട്ടിയുടെ സ്വാതന്ത്ര്യത്തെ നിങ്ങൾ നിയന്ത്രിക്കുകയും തടയുകയും ചെയ്യുമ്പോൾ കുട്ടി എല്ലാ കാര്യത്തിനും നിങ്ങളെ അമിതമായി ആശ്രയിക്കാൻ തുടങ്ങും. ഭാവിയിൽ നിർണായക തീരുമാനമെടുക്കേണ്ടി വരുമ്പോൾ അവർ പകയ്ക്കുകയും ചെയ്യും. അത് അവരിലെ ആത്മവിശ്വാസം തകർക്കും. മറുവശത്ത് നിങ്ങൾ അമിത സ്വാതന്ത്ര്യം നൽകുന്നതും അപകടകരമാണ്.
കുഞ്ഞുനാളിലേ തുടങ്ങുക
ഏത് പ്രായത്തിലാണ് കുട്ടികളിൽ സ്വാതന്ത്ര്യബോധവും സ്വശ്രിതബോധവും പകരാൻ നിങ്ങൾ തുടങ്ങേണ്ടത്? നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ വളരെമുമ്പേ അത് തുടങ്ങാം എന്നതാണ് സത്യം.
വളരെ ചെറിയ കുട്ടിയായിരിക്കുമ്പോഴേ കുട്ടിയിൽ ഈ ബോധം പകർന്നു തുടങ്ങാം. നിങ്ങളുടെ കുട്ടിക്ക് അവന്റേതായ ചെറിയ കഴിവുകൾ ഉപയോഗിച്ച് ചെയ്യാനുള്ള പല കാര്യങ്ങളും ഉണ്ട്. അത് ചെയ്യാനായി കുട്ടിയെ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം.
മൂന്നര വയസ്സിൽ എന്റെ മകൻ രഞ്ചിത്ത് സ്വന്തം പാത്രം എടുത്തുകൊണ്ട് പറയുമായിരുന്നു: ''ഞാനിത് ചെയ്തോളാം; ആരും സഹായിക്കേണ്ട ഇതാണ് നിങ്ങളുടെയും കുട്ടികളുടെയും നിർണായക ഘട്ടം. ഇവിടെയാണ് കുട്ടികളുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കേണ്ടതും അവരെ അവരുടേതായ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ അനുവദിക്കേണ്ടതും. ഈ ഒരു ചെറിയ പ്രവൃത്തി വഴി കുട്ടിയിൽ കൂടുതൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ കഴിയും.
ചില കുട്ടികൾക്ക് സ്വാശ്രിതത്തിന്റെ പോസിറ്റീവ് ഗുണങ്ങൾ വികസിപ്പിക്കാൻ കൂടുതൽ സമയം വേണ്ടി വരും. അത് സ്വാഭാവികമാണ്. ഇത്തരം കാര്യങ്ങളിൽ കുട്ടികൾ തമ്മിൽ വ്യത്യാസമുണ്ടാകും. ഒരു രക്ഷിതാവ് എന്ന നിലയിൽ എളുപ്പത്തിൽ ചെയ്യാനുള്ള കടമകളും കൃത്യങ്ങളും ചെയ്യാൻ കുട്ടിയെ പ്രോത്സാഹിപ്പിച്ചാൽ അവന്റെ സ്വാശ്രയത്വം വളർത്തിയെടുക്കാൻ നിങ്ങൾക്കു പറ്റും.
തീരുമാനമെടുക്കാൻ അനുവദിക്കുക
തിരഞ്ഞെടുപ്പുകൾ നടത്താൻ കുട്ടികളെ അനുവദിക്കുക എന്നതാണ് മറ്റൊരു കാര്യം. എന്താണ് കളിക്കേണ്ടത്, ധരിക്കേണ്ടത്, കഴിക്കേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ തിരഞ്ഞെടുപ്പുകൾ നടത്താൻ ചെറുപ്പത്തിലേ കുട്ടികൾക്ക് അവസരം നൽകണം. അങ്ങനെ തീരുമാനമെടുക്കൽ പ്രക്രിയ അവരെ അഭ്യസിപ്പിക്കണം. കുട്ടി വലുതാകുമ്പോൾ കളികൾ, സംഗീത ഉപകരണങ്ങൾ, ഡാൻസ് ക്ലാസുകൾ എന്നിവ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാൻ അനുവദിക്കുക. കുട്ടികൾക്ക് താൽപര്യമില്ലാത്ത കാര്യങ്ങൾ അവരുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രിമിക്കരുത്.
ലക്ഷ്യംനേടാനുള്ള പ്രവർത്തനം
ലക്ഷ്യം നിശ്ചയിക്കാനും അത് നേടാനായി പ്രവർത്തിക്കാനും കുട്ടികളെ പരിശീലിപ്പിക്കണം. ഇത് അവരിൽ സ്വാശ്രിതബോധം വളർത്താൻ ഉപകരിക്കും. ഓർക്കുക, ഈ ലക്ഷ്യങ്ങളെന്നത് കുട്ടികളുടേതാണ്, നിങ്ങളുടേതല്ല. സ്വന്തം പഠനമേഖലയും കരിയറും തിരഞ്ഞെടുക്കാൻ നിങ്ങളുടെ മക്കളെ നിങ്ങൾ അനുവദിക്കണം. അവർ തിരഞ്ഞെടുക്കുന്ന ലക്ഷ്യത്തിനുവേണ്ടി അവർ തന്നെ കഠിനാധ്വാനം ചെയ്യും. പിന്തുണച്ചും പ്രോത്സാഹിപ്പിച്ചും നിങ്ങൾ കൂടെ നിന്നാൽ മതിയാകും.
ട്രയൽ ആൻഡ് എറർ
ഒരു കാര്യം പടിക്കാനുള്ള ഏറ്റവും നല്ല രീതി 'ട്രയൽ ആൻഡ് എറർ ആണ്. നിങ്ങളുടെ കുട്ടി എന്തെങ്കിലും കാര്യം ചെയ്യുമ്പോൾ ആദ്യശ്രമങ്ങളിൽ പരാജയപ്പെടാൻ സാധ്യതയുണ്ട്. എങ്ങനെ ശരിയായി ചെയ്യണം എന്ന നിർദ്ദേശങ്ങൾ അവർക്കുമേൽ ചൊരിയേണ്ടതില്ല. കുട്ടിയെ അവന്റേതായ രീതിയിൽ ചെയ്യാനുവദിക്കുക. കുട്ടി സ്ഥിരമായി പരാജയപ്പെടുകയാണെങ്കിൽ മാത്രം എങ്ങനെയാണ് ശരിയായ രീതിയിൽ ചെയ്യേണ്ടതെന്ന് പറഞ്ഞു കൊടുക്കുക. ഒരു കാര്യം വിജയകരമായ രീതിയിൽ തനിയെ ചെയ്യുമ്പോൾ കുട്ടികൽക്കുണ്ടാകുന്ന സന്തോഷം ശ്രദ്ധിക്കണം - ലോകത്തിന്റെ നെറുകയിലെത്തിയ ആവേശമാവും അവരിൽ ഉണ്ടാവുക.
സ്വതന്ത്രമായി ചിന്തിക്കാൻ അനുവദിക്കുക
മാതാപിതാക്കൾ ചെയ്യേണ്ട മറ്റൊരു പ്രധാനകാര്യം കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാൻ അനുവദിക്കുക എന്നതാണ്. തങ്ങളുടേതായ രീതിയിൽ പ്രശ്ന പരിഹാരങ്ങൾ കണ്ടെത്താൻ അവരെ അനുവദിക്കണം. അവർ തങ്ങളുടെ ശ്രമത്തിൽ പരാജയപ്പെട്ടാൽ ശരിയായ ഉയരങ്ങളിലേക്ക് അവരെ നയിക്കുക. അത് പറഞ്ഞു കൊടുക്കുക. ഒരിക്കൽ അവർ തങ്ങൾക്ക് നൽകിയിരുന്ന പ്രശ്നത്തിന് ശരിയായ ഉത്തരം കണ്ടെത്തിയാൽ അവരുടെ വിജയത്തെയും നേട്ടത്തെയും അഭിനന്ദിക്കുകയും വേണം. എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് കുട്ടികൾ തങ്ങളുടെ ജീവിതത്തിൽ നല്ല പ്രകടനം കാഴ്ചവയ്ക്കണമെന്നും നല്ല നേട്ടങ്ങൾ കരസ്ഥമാക്കണമെന്നുമാണ്. സ്വതന്ത്രമായി ചിന്തിക്കുകയും അതിലൂടെ സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അത്യന്താപേഷിതമാണ്.
ഉത്തരവാദിത്വമുള്ളവരാകുക
കുട്ടികൾക്ക് കടമകൾ ചെയ്യാനുള്ള ഉത്തരവാദിത്വം കൂടി അവർക്ക് നൽകണം. ഏത് കാര്യത്തിനും അക്കൗണ്ടബിൾ ആകുന്ന ശീലം അവരിൽ വളർത്തി എടുക്കണം. അത് വീട്ടുജോലിയോ ഗൃഹപാഠമോ ആവട്ടെ. തങ്ങളെ ഏൽപ്പിച്ച കാര്യങ്ങൾ പൂർത്തിയാക്കിയോ ഇല്ലയോ എന്ന കണക്കു കൊടുക്കാനുള്ള ഉത്തരവാദിത്വബോധം കുട്ടികളിൽ വളർത്തിയെടുക്കണം.
നമ്മൾ മിക്കപ്പോഴും പറയുക കുട്ടികളെ വളർത്തുന്നുവെന്നാണ്. സത്യത്തിൽ നമ്മൾ അവരെ 'മുതിർന്നവരാക്കുകയാണ് ചെയ്യുന്നത് ഓരോ ദിവസവും നിങ്ങളുടെ കുട്ടിയുടെ വളർച്ചയെ സഹായിക്കാനുള്ള അനേക അവസരങ്ങളുണ്ട്. നിങ്ങൾ അത് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. അവരുടെ സ്വാശ്രയ രീതിയും കഴിവുകളും പരിപോഷിപ്പിക്കാതെ അവരെ മികവുറ്റ വ്യക്തികളാക്കി മാറ്റാൻ നിങ്ങൾക്കാവില്ല.
Stories you may Like
- വിരബാധയിൽ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രി
- ഡ്രീം വേൾഡ് വാട്ടർ പാർക്കിൽ പോയ സ്കൂൾ കുട്ടികൾക്ക് കടുത്ത പനിയും ഛർദ്ദിയും
- ആരോപണങ്ങൾക്ക് എണ്ണിയെണ്ണി ഗോപിനാഥ് മുതുകാടിന്റെ മറുപടി
- നിങ്ങൾ കുട്ടികളുമായി വിമാനത്തിൽ യാത്ര ചെയ്യുകയും അവർ കരയുകയും ചെയ്താൽ എന്തു ചെയ്യണം?
- ഇന്ത്യൻ ദമ്പതികൾക്ക് സ്വന്തം കുട്ടിയെ കൈമാറാൻ വിസമ്മതിച്ച് ജർമൻ കോടതി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്