Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒറ്റപ്പാലം അനങ്ങനടി പള്ളി നേർച്ചയ്ക്കിടെ കൊടും കുറ്റവാളി മദ്യലഹരിയിൽ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; തടയാൻ ശ്രമിച്ച പൊലീസിനു നേർക്കും ആക്രമണം; എസ്‌ഐക്ക് അടിവയറ്റിലും സിവിൽ പൊലീസ് ഓഫീസർക്ക് കൈയിലും കുത്തേറ്റു; പ്രതി കസ്റ്റഡിയിൽ

ഒറ്റപ്പാലം അനങ്ങനടി പള്ളി നേർച്ചയ്ക്കിടെ കൊടും കുറ്റവാളി മദ്യലഹരിയിൽ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; തടയാൻ ശ്രമിച്ച പൊലീസിനു നേർക്കും ആക്രമണം; എസ്‌ഐക്ക് അടിവയറ്റിലും സിവിൽ പൊലീസ് ഓഫീസർക്ക് കൈയിലും കുത്തേറ്റു; പ്രതി കസ്റ്റഡിയിൽ

പാലക്കാട്: ഒറ്റപ്പാലം അനങ്ങടിയിൽ പള്ളി നേർച്ചയ്ക്കിടെയുണ്ടായ സംഘർഷത്തിൽ രണ്ടു പൊലീസുകാർക്കു കുത്തേറ്റു. ട്രാഫിക് എസ്‌ഐ രാജശേഖരൻ, സിവിൽ പൊലീസ് ഓഫീസർ പ്രതീഷ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഒറ്റപ്പാലം സ്വദേശി ഫൈസൽ എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്ന അനങ്ങനടി സ്വദേശി ഫൈസൽ ബാബുവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാൾ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ട്രാഫിക് എസ് ഐ രാജശേഖരന് അടിവയറ്റിലാണ് കുത്തേറ്റത്. ഇദ്ദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കയ്യിൽ കുത്തേറ്റ സിവിൽ പൊലീസ് ഓഫീസർ പ്രതീഷ് പ്രാഥമിക ചികിത്സക്കു ശേഷം ആശുപത്രി വിട്ടു.

സംഘർഷത്തിൽ തൃക്കടീരി സ്വദേശിയായ അബൂബക്കറിനും സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ആക്രമണം നടത്തിയ ഫൈസലെന്നും ഇയാൾ മദ്യ ലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP