Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങൾ പകൽ സിപിഐയും രാത്രി ആർഎസ്എസുമാണ്; ആ രാഷ്ട്രീയവുമായി എസ്എഫ്ഐയെ അഭിനന്ദിക്കാൻ വരേണ്ട..! മാതൃഭൂമി ചാനലിന്റെ ചർച്ചക്കിടെ പിണറായിയെ വിമർശിച്ചപ്പോൾ ജയശങ്കറിനെതിരെ പൊട്ടിത്തെറിച്ച് ജെയ്ക്ക് സി തോമസ്; 'നിന്നെക്കാളും വലിയ ഊളകളെ ഞാൻ കണ്ടിട്ടുണ്ടെ'ന്ന് പറഞ്ഞ് കലിപ്പുതീർത്ത് ജയശങ്കറും

നിങ്ങൾ പകൽ സിപിഐയും രാത്രി ആർഎസ്എസുമാണ്; ആ രാഷ്ട്രീയവുമായി എസ്എഫ്ഐയെ അഭിനന്ദിക്കാൻ വരേണ്ട..! മാതൃഭൂമി ചാനലിന്റെ ചർച്ചക്കിടെ പിണറായിയെ വിമർശിച്ചപ്പോൾ ജയശങ്കറിനെതിരെ പൊട്ടിത്തെറിച്ച് ജെയ്ക്ക് സി തോമസ്; 'നിന്നെക്കാളും വലിയ ഊളകളെ ഞാൻ കണ്ടിട്ടുണ്ടെ'ന്ന് പറഞ്ഞ് കലിപ്പുതീർത്ത് ജയശങ്കറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചാനൽ ചർച്ചകൾ ചൂടേറിയത് ആകണമെങ്കിൽ സ്ഥിരമായി വേണ്ട ചില ചേരുവകളുണ്ട്. അഡ്വ. ജയശങ്കർ, കെ സുരേന്ദ്രൻ, എം സ്വരാജ്, ഗോപാലകൃഷ്ണൻ, എ എൻ ഷംസീർ എന്നിങ്ങനെ നീളുന്നു ഈ ചേരുവകൾ.ഇന്നലെ ജയശങ്കർ പറഞ്ഞ ഏറ്റവും വലിയ കോമഡി എന്താന്ന് അറിയാമോ ഉമ്മൻ ചാണ്ടി ആയിരുന്നു മുഖ്യമന്ത്രി എങ്കിൽ അദ്ദേഹം ഇടപെട്ട് ഒരാഴ്ചക്കുള്ളിൽ പ്രശ്നം പരിഹരിച്ചേനേന്ന് . ആ മനോഹമരമായ ഉമ്മൻ ചാണ്ടി ഭൂതകാലം ഓർമ്മയുള്ളവർക്കറിയാം എന്തായിരുന്നു ഉമ്മൻ കാലത്ത് നടന്നതെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മാസങ്ങൾ നീണ്ട സമരമൊക്കെ പോട്ടെ, ഉമ്മൻ ചാണ്ടിക്ക് ജയ് വിളിച്ച് പോയ നിൽപ്പു സമരക്കാർ തന്നെ കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ ഉമ്മൻജി പറ്റിച്ചേന്ന് പറഞ്ഞ് രംഗത്തുവരികയും ചെയ്തു.

ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ രാജി ഇല്ലാതെ തന്നെ 29 ദിവസം നീണ്ട സമരം തീർന്നു. പ്രിൻസിപ്പൽ ലക്ഷ്മി നായരെ മാറ്റി യോഗ്യതയുള്ള പുതിയ പ്രിൻസിപ്പലിനെ നീയമിക്കാമെന്ന് സർക്കാർ ഉണ്ടാക്കിയ കരാറിനെ തുടർന്നാണ് സമരം അവസാനിച്ചത്. കരാർ ലംഘിച്ചാൽ സർക്കാർ ഇടപെടും. തിങ്കളാഴ്ച കോളേജ് തുറക്കുമെന്ന് ഡയറക്ടർ നാരായണൻ നായർ പറഞ്ഞു. ലോ അക്കാദമി സമരം ആരുടെ വിജയമാണ്? സൂപ്രർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ ജെയ്ക് സി തോമസ്, വി എസ് ജോയ്, അഡ്വ എ ജയശങ്കർ, ആര്യ ജോൺ, ആർ സജിലാൽ എന്നിവർ.വേണു ബാലകൃഷ്ണനായിരുന്നു അവതാരകൻ

അഭിഭാഷകൻ, രാഷ്ട്രീയ നിരീക്ഷകൻ, രാഷ്ട്രീയ നിരൂപകൻ എന്നിങ്ങനെ വിശേഷണങ്ങൾ ഒരുപാടുണ്ട് അഡ്വക്കറ്റ് എ ജയശങ്കറിന്. ഇന്ത്യാവിഷനിലെ വാരാന്ത്യം പരിപാടിയിലൂടെ ടി വി പ്രേക്ഷകർക്ക് പരിചിതനായ ജയശങ്കർ ഇപ്പോൾ മലയാളത്തിലെ ഏറ്റവും തിരക്കുള്ള ചാനൽ ചർച്ചക്കാരനാണ്. സിപിഐ(എം) നേതാക്കളെ കടന്നാക്രമിച്ച് ചർച്ചകൾ ചൂട് പിടിപ്പിക്കുന്നതാണ് ജയശങ്കറിന്റെ ശൈലിയും.പിണറായി വിജയനും എം സ്വരാജുമാണ് അഡ്വ. ജയശങ്കറിന് വിമർശിക്കാൻ ഇഷ്ടപ്പെട്ട നേതാക്കൾ. ഇരുവരേയും വിമർശിക്കാൻ കിട്ടുന്ന ഒരു അവസരവും ജയശങ്കർ പാഴാക്കാറുമില്ല. എന്നാൽ ലോ അക്കാദമി വിഷയത്തിൽ പതിവുപോലെ പിണറായി വിജയനെ കൊട്ടാനൊരുങ്ങിയ ജയശങ്കറിന് അപ്രതീക്ഷിതമായി ഒരു തിരിച്ചടി കിട്ടി, അതും എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക്ക് തോമസിന്റെ കയ്യിൽ നിന്നും.

സാധാരണ ഗതിയിൽ സൗമ്യനായി മാത്രം ചാനൽ ചർച്ചകളിൽ കാണപ്പെടുന്ന ജെയ്ക്കിനെയായിരുന്നില്ല പക്ഷേ ഇന്നലെ കണ്ടത്. ജയ്ശങ്കറിനെ പയ്യൻ വലിച്ച് കയറി ഒട്ടിക്കുകയും ചെയ്തുവെന്നാണ് സോഷ്യൽ മീഡിയ കമന്റുകൾജയശങ്കറിന്റെ അഭിനന്ദനം എസ് എഫ് ഐക്ക് വേണ്ട അതിനെക്കാളും നല്ലത് നടുറോട്ടിൽ ചീമുട്ടയേറുകൊള്ളുന്നതാണ് - ലോ അക്കാദമി വിഷയത്തിൽ ജയിച്ചതാര് എന്ന വിഷയത്തിൽ മാതൃഭൂമി ചാനലിൽ നടന്ന ചർച്ചയിലായിരുന്നു അഡ്വ. ജയശങ്കറിനെതിരെ എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക്ക് പി തോമസ് ആഞ്ഞടിച്ചത്. സംഭവം ഇപ്പോൾ വൈറലായി സോഷ്യൽ മീഡിയയിൽ പറന്നുനടക്കുകയാണ്.

അഹങ്കാരിയായ ഒരു പ്രിൻസിപ്പാളായ ലക്ഷ്മി നായരെ മാറ്റിനിർത്താനുള്ള സമരം ഇത്ര വലുതാക്കിയതിന്റെ ഉത്തരവാദിത്തം പിണറായി വിജയനാണ് എന്നായിരുന്നു അഡ്വ. ജയശങ്കർ പറഞ്ഞത്. സംസ്ഥാനം കത്തിയപ്പോൾ പിണറായി വിജയൻ വീണ വായിച്ചില്ല കാരണം അദ്ദേഹത്തിന് വീണ വായിക്കാൻ അറിയില്ല. - ജയശങ്കർ കളിയാക്കി. സംസ്ഥാന സർക്കാരിനെ ചോദ്യം ചെയ്ത അദ്ദേഹം പറഞ്ഞത് എസ് എഫ് ഐ വെറും പാവമാണ് സി പി എമ്മിന്റെ താളത്തിന് തുള്ളാനേ എസ് എഫ് ഐക്ക് കഴിയൂ എന്നായിരുന്നു. ഇതിന് മറുപടി പറയാനുള്ള തന്റെ ഊഴമെത്തിയപ്പോഴാണ് ജെയ്ക്ക് തിരിച്ചടിച്ചത്.

ചോദ്യം കേട്ടപാതി കേൾക്കാത്ത പാതി പിണറായി വിജയന്റെ പേര് പറഞ്ഞ് നിങ്ങൾ തുടങ്ങിയപ്പഴേ എനിക്ക് കാര്യം മനസിലായി. നിങ്ങൾ നിങ്ങളുടെ പതിവ് നിലവാരം കാണിച്ചു. - അഡ്വ ജയശങ്കറിന് ജെയ്ക്ക് സി തോമസ് മറുപടി പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്. പിന്നെ നിങ്ങളുടെ അഭിനന്ദനം, അത് ഏറ്റുവാങ്ങുന്നതിനെക്കാൾ നല്ലത് തെരുവിൽ ചീമുട്ട കൊണ്ട് ഏറ് വാങ്ങുന്നതാണ്. അത് എസ്എഫ്‌ഐക്ക് വേണ്ട. അതുകൊണ്ട് അത് നാലായി മടക്കി പോക്കറ്റിൽ വച്ചോളൂ. പിണറായി വിജയന്റെ പേര് പറയരുത് അന്തസുള്ള വക്കീലന്മാരെ കൂടെ നിർത്തിയിട്ട് പറയണം സഖാവ് പിണറായി വിജയന്റെ പേര് എന്നായിരുന്നു ജെയ്ക്ക് സി തോമസിന്റെ വാദം.

തുടർന്നായിരുന്നു അഡ്വ ജയശങ്കറിനെ ജെയ്ക്ക് വ്യക്തിപരമായി ആക്ഷേപിച്ചത്. തോന്നുംപടി വായിൽതോന്നിയത് കോതയ്ക്ക് പാട്ട് ചാനലിൽ കേറി വിളിച്ചുപറയുന്നവർക്ക് പറയാനുള്ള പേരല്ല കേരള മുഖ്യമന്ത്രി പിണറായി വിജയന്റേത്.പകൽ സിപിഐ രാത്രി ആർഎസ്എസ് അഡ്വ ജയശങ്കർ പകൽ സിപിഐ ഓഫീസിലും രാത്രി ആർഎസ്എസ് കാര്യാലയത്തിലും കയറിയിറങ്ങി നടക്കുന്ന മാന്യനാണ് എന്നായിരുന്നു ജെയ്ക്കിന്റെ അടുത്ത പ്രയോഗം.

സിപിഐ വക്കീൽ സംഘടനയുടെ നേതാവായിട്ട് ആർ എസ് എസിന്റെ രക്ഷാബന്ധന് പോകുന്നയാളാണ് ഇദ്ദേഹം. അതുകൊണ്ട് ഇത്തരം രാഷ്ട്രീയം കൊണ്ട് എസ് എഫ് ഐയെ വിമർശിക്കാനും പിണറായിയുടെ പേര് പറയാനും വരേണ്ടെന്നായിരുന്നു ജെയ്ക്ക് പറഞ്ഞുവച്ചത്. നിയന്ത്രണം വിട്ട് ജയശങ്കർ ഇവന്റെ അന്തസ് ഇപ്പോൾ മനസിലായില്ലേ. ചർച്ചയ്ക്ക് വരുന്നവന്റെ അച്ഛനും അമ്മയ്ക്കും പറയലാണ് ഈ പറഞ്ഞ അന്തസ്. ഒന്ന് പോടാ അവിടന്ന്. നിന്നെക്കാളും വലിയ ഊളകളെ ഞാൻ കണ്ടിട്ടുണ്ട്. വേഷം കെട്ട് എടുക്കണ്ട. ഇതിലും വലിയ വേഷം കെട്ട് എനിക്കറിയാം - ജയശങ്കറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. അപ്പോഴേക്കും അവതാരകനായ വേണു ഇടപെട്ട് ചർച്ച അവസാനിപ്പിക്കുകയായിരുന്നു.

മാതൃഭൂമിയിൽ ചാനൽ ചർച്ചയിൽ ഇരുവരും ഉന്നയിച്ച വാദങ്ങളെ പിന്തുണച്ചും വിമർശിച്ചും അങഭിപ്രായങ്ങൾ പുറത്ത് വന്നു. എന്നാൽ ജെയ്ക്ക് ചർച്ചയ്ക്ക് വന്നവരുടെ അപ്പനും അമ്മയ്ക്കും പറഞ്ഞു എന്ന് ജയശങ്കറിന്റെ ആരോപണം ഇല്ലാത്ത ഒന്നായിരുന്നു. ജെയ്ക്ക് ഉന്നയിച്ച ആരോപണങ്ങളിൽ മറുപടിയില്ലാത്തതിനാലാണ് ജയശങ്കർ മകന്റെ പ്രായമുള്ള ഒരാളോട് ഇത്രയും മോശം ഭാഷ ഉപയോഗിച്ചത് എന്ന അഭിപ്രായവും നിരവധിപേർ ഉയർത്തുന്നുണ്ട്. വാടാ പോടാ എന്ന വാക്കുകൾ ചർച്ചയിൽ ഉപയോഗിച്ചത് ജയശങ്കറിന്റെ അന്തസ്സിന് ചേർന്നതല്ലെന്നും അഭിപ്രായമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP