Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വള്ളിക്കാവ് ആശ്രമത്തിലെ അന്തേവാസി ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി റിപ്പോർട്ടുകൾ; തമിഴ്‌നാട് പര്യടനത്തിനിടയിൽ രഹസ്യമായി അമൃതാനന്ദമയി കൊല്ലത്തെ ആശ്രമത്തിലെത്തി തമിഴ്‌നാട്ടിലേക്ക് തന്നെ മടങ്ങിയത് രഹസ്യമാക്കി വച്ചിരിക്കുന്ന മരണത്തിന്റെ ഭാഗമെന്ന് സൂചന; ക്യാൻസർ രോഗിയായ സ്ത്രീ മരിച്ചത് വിവാദമാക്കരുതെന്ന് മഠം അധികൃതർ

വള്ളിക്കാവ് ആശ്രമത്തിലെ അന്തേവാസി ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി റിപ്പോർട്ടുകൾ; തമിഴ്‌നാട് പര്യടനത്തിനിടയിൽ രഹസ്യമായി അമൃതാനന്ദമയി കൊല്ലത്തെ ആശ്രമത്തിലെത്തി തമിഴ്‌നാട്ടിലേക്ക് തന്നെ മടങ്ങിയത് രഹസ്യമാക്കി വച്ചിരിക്കുന്ന മരണത്തിന്റെ ഭാഗമെന്ന് സൂചന; ക്യാൻസർ രോഗിയായ സ്ത്രീ മരിച്ചത് വിവാദമാക്കരുതെന്ന് മഠം അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഭാരത പര്യടനത്തിന്റെ ആദ്യ ഘട്ടം പുരോഗമിക്കുന്നതിനിടെ അമൃതാനന്ദമയി വള്ളിക്കാവിലെ ആശ്രമത്തിലെത്തിയതിൽ ദുരൂഹതയെന്ന് ആരോപണം. ജനുവരി അവസാന വാരം തിരുവനന്തപുരത്ത് തുടങ്ങി കന്യാകുമാരി വഴി തമിഴ്‌നാട്ടിൽ ഭക്തരെ കാണുന്നതിനിടെയാണ് അമൃതാനന്ദമയി കൊല്ലത്തേക്ക് പോയത്. അവിടെ നിന്ന് മണിക്കൂറുകൾക്ക് അകം സേലത്തേക്ക് തിരിക്കുകയും ചെയ്തു. ഇത് അസ്വാഭാവികമായ സംഭവമാണ്. വള്ളിക്കാവ് ആശ്രമത്തിൽ സംഭവിച്ച ഒരു മരണവുമായി ബന്ധപ്പെട്ടാണ് അമൃതാനന്ദമയി വള്ളിക്കാവിലെത്തിയതെന്നാണ് മറുനാടന് ലഭിച്ച വിവരം. സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ശേഷം അമൃതാനന്ദമയി ഭാരത പര്യടനം തുടരുന്നതായും വള്ളിക്കാവിലെ അന്തേവാസി മറുനാടനോട് പറഞ്ഞു.

എന്നാൽ വള്ളിക്കാവ് ആശ്രമത്തിൽ മരിച്ച അന്തേവാസി ആരെന്നതിനെ കുറിച്ച് ആർക്കും വ്യക്തതയില്ല. ആരോ ഒരാൾ മരിച്ചുവെന്ന് മാത്രമാണ് പറയുന്നത്. ഇതു സംബന്ധച്ച മരണ വാർത്തകൾ പത്രങ്ങളിലുമില്ല. സാധാരണ അമ്മ ഓടിയെത്തേണ്ട ആരെങ്കിലും മരണപ്പെട്ടാൽ അമൃതാ ടിവിയിൽ അത് വാർത്തയാകും. അതും സംഭവിച്ചിട്ടില്ല. ഇതിനെല്ലാം ഉപരി അമൃത പുരിയിൽ ആരെങ്കിലും മരിച്ചതായി കരുനാഗപ്പള്ളി, ഓച്ചിറ പൊലീസ് സ്‌റ്റേഷനുകളിലും വിവരമില്ല. അമൃതാനന്ദമയിയുടെ സുരക്ഷയ്ക്ക് പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ അമൃത പുരിയിൽ അമൃതാനന്ദമയി ഇല്ലാത്തപ്പോൾ പൊലീസുകാർ ഉണ്ടാവുകയുമില്ല. അതുകൊണ്ട് തന്നെ അമൃത പുരിയിൽ ആരെങ്കിലും മരിച്ചോ എന്നതിനെ കുറിച്ച് പൊലീസിന് ഒരു വിവരവുമില്ലെന്നാണ് ഓച്ചിറ, കരുനാഗപ്പള്ളി പൊലീസ് സ്‌റ്റേനിൽ നിന്ന് മറുനാടന് ലഭിച്ച പ്രതികരണം.

ആശ്രമവുമായി ബന്ധപ്പെട്ട ഒരു അന്തേവാസി മരിച്ചതായും ഇത് രോഗബാധ മൂലമാണെന്ന സന്ദേശമാണ് അടുത്ത അശ്രമ ബന്ധുക്കൾക്ക് നൽകിയിരിക്കുന്നത്. ദിണ്ഡിഗലിൽ നിന്ന് പെട്ടെന്ന് കൊല്ലത്തേക്ക് അമ്മ പോയതിന്റെ കാരണം തിരക്കുന്നവരോടാണ് ആശ്രമത്തിലെ ഉള്ളുകള്ളികൾ അറിയാവുന്നവർ ഇത് പറയുന്നത്. ഇതിനപ്പുറം ആരോടും ഒന്നും പറഞ്ഞിട്ടില്ല. മരിച്ച ബ്രഹ്മചാരിണി ആരാണെന്നോ സ്വദേശിയാണോ വിദേശിയാണോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ അജ്ഞാതമാണ്. മരണം പൊലീസിന് അറിയില്ലെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു.

അതേസമയം, കൊല്ലത്തുള്ള ഒരു ജുവലറി ഉടമയുടെ മകൾ കഴിഞ്ഞദിവസം മരിച്ചിരുന്നു. കാൻസർ രോഗബാധിതയായിരുന്നു ഇവരെന്നാണ് വിവരം. ഇവർ ആശ്രമവുമായി അടുത്ത് പ്രവർത്തിച്ചിരുന്നതായും ഇവരുടെ മരണത്തെയാണ് ആശ്രമത്തിലെ മരണമായി ചിത്രീകരിക്കുന്നതെന്നാണ് മറ്റൊരു വിവരം. അതുകൊണ്ടുതന്നെ സംഭവത്തിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നും ക്യാൻസർ രോഗിയായ സ്ത്രീ മരിച്ചതിനെ ആശ്രമവുമായി ബന്ധപ്പെടുത്തി വിവാദമാക്കരുതെന്നുമുള്ള നിലപാടിലാണ് മഠം അധികൃതർ.

എല്ലാ വർഷവും ജനുവരി ആദ്യമാണ് അമൃതാനന്ദമയി ഭാരത പര്യടനം തുടങ്ങുന്നത്. ഇത്തവണ ഡിസംബർ അവസാനമായിട്ട് പോലും ഈ പര്യടനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഇത് നോട്ട് അസാധുവാക്കൽ കാരണമെന്ന വാദവുമെത്തി. ഇതോടെയാണ് അതിവേഗം പദ്ധതികൾ തയ്യാറാക്കിയത്. തിരുവനന്തപുരത്ത് നിന്ന് തുടങ്ങി മാർച്ച് 18ന് മുംബൈയിൽ അവസാനിക്കുന്ന തരത്തിലായിരുന്നു ആദ്യ ഘട്ട ഭാരത പര്യടനം. കന്യാകുമാരിയിൽ നിന്ന് ഫെബ്രുവരി രണ്ടിനാണ് ദണ്ഡിഗലിൽ എത്തിയത്. ഇതോടെയാണ് അസ്വാഭാവികമായ സംഭവങ്ങൾക്ക് തുടക്കമാകുന്നത്. സേലം, ചെന്നൈ എന്നിവിടങ്ങളിലെ സന്ദർശനം അമ്മ റദ്ദാക്കിയെന്നായിരുന്നു ആദ്യ പ്രചരണം. കാരണം വ്യക്തമായതുമില്ല.

ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അമൃതാനന്ദമയി കൊല്ലത്തെ ആശ്രമത്തിൽ എത്തിയതായി വിവരം ലഭിച്ചത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ സേലത്തേക്ക് മടങ്ങുകയും ചെയ്തു. ഇതിന് അപ്പുറം ആശ്രമത്തിൽ ഉള്ള ആരും ഒന്നും പറയുന്നില്ല. ഇതിനിടെയാണ് മരണ സൂചനകളും ദണ്ഡിഗല്ലിലെ ആശ്രമത്തിൽ നിന്നും ലഭിച്ചത്. ചെന്നൈയിലെ പരിപാടി ഒഴിവാക്കാനുള്ള കാരണവും അതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കാനായിരുന്നു. അതുകൊണ്ട് തന്നെ ദിണ്ഡഗിലിൽ നിന്നും കൊല്ലത്ത് എത്തിയ അമ്മ വീണ്ടും ഭാരത പര്യടനം തുടരുന്നു. അതായത് സേലത്തേയും ചെന്നൈയിലേയും പരിപാടികൾ റദ്ദാക്കിയതുമില്ല. ഇതു സംബന്ധിച്ച വിവരങ്ങൾ ആരോടും പങ്കുവയ്ക്കരുതെന്ന കർശന നിർദ്ദേശവും ആശ്രമവാസികൾക്ക് നൽകിയിട്ടുണ്ട്.

അമൃതാനന്ദമയി ഇല്ലാത്ത സമയം വള്ളിക്കാവ് ആശ്രമത്തിൽ അധികമാരും ഉണ്ടാകാറില്ല. അമ്മ ഉള്ളപ്പോൾ മാത്രമാണ് ആശ്രമം സജീവമാകുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ മരണവുമായി ബന്ധപ്പെട്ട് ആശ്രമത്തിലെ പതിവ് സന്ദർശകർക്ക് പോലും ഒരു വിവരവുമില്ലെന്നതാണ് വസ്തുത. അമൃതാ ടിവിയിലെ വ്യാജ സർട്ടിഫിക്കറ്റ് ലോബിയുമായി ബന്ധപ്പെട്ട് ചില തമ്മിലടികൾ ആശ്രമത്തിൽ നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല രഹസ്യ രേഖകളും മറുനാടൻ ഉൾപ്പെടെ പ്രസിദ്ധീകരിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് അമൃതാനന്ദമയിയുടെ സന്ദർശത്തിൽ അതീവ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നത്. അമൃതാ ടിവിയിലെ ദീപക് ധർമ്മടത്തെ പ്രതിരോധ വകുപ്പിന്റെ മാദ്ധ്യമ പഠന കോഴ്‌സിൽ വിട്ടത് ചെറുതായൊന്നുമല്ല ആശ്രമത്തെ ബാധിച്ചത്.

ഇതിനൊപ്പം ആശ്രമത്തിൽ ഇതിന് മുമ്പ് നടന്ന പല മരണങ്ങളും വിവാദമാവുകയും ചെയ്തു. സത്‌നാം സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങിയതുമില്ല. കേന്ദ്ര സർക്കാരിലെ ഉന്നതരെ സ്വാധീനിച്ചാണ് ദീപക് ധർമ്മടത്തിനെതിരായ പരാതി അമൃതാനന്ദമയീ മഠം മുക്കിയത്. അമൃതാ ടിവിയിലെ ഉന്നതൻ പാക്കിസ്ഥാൻ സന്ദർശിച്ച ശേഷമായിരുന്നു ദീപക്കിനെ കോഴ്‌സിന് വിട്ടത്. ഇതുമായി ബന്ധപ്പെട്ട കോഴഅഴിമതി ആരോപണങ്ങൾ ആശ്രമത്തിനുള്ളിൽ നിന്ന് തന്നെ ഉയരുകയായിരുന്നു. ഈ കോഴപ്പണം ഉപയോഗിച്ച് അമൃതാ ടിവിയിലെ ഉന്നതൻ തിരുവനന്തപുരം കാലടിയിൽ ഫ്‌ലാറ്റ് നിർമ്മിച്ചതായും അമൃതാ ടിവിയിലെ ജീവനക്കാർ തന്നെ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ധർമ്മടം പൊലീസ് സ്‌റ്റേഷനിലെ കേസ് ഉന്നത ഇടപെടലുകളിലൂടെ അട്ടിമറിക്കപ്പെടുകയായിരുന്നു.

യുഡിഎഫ് ഭരണകാലത്ത് നടന്ന സംഭവത്തിൽ ഇടത് സർക്കാരും നിസംഗത പാലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു ഈ മാദ്ധ്യമ പ്രവർത്തകൻ ധർമ്മടം പൊലീസിനെ വിരട്ടിയത്. ഈ വിവാദത്തിൽ നിന്ന് രക്ഷനേടുന്നതിന് മുമ്പാണ് പുതിയ വിവാദം മഠവുമായി ബന്ധപ്പെട്ടുയരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP