Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മേ ഞങ്ങളുടെ അഭിമാനം സംരക്ഷിക്കൂ; ഞങ്ങളെ എന്തിനാണ് ഈ നരകത്തിൽ ആക്കിയിരിക്കുന്നത്; ഞങ്ങൾക്ക് സംഭവിക്കുന്നത് അമ്മ അറിയുന്നുണ്ടോ; ഇത് രണ്ടാനച്ഛന്റെ പീഡനം സഹിക്കാനാകാതെ അഞ്ചും പതിനൊന്നും വയസുള്ള പെൺകുട്ടികൾ വീടിന്റെ ചുമരിൽ എഴുതിയിട്ട വാചകങ്ങൾ

അമ്മേ ഞങ്ങളുടെ അഭിമാനം സംരക്ഷിക്കൂ; ഞങ്ങളെ എന്തിനാണ് ഈ നരകത്തിൽ ആക്കിയിരിക്കുന്നത്; ഞങ്ങൾക്ക് സംഭവിക്കുന്നത് അമ്മ അറിയുന്നുണ്ടോ; ഇത് രണ്ടാനച്ഛന്റെ പീഡനം സഹിക്കാനാകാതെ അഞ്ചും പതിനൊന്നും വയസുള്ള പെൺകുട്ടികൾ വീടിന്റെ ചുമരിൽ എഴുതിയിട്ട വാചകങ്ങൾ

ഭോപ്പാൽ: രണ്ടാനച്ഛന്റെ ലൈംഗിക പീഡനത്തിൽ നിന്ന് രക്ഷിക്കണമെന്ന് പെൺകുട്ടികൾ. തങ്ങളെ ലൈംഗിക പീഡനത്തിൽ നിന്ന് രക്ഷിക്കണമെന്ന് വീടിന്റെ ചുവരിലാണ് പെൺകുട്ടികൾ എഴുതിയിട്ടത്. ഒൻപതും പതിനൊന്നും വയസുള്ള പെൺകുട്ടികളാണ് പിതാവിന്റെ പീഡനത്തിനെതിരെ വീടിന്റെ ചുവരിൽ പരസ്യമായി പരാതി എഴുതിയിട്ടത്.

അമ്മേ ഞങ്ങളുടെ അഭിമാനം സംരക്ഷിക്കൂ, ഞങ്ങളെ എന്തിനാണ് ഈ നരകത്തിൽ ആക്കിയിരിക്കുന്നത്. ഞങ്ങൾക്ക് സംഭവിക്കുന്നത് അമ്മ അറിയുന്നുണ്ടോ- കുട്ടികളുടെ സന്ദേശം പറയുന്നു. കഴിഞ്ഞ അഞ്ച് മാസമായി രണ്ടാനച്ഛൻ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു.

മൂത്ത കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കുമ്പോൾ ഇളയ കുട്ടിക്ക് ശാരീരിക ഉപദ്രവങ്ങളാണ് ഏൽക്കേണ്ടി വന്നത്. പിതാവിന്റെ ലൈംഗിക ചൂഷണത്തിൽ നിന്ന് രക്ഷപെടുന്നതിന് മൂത്ത കുട്ടി അഞ്ച് വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. എന്നിട്ടും രക്ഷയില്ലാതെ വന്നതിനാലാണ് വീടിന്റെ ചുവരിൽ പരസ്യമായി ഇക്കാര്യം എഴുതിയിടാൻ തീരുമാനിച്ചത്.

അഞ്ച് മാസം മുമ്പ് കുട്ടികളുടെ അമ്മ മരിച്ചതോടെയാണ് ലൈംഗിക പീഡനം തുടങ്ങിയത്. ഏതായാലും ഭാവിയിൽ നിങ്ങൾ ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വരും. പിന്നെ ഞാനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ എന്താണ് കുഴപ്പം. ഇപ്രകാരം പറഞ്ഞു കൊണ്ടാണ് ഇയാൾ പീഡനം തുടങ്ങിയതെന്ന് കുട്ടികൾ വെളിപ്പെടുത്തി.

കുട്ടികൾ പീഡനവിവരം വീടിന്റെ ചുവരിൽ എഴുതിയിട്ടത് കണ്ട ഒരാൾ ചൈൽഡ് ലൈൻ എന്ന എൻ.ജി.ഒ സംഘടനയിൽ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP