Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രസീലയെ കമ്പനി മാനേജർ നിന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് ബന്ധുക്കൾ; ജോലിയിൽ പ്രവേശിച്ച് ആദ്യ മൂന്നു മാസം സന്തോഷത്തിലായിരുന്ന യുവതി പിന്നീട് അസന്തുഷ്ടിയിലായി; അവസാന ഫോൺ കോളിലും പങ്കുവച്ചത് മാനേജരിൽനിന്നു നേരിടുന്ന മാനസിക സമ്മർദത്തെക്കുറിച്ച്

രസീലയെ കമ്പനി മാനേജർ നിന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് ബന്ധുക്കൾ; ജോലിയിൽ പ്രവേശിച്ച് ആദ്യ മൂന്നു മാസം സന്തോഷത്തിലായിരുന്ന യുവതി പിന്നീട് അസന്തുഷ്ടിയിലായി; അവസാന ഫോൺ കോളിലും പങ്കുവച്ചത് മാനേജരിൽനിന്നു നേരിടുന്ന മാനസിക സമ്മർദത്തെക്കുറിച്ച്

കോഴിക്കോട്: പുണെ ഇൻഫോസിസിൽ കൊല്ലപ്പെട്ട കോഴിക്കോട് പയിമ്പ്ര സ്വദേശി രസീല രാജുവിനെ കമ്പനി മാനേജർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ. പ്രതിയായ സുരക്ഷാ ജീവനക്കാരൻ ബാബൻ സൈക്കിയയെക്കുറിച്ച് രസീല ഒരിക്കലും പരാതി പറഞ്ഞിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. തുറിച്ചുനോക്കിയതിന്റെ പേരിൽ കയർത്ത രസീല, സെക്യൂരിറ്റി ഓഫിസർക്കു പരാതി നൽകുമെന്നു പറഞ്ഞതിന്റെ ദേഷ്യം തീർക്കാനാണ് ആക്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി.

രസീലയുമായി ഫോണിൽ അവസാനം സംസാരിച്ചത് മാതൃസഹോദരിയുടെ മകൾ ആതിരയാണ്. ഞായറാഴ്ച വൈകുന്നേരം 4.55ന് ആയിരുന്നു ഇത്. പുണെയിൽനിന്ന് ട്രാൻസ്ഫർ ലഭിക്കാത്തതിലുള്ള സങ്കടത്തിലായിരുന്നു രസീല. സംസാരിച്ചതു മുഴുവൻ മാനേജരിൽനിന്നു നേരിടുന്ന മാനസിക സമ്മർദത്തെകുറിച്ചും. പുണെയിൽ ജോലിയിൽ പ്രവേശിച്ച ആദ്യ മൂന്നു മാസം രസീല വളരെയധികം സന്തോഷത്തിലായിരുന്നു. പിന്നീട് മാനേജരിൽനിന്നു നിരന്തരം ഭീഷണി നേരിടുന്നതായി സഹോദരനെ അറിയിച്ചിരുന്നു. രസീലയുടെ സ്വർണാഭരണങ്ങൾക്കൊപ്പം കാണാതായ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾക്കുശേഷം പുണെയിലെത്തി മാനേജർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നു ബന്ധുക്കൾ അറിയിച്ചു.

ഞായറാഴ്ചയാണ് പുണെ ഹിൻജേവാഡി ഐടി പാർക്കിൽ ഫെയ്‌സ് രണ്ടിലെ ഇൻഫോസിസ് കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ രസീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവധി ആയിരുന്നിട്ടും ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് ഉച്ചയ്ക്കു രണ്ടിന് ഓഫിസിലെത്തിയ രസില, ഓൺലൈൻ വഴി ബെംഗളൂരുവിലെ ഇൻഫോസിസ് ടീമുമായി ചേർന്നു ജോലി ചെയ്യുകയായിരുന്നു.

വൈകിട്ട് അഞ്ചിനു ശേഷം ഓൺലൈനിൽ ലഭ്യമാകാതെ വന്നപ്പോൾ ടീമംഗങ്ങൾ പലവട്ടം ഫോണിൽ വിളിച്ചിട്ടും എടുത്തില്ല. തുടർന്നു പുണെ ഓഫിസിൽ അറിയിക്കുകയായിരുന്നു. വൈകിട്ട് അഞ്ചിനും ആറരയ്ക്കും ഇടയിലാണു കൊല നടന്നതെന്നാണു പൊലീസ് നിഗമനം. മൈസൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന രസില ആറു മാസം മുൻപാണു പുണെയിൽ ജോലിക്കു ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP