Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിലപാടുകളിൽ മയമില്ലാതെ ടി പത്മനാഭൻ; സിപിഎമ്മിനും എം ടിക്കുമെതിരെ രൂക്ഷ വിമർശം; ലോ അക്കാദമി കാണാതെ ജെഎൻ യുവും ഹൈദരാബാദും കണ്ടിട്ടെന്ത്? പുകസയുടെ ഭാഗമെന്ന് പറഞ്ഞാൽ വിഷം കഴിക്കും; തുഞ്ചൻ പറമ്പിൽ നടക്കുന്നത് ഒരു മഹാന്റെ തറവാട്ടു വാഴ്ചയെന്നും പ്രമുഖ സാഹിത്യകാരൻ

നിലപാടുകളിൽ മയമില്ലാതെ ടി പത്മനാഭൻ; സിപിഎമ്മിനും എം ടിക്കുമെതിരെ രൂക്ഷ വിമർശം; ലോ അക്കാദമി കാണാതെ ജെഎൻ യുവും ഹൈദരാബാദും കണ്ടിട്ടെന്ത്? പുകസയുടെ ഭാഗമെന്ന് പറഞ്ഞാൽ വിഷം കഴിക്കും; തുഞ്ചൻ പറമ്പിൽ നടക്കുന്നത് ഒരു മഹാന്റെ തറവാട്ടു വാഴ്ചയെന്നും പ്രമുഖ സാഹിത്യകാരൻ

കോഴിക്കോട്: സി പി എമ്മിനും എം ടി വാസുദേവൻ നായർക്കുമെതിരെ രൂക്ഷവിമർശവുമായി എഴുത്തുകാരനും ഇടതു സഹയാത്രികനുമായ ടി പത്മനാഭൻ രംഗത്ത്. ജെ എൻ യുവും, ഹൈദരാബാദ് യൂണിവേഴ്സിറ്റിയും കാണുന്നവർ പേരൂർക്കട ലോ അക്കാദമി കാണുന്നില്ലേ എന്നും ടി പത്മനാഭൻ. ആരെങ്കിലും മരിച്ചാലേ ലോ അക്കാദമിയിലെ പ്രശ്നം കാണുകയുള്ളൂ എന്നാണോ മനോഭാവമെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട് കടപ്പുറത്ത് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ 'എന്റെ രാഷ്ട്രീയം' എന്ന സെഷനിൽ സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുമായുള്ള സംവാദത്തിനിടെയാണ് ടി പത്മനാഭന്റെ വിമർശം.

താൻ പുരോഗന കലാസാഹിത്യ സംഘത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാൽ വിഷം കഴിക്കുമെന്നും ടി പത്മനാഭൻ വ്യക്തമാക്കി. ചടങ്ങിൽ എം ടി വാസുദേവൻ നായരെയും പത്മനാഭൻ കടുത്ത ഭാഷയിൽ വിമർശിച്ചു. താൻ പറഞ്ഞ അത്രയൊന്നും എം ടി നരേന്ദ്ര മോദിക്ക് എതിരെ പറഞ്ഞിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. എം ടി യഥാർത്ഥത്തിൽ സംഘപരിവാർ വിരുദ്ധനല്ല.

എല്ലാ ട്രസ്റ്റുകളിലും നടക്കുന്നത് നിയമങ്ങൾ ലംഘിച്ചുള്ള തറവാടു വാഴ്ചയാണ്. ഡൽഹിയിലെ ജെ എൻയുവിലെയും ഹൈദരാബാദിലെയും പ്രശ്നങ്ങളെ കുറിച്ച് നമ്മൾ സംസാരിക്കുന്നു. എന്നാൽ പേരൂർക്കടയിൽ
നടക്കുന്നതെന്താണ്? അവിടെ എത്രയെത്ര രോഹിതുമാരാണ് വരാൻ പോവുന്നത്? അവരെക്കുറിച്ച് നാം സംസാരിക്കാത്തത് വേദനാജനകമല്ലേ? അവരിതുവരെ മരിക്കാത്തതാണോ പ്രശ്നം? മരിച്ചാൽ മാത്രമേ അവരെ
ശ്രദ്ധിക്കുകയുള്ളൂവെന്ന ചിന്താഗതി മാറണം. പേരൂർക്കടയിലായാലും തിരൂരിലായാലും ട്രസ്റ്റുകളെ പേടിക്കണം. തുഞ്ചൻ പറമ്പിലുമുണ്ടല്ലോ ഒരു ട്രസ്റ്റ്. അവിടെ നടക്കുന്നത് ഒരു മഹാന്റെ തറവാട്ടു വാഴ്ചയാണെന്നും എം ടിക്കെതിരെയുള്ള അമ്പായി അദ്ദേഹം തൊടുത്തു.

ലോ അക്കാദമിയിൽ വിദ്യാർത്ഥിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിന്റെ നടപടി ഇതേ വരെ സ്വീകരിച്ചിട്ടില്ല. ഡൽഹിയിലും ഹൈദരാബാദിലും ആന്ധ്രയിലും നടക്കു ദലിത് വിദ്യാർത്ഥികളുടെ പ്രശ്നം കൊട്ടിഘോഷിക്കുന്നത് പോലെ കേരളത്തിലെ പ്രശ്നങ്ങൾ ചർച്ചയാവാത്തത് ദൗർഭാഗ്യകരമാണെന്നും പത്മനാഭൻ ഓർമിപ്പിച്ചു.

നരേന്ദ്ര മോദിക്കെതിരെ ഏറ്റവും കൂടുതൽ പ്രതികരിച്ച ആളാണു താൻ. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതൽ ഫാസിസ്റ്റ് നടപടിക്കെതിരെ താൻ ഒരുപാട് പ്രസംഗിച്ചിട്ടുണ്ട്. എം ടി യുടെ ദീർഘകാല സുഹൃത്ത് പ്രിയദർശൻ പറഞ്ഞതാണ് സത്യം. എം ടി യഥാർത്ഥത്തിൽ മോദി വിരുദ്ധനോ സംഘപരിവാർ വിരുദ്ധനോ കോൺഗ്രസ് ഇടതുപക്ഷ അനുകൂലിയോ അല്ലെന്ന പ്രിയദർശന്റെ അഭിപ്രായമാണ് ശരിയെന്ന് മനസ്സിലാക്കുക.

എം ടി വാസുദേവൻ നായർ സംഘപരിവാർ പരിവാർ വിരുദ്ധനാണെന്ന അഭിപ്രായം തനിക്കില്ല. അങ്ങനെയാരെങ്കിലും ധരിക്കുന്നുവെങ്കിൽ അത് ശുദ്ധ അസംബന്ധമാണ്. കമലിനെതിരെയായിരുന്നു സംഘപരിവാറിന്റെ വിമർശങ്ങൾ. അതിനിടെ എം ടിയെ ഒന്നു തോണ്ടുക മാത്രമാണ് ചെയ്തത്. ഇത് എം ടി ഭക്തർ ആഘോഷമാക്കുകയായിരുന്നുവെന്നും ടി പത്മനാഭൻ അഭിപ്രായപ്പെട്ടു.

അതേസമയം, ലോ അക്കാദമി വിഷയത്തിൽ പൊതുസമൂഹത്തിന്റെ ഇടപെടലുണ്ടാകണമെന്നും ഭൂമി വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നുമായിരുന്നു മുൻ വിദ്യാഭ്യാസ മന്ത്രിയും സി പി എം നേതാവുമായ എം എ ബേബിയുടെ വിശദീകരണം. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാവും. കമ്മ്യൂണിസത്തിൽ നടമാടുന്ന ദുരാചാരങ്ങൾക്കെതിരെയും നദിക്കെതിരെ യു എ പി എ ചുമത്തപ്പെട്ടത് അപലപനീയമാണെും എം എ ബേബി അഭിപ്രായപ്പെട്ടു. കമ്മ്യൂണിസം ഹിംസക്ക് എതിരാണ്. അക്രമം മാക്സിയൻ കാഴ്ചപ്പാടിൽ നിന്നുള്ള വ്യതിചലനമാണ്.

അറും കൊലക്ക് മറുപടി മറു കൊലയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പം പുലർത്തുന്ന സാഹിത്യകാരനാണ് പത്മനാഭൻ. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ കേരളം പിണറായിക്കൊപ്പം എന്ന ടാഗ് ലൈനിൽ സംഘടിപ്പിച്ച വിജയപഥം ഉദ്ഘാടനം ചെയ്തത് ഇദ്ദേഹമായിരുന്നു. ഈ പരിപാടിയിൽ വച്ചാണ് പിണറായി വിജയൻ നാളത്തെ മുഖ്യമന്ത്രിയാണെന്നും, തന്റെ മനസിൽ എ കെ ജിക്കും ഇ എം എസിനുമപ്പുറം പി കൃഷ്ണപ്പിള്ള കഴിഞ്ഞാൽ അടുത്തതായി ഉന്നത സ്ഥാനം പിണറായി വിജയനാണെന്നും പത്മനാഭൻ അഭിപ്രായപ്പെട്ടത്.

പള്ളിക്കുന്നിലെ ടി പത്മനാഭന്റെ വീട്ടിലെത്തി ആശിർവാദം വാങ്ങിയാണ് പിണറായി വിജയൻ സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചിരുന്നത്. എന്തായാലും എം ടിയെക്കുറിച്ചും പിണറായി ഭരണത്തെക്കുറിച്ചുമുള്ള ടിയുടെ വിമർശങ്ങൾ രാഷ്ട്രീയ, സാഹിത്യ, സാംസ്‌കാരിക മേഖലകളിൽ ഇഴകീറി പരിശോധിക്കപ്പെടുമെന്നു തീർച്ചയാണ്. ചടങ്ങിൽ എ കെ അബ്ദുൽഹക്കീം മോഡറേറ്ററായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP