Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിയറ്റ്‌നാം കോളനിയുടെ ലൊക്കേഷനിൽ അവസരം ചോദിച്ചു ചെന്നു; ഇപ്പോൾ അതേ സംവിധായകന്റെ ചിത്രത്തിൽ നായകനായി അഭിനയം തുടർന്നു; ഫുക്രിയിൽ അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ച് ജയസൂര്യ

വിയറ്റ്‌നാം കോളനിയുടെ ലൊക്കേഷനിൽ അവസരം ചോദിച്ചു ചെന്നു; ഇപ്പോൾ അതേ സംവിധായകന്റെ ചിത്രത്തിൽ നായകനായി അഭിനയം തുടർന്നു; ഫുക്രിയിൽ അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ച് ജയസൂര്യ

കൊച്ചി: അഭിനയിക്കാൻ അവസരം തേടി നടന്നവരേ സിനിമയിൽ ശോഭിച്ചിട്ടൂള്ളൂ. അത്തരത്തിൽ നടന്മാരായി മാറിയവരാണ് കൂടുതലും. ഇപ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി മാറിയ ജയസൂര്യയും ജീവിതാനുഭവവും ഇതു തന്നെയാണ്. കൈവശമുള്ള മിമിക്രി വച്ച് അഭിനയിക്കാൻ അവസരം തേടി ജയസൂര്യ അലയാത്ത ഇടങ്ങളില്ല. ഒടുവിലാണ് അറിയപ്പെടുന്ന നായകനായി മാറിയതും. ഇപ്പോൾ പുതിയ ചിത്രമായ ഫുക്രിയിൽ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം. ഫുക്രിയിൽ നായകനായ വേളയിൽ തന്ന ജയസൂര്യ മറ്റൊരു കഥ കൂടി പറഞ്ഞു. സിനിമയിൽ മുഖം കാണിക്കാൻ സിദ്ദിഖ്-ലാലിന്റെ മുന്നിൽ എത്തിയ കഥ.

സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ വിയറ്റ്‌നാം കോളനി, ഇൻ ഹരിഹർ നഗർ തുടങ്ങിയ സിനിമകളിൽ അഭിനയിക്കുന്നതിനാണ് ജയസൂര്യ അവസരം ചോദിച്ചു ചെന്നെത്തിയത്. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യങ്ങൾ പങ്കുവച്ചത്. എങ്ങനെയെങ്കിലും സിനിമയിൽ എത്തണമെന്ന് ആഗ്രഹിച്ച് നടന്ന കാലത്താണ് വിയറ്റ്‌നാം കോളനിയുടെ ആലപ്പുഴ ലൊക്കേഷനിൽ പോയത്. അന്ന് അവസരം കിട്ടിയിരുന്നില്ല. എന്നാൽ ഇപ്പോൾ ആ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

ഫുക്രിയിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ജയസൂര്യ ഇപ്പോൾ. പ്രേതം എന്ന സിനിമയ്ക്ക് ശേഷമാണ് ജയസൂര്യ ഫുക്രിയിൽ അഭിനയിക്കുന്നത്. ഫുക്രിയിലേക്കുള്ള രൂപം ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയാണ് ഇതിനിടയിൽ വേറെ സിനിമകൾ ചെയ്യാതിരുന്നത്. ഏതു സിനിമ ചെയ്യുമ്പോഴും സംവിധായകനുമായി സംസാരിച്ച് കഥാപാത്രത്തിന് അനുയോജ്യമായ രൂപം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കാറുണ്ടെന്നും ജയസൂര്യ പറുയുന്നു.

ലാലിനൊപ്പം സിദ്ദിഖും ലാലും തമ്മിലുള്ള സൗഹൃദത്തിന് യാതൊരു വിധ പോറലുമേറ്റിട്ടില്ല. കാലത്തിനതീതമായ തമാശകൾ സൃഷ്ടിക്കുന്ന ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. സിനിമയ്ക്ക് വേണ്ടി എന്തു ത്യാഗവും സഹിക്കാൻ തയ്യാറാണ് ഓരോ സിനിമയ്ക്ക് ശേഷവും തന്റെ അഭിനയത്തെക്കുറിച്ച് കൃത്യമായി വിശകലനം ചെയ്ത് മുന്നോട്ട് പോകുന്ന താരമാണ് ജയസൂര്യ.

നല്ല സിനിമയുടെ ഭാഗമാകുന്നതിനായി എന്തു ത്യാഗവും സഹിക്കാൻ താൻ തയ്യാറാമെന്നും താരം വ്യക്തമാക്കി. നല്ല സിനിമകളുടെ ഭാഗമാകാൻ ആഗ്രഹം കുറേ നല്ല സിനിമകൾ ചെയ്യുകയെന്നതാണ് ആത്യന്തിക ലക്ഷ്യം. സിനിമയെ ഭ്രാന്തമായി സ്‌നേഹിക്കുന്നവരുടെ കൂടെ വർക്ക് ചെയ്യാനാണ് ആഗ്രഹമെന്നും ജയസൂര്യ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP