Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാവോയിസ്റ്റുകളുടെ ഹിറ്റ് ലിസ്റ്റിൽ ഒന്നാമത് മുഖ്യമന്ത്രി പിണറായി വിജയൻ! മോദിയുടെ ജൂനിയർ പങ്കാളിയാണ് കേരളാ മുഖ്യമന്ത്രിയെന്ന് വിശദീകരണം; വിജയവാഡയിൽ നിന്ന് കിട്ടിയ കത്തിലും നമ്പർ വൺ ശത്രു പിണറായി; വയനാട്ടിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പൊലീസ് സ്റ്റേഷൻ ഉദ്ഘാടനചടങ്ങ് മാറ്റി; അതീവ ജാഗ്രതതോടെ പൊലീസും ഇന്റലിജൻസും

മാവോയിസ്റ്റുകളുടെ ഹിറ്റ് ലിസ്റ്റിൽ ഒന്നാമത് മുഖ്യമന്ത്രി പിണറായി വിജയൻ! മോദിയുടെ ജൂനിയർ പങ്കാളിയാണ് കേരളാ മുഖ്യമന്ത്രിയെന്ന് വിശദീകരണം; വിജയവാഡയിൽ നിന്ന് കിട്ടിയ കത്തിലും നമ്പർ വൺ ശത്രു പിണറായി; വയനാട്ടിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പൊലീസ് സ്റ്റേഷൻ ഉദ്ഘാടനചടങ്ങ് മാറ്റി; അതീവ ജാഗ്രതതോടെ പൊലീസും ഇന്റലിജൻസും

കെ വി നിരഞ്ജൻ

കോഴിക്കോട്: നിലമ്പൂരിലെ മവോയിസ്റ്റ് വേട്ടയോടെ നക്‌സലുകളുടെ കണ്ണിൽ കരടായിരക്കയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഏറ്റവുംകൂടുതൽ സുരക്ഷാഭീഷണിയുള്ളത് പിണറായിക്കാണെന്ന് കേന്ദ്രമുൾപ്പെടെയുള്ള വിവിധ ഏജൻസികൾ വിലയിരുത്തിയിട്ടുണ്ട്.രാജ്യം അമ്പത് ലക്ഷത്തിലേറെരൂപ തലക്ക് വിലയിട്ട കുപ്പുദേവരാജിനെയും കൂട്ടാളി അജിതയെയും വെടിവച്ചുകൊന്നത് മാവാവാദികൾക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്.അതുകൊണ്ടുതന്നെ ഇവർ പിണറായിയെ ടാർഗറ്റ് ചെയ്യുമെന്ന് സംസ്ഥാന ഇന്റലിജൻസിനും വിവരം കിട്ടിയിട്ടുണ്ട്.

വിജയവാഡയിൽവച്ച് കഴിഞ്ഞ ദിവസം കിട്ടിയ ഒരു മാവോയിസ്റ്റ് ലഘുലേഖയിലും പിണായിലെ ഒന്നാം നമ്പർ ശത്രുവായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിന്റെ പകർപ്പും കേന്ദ്ര ഇന്റലിജൻസ് സംസ്ഥാന പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മുഖ്യമദ്ദ്രന്തിയുടെ സുരക്ഷയും വർധിപ്പിച്ചിരിക്കയാണ്.ഇത്് സാധൂകരിക്കുന്ന രീതിയിൽ മവോയിസ്റ്റുകളുടെ ലഘുലേഖയും ഇറങ്ങിയിട്ടുണ്ട്.മാവോയിസ്റ്റുകൾ ഏത് നേരവും തരിച്ചടിക്കുമെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്. ശത്രുവിനേക്കാൾ ആദ്യം ഒറ്റുകാരനെ കൊല്ലണമെന്നതാണ് മവോയിസ്റ്റ് സിദ്ധാന്തം. നിലമ്പൂരിലെ പൊലീസ് നടപടിക്കുപിന്നിൽ ഇവിടുത്തെ ചില ആദിവാസികളുടെ പങ്ക് മാവോവാദികൾ സംശയിക്കുന്നുണ്ട്.ഒറ്റുകാർ എന്ന് ആരോപിച്ച് നിരവധി പാവപ്പെട്ട കർഷകരെ ഉത്തരേന്ത്യയിൽ ഇവർ വെടിവച്ച് കൊന്നിട്ടുണ്ടെങ്കിലും കേരളത്തിൽ അവർ ഇതുവരെ നാട്ടുകാരുടെ നേരെ തിരിഞ്ഞിട്ടില്ല. പുതിയ സാഹചര്യത്തിൽ എന്തുസംഭവിക്കുമെന്ന ഭീതിയിലാണ് ആദിവാസികൾ അടക്കമുള്ള വനമേഖലയിലെ ജനം.

അതിനിടെ നിലമ്പൂർ കരുളായി വനത്തിൽ രണ്ടുപേരെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തിന് കാരണക്കാരനായ മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിയുടെ ജൂനിയർ പങ്കാളിയാണെന്ന് മാവോവാദി പശ്ചിമഘട്ട മേഖല കമ്മിറ്റി വാർത്തകുറിപ്പിൽ കുറ്റപ്പെടുത്തി. പിണറായിയുടേയും സിപിഐ.എമ്മിന്റെയും മാവോവാദി വിരുദ്ധ കള്ളക്കഥകൾ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ജനുവരി 15 മുതൽ രാഷ്ട്രീയ പ്രചാരണ കാമ്പയിൻ നടത്തുമെന്ന് മേഖല കമ്മിറ്റിയുടെ വക്താവെന്ന് അവകാശപ്പെട്ട് ജോഗി എന്നയാൾ പത്രം ഓഫിസുകളിൽ എത്തിച്ച കുറിപ്പിൽ അറിയിച്ചു. വിപ്‌ളവകാരികളെ കൂട്ടക്കൊല ചെയ്യുന്ന മോദി-പിണറായി കൂട്ടുകെട്ടിനെ തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിപ്‌ളവകാരികളെ കൊന്നൊടുക്കാൻ പിണറായി വിജയൻ കേന്ദ്ര സർക്കാറിന്റെ സഹായം തേടിയെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ സുരക്ഷ ഭീഷണിയെ തുടർന്ന് വയനാട്ടിലെ തലപ്പുഴ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം മാറ്റി. ശനിയാഴ്ച വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ, മാവോവാദി ഭീഷിണി നിലനിൽക്കുന്ന പ്രദേശമായതിനാൽ വൈകുന്നേരം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കുന്നത് സുരക്ഷിതമല്‌ളെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ഉദ്ഘാടനം മാറ്റിയത്. ഉദ്ഘാടനം ചെയ്യപ്പെടുന്ന പൊലീസ് സ്റ്റേഷന് അടുത്ത പ്രദേശങ്ങളായ പഞ്ചാരക്കൊല്ലി, കമ്പമല, മക്കിമല എന്നിവിടങ്ങളിൽ മാവോവാദി സാന്നിധ്യം പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ജില്ലയിലെ പരിപാടികളിൽ തലപ്പുഴ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ഉൾപ്പെട്ടിരുന്നില്ല. മുൻകൂട്ടി നിശ്ചയിക്കാത്ത പരിപാടി വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീരുമാനിച്ചത്. നിശ്ചയിച്ച ഉദ്ഘാടനം മാറ്റിവെക്കേണ്ടിവന്നത് സേനക്കിടയിൽ അതൃപ്തിയുയർത്തിയിട്ടുണ്ട്.

അതിനിടെ മാവോയിസ്റ്റുകൾ സർവ്വസന്നാഹങ്ങളുമായാണ് നിലമ്പൂർ കാടുകളിൽ തമ്പടിച്ചതെന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.നേരത്തെ കുപ്പുദേവരാജും അജിതയും സായുധരായി ആദിവാസികൾക്ക് ക്‌ളാസ് എടുക്കുന്നതടക്കമുള്ള വീഡിയോകൾ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ മാവോവാദി നേതാവ് സിനോജ് ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കരുളായി റേഞ്ച് ഒണക്കപാറയിലെ മാവോവാദികളുടെ ക്യാമ്പ് ഷെഡിൽനിന്ന് കണ്ടെടുത്ത പെൻ ഡ്രൈവിലാണ് സിനോജിന്റെ മൃതദേഹം വനത്തിനുള്ളിൽ സംസ്‌കരിക്കുന്ന ദൃശ്യങ്ങളുള്ളത്. മാവോവാദി നേതാവും പശ്ചിമഘട്ട സ്‌പെഷൽ സോണൽ കമ്മിറ്റി വക്താവുമായ വലപ്പാട് സ്വദേശി സിനോജ് കേരള-കർണാടക വനാതിർത്തിയിൽ ബോംബ് നിർമ്മാണത്തിനിടെ 2014 ജൂൺ 16നാണ് കൊല്ലപ്പെടുന്നതെന്ന് കുടുംബത്തിന് വിവരം ലഭിക്കുകയായിരുന്നു.

രാജൻ, രമേശൻ എന്നീ പേരുകളിലറിയപ്പെട്ടിരുന്ന സിനോജ് ഝാർഖണ്ഡിൽനിന്ന് 2010ൽ ഗറില്ല പരിശീലനം ലഭിച്ചയാളാണെന്നാണ് പൊലീസിനുള്ള വിവരം. സിപിഐ മാവോയിസ്റ്റ് കേരള സ്റ്റേറ്റ് കമ്മിറ്റി അംഗമായ സിനോജ് 2009ൽ വയനാട് വച്ച് അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം സംഘടനയുമായി വീണ്ടും ബന്ധപ്പെട്ടു പ്രവർത്തിച്ചു വരികയായിരുന്നു. വടക്കൻ കർണാടകയിലെ സുബ്രഹ്മണ്യ വനത്തിലെ മാവോവാദി ക്യാമ്പ് അംഗമായിരുന്നു. 2012ൽ കർണാടക ആന്റി നക്‌സൽ സ്‌ക്വാഡ് ക്യാമ്പ് ഓപറേഷൻ നടത്തിയപ്പോൾ സിനോജും മാവോവാദി ക്യാമ്പിലുണ്ടായിരുന്നു. 2014 ജൂൺ 16നാണ് വനത്തിൽ ബോംബ് നിർമ്മാണത്തിനിടെ സിനോജ് കൊല്ലപ്പെടുന്നത്. മാവോവാദികൾ സിനോജിന്റെ മൃതദേഹം ഉൾവനത്തിൽ മറവ് ചെയ്യുകയായിരുന്നു. പെൻ ഡ്രൈവിലുണ്ടായിരുന്ന ഇതിന്റെ ദൃശ്യങ്ങളാണ ്‌പൊലീസ് ഇപ്പോൾ പുറത്തുവിട്ടത്. ബോംബ് നിർമ്മാണത്തിനിടെ സിനോജ് കൊല്ലപ്പെട്ട സംഭവത്തിൽ മറ്റു നാലുപേർക്കു കൂടി പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവരിൽ മലപ്പുറം സ്വദേശിക്ക് വലതു കൈപ്പടം നഷ്ടപ്പെട്ടതായും പൊലീസ് കരുതുന്നു.

തങ്ങളിൽ ഒന്നിനെ തൊട്ടാൽ പത്തായി തിരിച്ചടിക്കുകയെന്നതാണ് മാവോവാദികളുടെ പൊതുരീതി. നിലമ്പൂർ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പൊലീസിനെയും മുഖ്യമന്ത്രി പിണറായി വിജയൻെയും രൂക്ഷമായി വിമശിച്ച് നേരത്തെയും ഇറക്കിയ പത്രക്കുറിപ്പിലും ശക്തമായി തിരിച്ചടിക്കുമെന്നാണ് മാവോവാദികൾ പറയുന്നത്. ''നിങ്ങളുടെ തോക്കിന് ഞങ്ങളെ തളർത്താനാവില്ല. കരുളായിയിൽ വീണ ചോര നിങ്ങളുടെ നാശത്തിനുള്ള കേരളത്തിലെ തുടക്കമായിരിക്കും. വിപ്‌ളവകാരികളുടെ നഷ്ടം വിലപ്പെട്ടതാണ്. അത് വെറുതെയാവാൻ അനുവദിക്കുകയില്ല''. വയനാട്ടിൽ മാദ്ധ്യമങ്ങൾക്ക് വിതരണംചെയ്ത മാവോവാദി വാർത്താകുറിപ്പിലെ വരികളാണിവ. നിലമ്പൂർ ഏറ്റുമുട്ടൽ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഐ മാവോയിസ്റ്റ്് എ.സി കമ്മിറ്റി വക്താവിന്റെ പേരിൽ രണ്ടാഴ്ച മുമ്പ് പത്രക്കുറിപ്പ് അച്ചടിച്ചിറക്കിയിരിക്കുന്നത്. കൽപറ്റയിൽ വയനാട് പ്രസ് ക്‌ളബിന്റെ ലെറ്റർ ബോക്‌സിലാണ് വാർത്താക്കുറിപ്പിന്റെ ഡസനോളം കോപ്പികൾ നിക്ഷേപിച്ചത്.

ഏറ്റുമുട്ടൽ കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസ് മേധാവികളെയും പ്രതിസ്ഥാനത്തു നിർത്തുന്ന കുറിപ്പിൽ ദലിത് ആദിവാസി വിഭാഗങ്ങളുടെ ദുരിതജീവിത സാഹചര്യങ്ങളെ മാറ്റിത്തീർക്കാനുള്ള പോരാട്ടവുമായാണ് മാവോവാദി പ്രവർത്തനം മുന്നോട്ടുപോകുന്നതെന്ന് അവകാശപ്പെടുന്നു. ''വൻകിട കുത്തകകളെയും കോർപറേറ്റുകളെയും അഴിമതിക്കാരെയും മറ്റു സാമൂഹികവിരുദ്ധ ശക്തികളെയും സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും പൊലീസ് മേധാവികളും കൂടിയാലോചിച്ചടെുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടൽ കൊലപാതക പദ്ധതി നടപ്പാക്കിയിരിക്കുന്നത്'' എന്ന് കുറിപ്പിൽ പറയുന്നു.

പശ്ചിമഘട്ടത്തെ തകർത്തുകൊണ്ടുള്ള വികസനവും ജനങ്ങളുടെ കുടിവെള്ളമടക്കം മുട്ടിക്കുന്നതരത്തിലുള്ള വികസനവും മാവോവാദികൾ എതിർക്കുന്നതാണ് അറുകൊലകൾക്ക് പ്രേരിപ്പിക്കുന്നതെന്നും പത്രക്കുറിപ്പ് സൂചിപ്പിക്കുന്നു. മാവോവാദി മുന്നേറ്റത്തിൽ സർക്കാറിന്റെ സായുധശക്തിക്ക് പിടിച്ചുനിൽക്കാമെന്ന് കരുതേണ്ടെന്ന് മുന്നറിയിപ്പുനൽകിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP