Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹോസ്റ്റൽ വാർഡൻ മുളവടികൊണ്ട് തല്ലി; അതുകഴിഞ്ഞ് കോളജ് അധികൃതരെത്തെി ഹോസ്റ്റലിലെ മുറിയിലിട്ട് ക്രൂരമായി മർദ്ദിച്ചു; പാമ്പാടി നെഹ്‌റു കോളജിനു പിന്നാലെ തമിഴ്‌നാട് നാമക്കലിലെ കോളജിലും മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, പൊലീസ് കേസെുടത്ത് അന്വേഷണം തുടങ്ങി

ഹോസ്റ്റൽ വാർഡൻ മുളവടികൊണ്ട് തല്ലി; അതുകഴിഞ്ഞ് കോളജ് അധികൃതരെത്തെി ഹോസ്റ്റലിലെ മുറിയിലിട്ട് ക്രൂരമായി മർദ്ദിച്ചു; പാമ്പാടി നെഹ്‌റു കോളജിനു പിന്നാലെ തമിഴ്‌നാട് നാമക്കലിലെ കോളജിലും  മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, പൊലീസ് കേസെുടത്ത് അന്വേഷണം തുടങ്ങി

കെ സി റിയാസ്

കോഴിക്കോട്: തമിഴ്‌നാട്ടിലെ സ്വകാര്യ പോളിടെക്‌നിക് കോളെജിൽ മലയാളി വിദ്യാർത്ഥികളെ പത്ത് അദ്ധ്യാപകർ ചേർന്ന് ഹോസ്റ്റലിലെ ഒഴിഞ്ഞ മുറിയിലിട്ട് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഹോസ്റ്റൽ വാർഡൻ ഒരു മലയാളി വിദ്യാർത്ഥിയെ മർദിക്കുന്നത് തടയാൻ ശ്രമിച്ചതിനാണ് എട്ടോളം മലയാളി വിദ്യാർത്ഥികളെ നാമക്കൽ എക്‌സൽ പോളിടെക്‌നിക് കോളെജിലെ അദ്ധ്യാപകർ സംഘം ചേർന്ന് മർദ്ദിച്ചത്. മർദ്ദനമേറ്റ് സാരമായി പരുക്കേറ്റ കോഴിക്കോട് ഒളവണ്ണ പള്ളിപ്പുറം കൊമ്മടത്ത് രമേശന്റെ മകൻ ഷിന്റോ(21) കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സിറ്റി പൊലീസ് കമ്മിഷണർക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.

ഷിന്റോയ്‌ക്കൊപ്പം പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷെഫീഖ്, ഇടുക്കി സ്വദേശി അമൽ, കൊച്ചി സ്വദേശി ബെഞ്ചമിൻ, ആഷിക്, അർജുൻ തുടങ്ങിയവർക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ ഷിന്റോയുടെ തലയ്ക്കും പുറത്തും മുറിവേറ്റു. മർദ്ദനത്തിൽ പരുക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിക്കാനും അദ്ധ്യാപകർ തയ്യാറായില്ല. പിന്നീട് കോളെജ് അധികൃതരുടെ കണ്ണുവെട്ടിച്ച് മതിൽ ചാടിയാണ് ഷിന്റോയും സുഹൃത്തുക്കളും നാട്ടിലെത്തിയത്.

കോളെജിൽ നടക്കുന്ന എക്‌സ്‌പോയ്ക്ക് പോകാൻ വൈകിയെന്ന് പറഞ്ഞ് ഒരു മലയാളി വിദ്യാർത്ഥിയെ ഹോസ്റ്റൽ വാർഡനായ ശിവരാമൻ മർദ്ദിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പോളിടെക്‌നിക്ക് ഡിപ്ലോമ ഒന്നാം വർഷ വിദ്യാർത്ഥിയായ ഷിന്റോ അറിയിച്ചു. തങ്ങളുടെ സുഹൃത്തിനെ വാർഡൻ കയ്യേറ്റം ചെയ്യുന്നത് കണ്ട് ഷിന്റോയും മറ്റ് മലയാളി വിദ്യാർത്ഥികളും അതിനെ തടയുകയും സംഘർഷത്തിനിടെ ഹോസ്റ്റൽ വാർഡൻ നിലത്ത് വീഴുകയുമായിരുന്നു. ഹോസ്റ്റൽ സൂപ്പർവൈസർ വിദ്യാർത്ഥികളോട് കോളെജിലേക്ക് പോവാൻ ആവശ്യപ്പെട്ടു. പിന്നീട് വിദ്യാർത്ഥികൾ പുറത്ത് പോയസമയത്ത് ഹോസ്റ്റലിലെ മറ്റ് കുട്ടികളെക്കൊണ്ട് 'ഷിന്റോയും മറ്റ് മലയാളി വിദ്യാർത്ഥികളും വാർഡനെ മർദ്ദിച്ചെന്നതിന് തങ്ങൾ സാക്ഷികളായി' എന്ന് എഴുതിവാങ്ങി.

പിന്നീട് തന്നെയും സുഹൃത്തുക്കളെയും ഹോസ്റ്റലിലെ ഒഴിഞ്ഞ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പത്ത് അദ്ധ്യാപകർ മർദ്ദിക്കുകയായിരുന്നെന്നും ഫോണുകൾ പിടിച്ചു വാങ്ങിയശേഷം വിട്ടയച്ചെന്നും ഷിന്റോ പറഞ്ഞു. പിന്നീട് ചില അദ്ധ്യാപകർ ഇടപെട്ടതിനെത്തുടർന്ന് അന്ന് വൈകീട്ട് തന്നെ മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് തിരികെ ലഭിച്ചു. അദ്ധ്യാപകർ തന്നെ മുറിയിൽ പൂട്ടിയിട്ടു. തലയിലും മുതുകിലും ഷൂസിട്ട് ചവിട്ടി. ബെൽറ്റ് കൊണ്ട് പുറത്തടിച്ചു. അവശനിലയിലായ തന്നെ വീട്ടുകാരോട് ഫോണിൽ ബന്ധപ്പെടാൻ പോലും ആദ്യം അനുവദിച്ചില്ലെന്നും ഷിന്റോ പറഞ്ഞു. ഈ മാസം ഒമ്പതിനായിരുന്നു സംഭവം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP