Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചുംബന സമരത്തിനു പിന്തുണയുമായി യൂത്ത് കോൺഗ്രസും എസ്എഫ്‌ഐയും; കിസ് ഓഫ് ലൗവിൽ ഹൈക്കോടതി ഇടപെടില്ല; ചുംബന സമരത്തിന് അനുമതിയില്ലെന്ന് പൊലീസ്; സമരരീതി സംസ്‌കാരത്തെ ബലികഴിക്കുന്നതെന്ന് കൊച്ചി മേയർ

ചുംബന സമരത്തിനു പിന്തുണയുമായി യൂത്ത് കോൺഗ്രസും എസ്എഫ്‌ഐയും; കിസ് ഓഫ് ലൗവിൽ ഹൈക്കോടതി ഇടപെടില്ല; ചുംബന സമരത്തിന് അനുമതിയില്ലെന്ന് പൊലീസ്; സമരരീതി സംസ്‌കാരത്തെ ബലികഴിക്കുന്നതെന്ന് കൊച്ചി മേയർ

ചുംബന സമരത്തിനു പിന്തുണയുമായി യൂത്ത് കോൺഗ്രസും എസ്എഫ്‌ഐയും; കിസ് ഓഫ് ലൗവിൽ ഹൈക്കോടതി ഇടപെടില്ല; ചുംബന സമരത്തിന് അനുമതിയില്ലെന്ന് പൊലീസ്; സമരരീതി സംസ്‌കാരത്തെ ബലികഴിക്കുന്നതെന്ന് കൊച്ചി മേയർ

കൊച്ചി: ചുംബന സമരത്തിനു പിന്തുണയുമായി യൂത്ത് കോൺഗ്രസും എസ്എഫ്‌ഐയും രംഗത്ത്. നേരത്തെ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എംബി രാജേഷും സമരത്തെ അനുകൂലിച്ചിരുന്നു. അതിനിടെ പരിപാടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് യുവമോർച്ച അടക്കമുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചുംബന സമരം വർഗീയ ശക്തികൾക്കെതിരായ പ്രതികരണമാണെന്നും സമരത്തിനു സർക്കാർ അനുമതി നൽകണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു. എന്നാൽ കൊച്ചി കോർപ്പറേഷൻ മേയറും കോൺഗ്രസ് നേതാവുമായ ടോണി ചിമ്മിണി സമരത്തെ അനുകൂലിക്കുന്നില്ല. മറൈൻ ഡ്രൈവിന്റെ അവകാശികളായ ജിസിഡിഎ ചെയർമാൻ വേണുഗോപാലിനും യുത്ത് കോൺഗ്രസ് നിലപാടിനോട് യോജിപ്പില്ല.

സദാചാര ഭീകരതയ്‌ക്കെതിരെ കൊച്ചിയിൽ നടത്താൻ ഉദ്ദേശിക്കുന്ന കൂട്ടായ്മ തടയുമെന്ന വർഗീയ വാദികളുടെ നിലപാട് ധിക്കാരപരമാണ്. വ്യത്യസ്ത അഭിപ്രായമുള്ളവരെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ഫാസിസത്തിന്റെ ജന്മ വാസനയാണ്. അതു വകവച്ചു കൊടുക്കാൻ ജനാധിപത്യവാദികൾക്ക് ബാധ്യതയില്ല. സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നു എസ്എഫ്‌ഐ വ്യക്തമാക്കി.

അതിനിടെ മറൈൻ ഡ്രൈവിൽ ഞായറാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ചുംബന പ്രതിഷേധ സമരമായ 'കിസ് ഓഫ് ലൗവിൽ ഹൈക്കോടതി ഇടപെടില്ല. പ്രതിഷേധം നേരിടാൻ സർക്കാർ കൈക്കൊണ്ട നടപടികൾ തൃപ്തികരമാണെന്ന് കണ്ടാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. ചുംബന പ്രതിഷേധ സമരത്തിന് അനുമതി നൽകില്ലെന്നും പ്രതിഷേധ സമരത്തിൽ നിയമലംഘനം നടന്നാൽ നേരിടാൻ പൊലീസ് സജ്ജരാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

പ്രതിഷേധം നടക്കുമ്പോൾ മറൈൻ ഡ്രൈവിൽ കൂടുതൽ പൊലീസുകാരെ വിന്ന്യസിക്കുമെന്നും സർക്കാർ അറിയിച്ചു. സമരത്തിന് ഇതുവരെ പൊലീസ് അനുമതി നൽകിയിട്ടില്ല. ആ സാഹചര്യത്തിലാണ് പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് സത്യസായി ഓർഫനേജ് ട്രസ്റ്റ് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കിയത്.

കഴിഞ്ഞ ദിവസം സമരത്തിന്റെ പ്രചരണാർഥം കൊച്ചിയിലെത്തിയ യുവാക്കളെ രണ്ടുപേർ തടഞ്ഞത് ബഹളത്തിലാണ് കലാശിച്ചത്. അതിനിടെ കിസ് ഓഫ് ലവ് എന്ന പേരിൽ ഞായറാഴ്ച എറണാകുളം മറൈൻ ഡ്രൈവിൽ ഒരുവിഭാഗം സംഘടിപ്പിക്കുന്ന ചുംബന കൂട്ടായ്മയ്‌ക്കെതിരെ കൊച്ചി നഗരസഭയും,ജി.സി.ഡി.എയും രംഗത്ത് എത്തി.

സംസ്‌കാരത്തെ ബലികഴിച്ചുകൊണ്ടുള്ള പ്രതിഷേധ സമരം അംഗീകരിക്കില്ലെന്നും,ഇത്തരം നീക്കങ്ങളിൽ നിന്ന് സംഘാടകർ പിന്മാറണമെന്നും കൊച്ചി മേയർ ടോണി ചമ്മണി പറഞ്ഞു. നഗരത്തിൽ നടക്കുന്ന പരിപാടിയുടെ അറിയിപ്പുമായി ആരും കൊച്ചി നഗരസഭയെയൊ,മേയറെയോ സമീപിച്ചിട്ടില്ല.ഭാരത സംസ്‌കാരത്തിന് കളങ്കം വരുത്താതെ പ്രതിഷേധങ്ങളാകാമെന്നും മേയർ കൂട്ടിച്ചേർത്തു. ഫെയ്‌സ് ബുക്കിൽ വ്യത്യസ്തമായ അഭിപ്രായം പറഞ്ഞ് വാർത്തകളിൽ ഇടംപിടിക്കാൻ ശ്രമിക്കുന്നവർ സംസ്‌കാരത്തെകുറിച്ച് ആലോചിക്കണമെന്ന് ടോണി ചമ്മണി പറഞ്ഞു.

ചുംബന കൂട്ടായ്മയെ അനുകൂലിച്ച ഡിവൈഎഫ്‌ഐ നേതാവ് എം.ബി രാജേഷിനെയും,യൂത്ത്‌കോൺഗ്രസ് നേതാവ് വി.ടി ബൽറാമിനെയും പരാമർശിച്ചാണ് മേയർ ഇതുപറഞ്ഞത്. ജി.സി.ഡി.എ നിയന്ത്രണത്തിലുള്ള മറൈൻഡ്രൈവിൽ ചുംബന കൂട്ടായ്മയ്ക്ക് അനുമതി കൊടുത്തിട്ടില്ലെന്നും, വാക്ക് വേയിലൂടെ ആർക്കും നടക്കുകയും, ഇരിക്കുകയും ചെയ്യാമെന്നും മറ്റൊന്നും അനുവദിക്കില്ലെന്നും ജി.സി.ഡി.എ ചെയർമാൻ എൻ.വേണുഗോപാൽ അറിയിച്ചു.

എന്നാൽ ചുംബന കൂട്ടായ്മയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് സംഘാടകർ. നവംബർ രണ്ടിനാണ് കൂട്ടായ്മ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി കഴിഞ്ഞ ദിവസം സംഘാടകർ നടത്തിയ പ്രചരണ പരിപാടി സംഘർഷത്തിലെത്തിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP