Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരാനിരിക്കുന്നത് ഡിജിറ്റൽ ഇടപാടുകളുടെ കാലം; 2020ഓടെ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളും എടിഎം, പിഒഎസ് മെഷീനുകളും അപ്രസക്തമാകും; സാമ്പത്തിക ഇടപാടുകൾക്ക് വിരലടയാളം മാത്രം മതിയാകുന്ന കാലത്തെക്കുറിച്ചു പറഞ്ഞത് നീതി ആയോഗ് അധ്യക്ഷൻ അമിതാഭ് കാന്ത്

വരാനിരിക്കുന്നത് ഡിജിറ്റൽ ഇടപാടുകളുടെ കാലം; 2020ഓടെ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളും എടിഎം, പിഒഎസ് മെഷീനുകളും അപ്രസക്തമാകും; സാമ്പത്തിക ഇടപാടുകൾക്ക് വിരലടയാളം മാത്രം മതിയാകുന്ന കാലത്തെക്കുറിച്ചു പറഞ്ഞത് നീതി ആയോഗ് അധ്യക്ഷൻ അമിതാഭ് കാന്ത്

ബെംഗളൂരു: നോട്ടു നിരോധനത്തിനു പിന്നാലെ ജനം നേരിട്ട പ്രധാന ബുദ്ധിമുട്ടുകളിലൊന്ന് പണമെടുക്കാൻ എടിഎമ്മിനും ബാങ്കിനും മുന്നിൽ ക്യൂ നിന്നതായിരുന്നു. നോട്ടില്ലാതെ നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെങ്ങനെയെന്ന് ജനത്തിന് അറിയില്ലായിരുന്നു. എന്നാൽ നോട്ടുകൾ മാത്രമല്ല എടിഎം കാർഡ് പോലും സമീപ ഭാവിയിൽ അപ്രത്യക്ഷമായേക്കുമെന്ന സൂചനയാണ് നീതി ആയോഗ് അധ്യക്ഷൻ അമിതാഭ് കാന്ത് നല്കുന്നത്. പ്രവാസി ഭാരതീയ ദിവസ് 2017ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതിക വിദ്യയിലുണ്ടായിരിക്കുന്ന വിപ്ലവകരമായ പുരോഗതി സാമ്പത്തിക മേഖലയിൽ വൻ മാറ്റങ്ങളാണ് വരുത്താൻ പോകുന്നതെന്ന മുന്നറിയിപ്പാണ് അമിതാഭ് കാന്ത് നല്കിയത്. സാമ്പത്തിക സാങ്കേതികവിദ്യയുടെയും സാമൂഹ്യമാറ്റത്തിന്റെയും കാര്യത്തിൽ ഇന്ത്യയിൽ വലിയ കുതിച്ചുചാട്ടമാണ് സംഭവിക്കാനിരിക്കുന്നത്. നോട്ട് പിൻവലിക്കലിനെ തുടർന്നുണ്ടാവുന്ന മാറ്റങ്ങൾ സാമ്പത്തിക രംഗത്തെ സാങ്കേതികതയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. അത് ഇന്ത്യയെ വലിയ കുതിച്ചുചാട്ടത്തിലേയ്ക്ക് എത്തിക്കും. 2020ഓടെ ഇന്ത്യയിൽ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ, എടിഎം, പിഒഎസ് മെഷീനുകൾ തുടങ്ങിയവ അപ്രസക്തമാകും.

പണം ഉപയോഗിച്ചുള്ള ഇടപാടുകൾ ഇല്ലാതാകും. ഡിജിറ്റൽ പണമിടപാടുകളുടെ കാലമാണ് ഇനി വരാനിരിക്കുന്നത്. പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ അതിലേയ്ക്കുള്ള പാതയിലാണ് രാജ്യം. വിരൽ അടയാളം ഉപയോഗിച്ച് എല്ലാ സാമ്പത്തിക ഇടപാടുകളും നടത്താനാവുന്ന സാഹചര്യമുണ്ടാകും.

നോട്ടുകൾ ഉപയോഗിച്ച് വിനിമയം നടക്കുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേത്. എന്നാൽ 2-2.5 ശതമാനം ഇന്ത്യക്കാർ മാത്രമാണ് ആദായ നികുതി നൽകുന്നത്. ഈ അവസ്ഥ മാറണം. അതിനുവേണ്ടിയാണ് നോട്ട് പിൻവലിക്കലിനെ തുടർന്ന് സർക്കാർ ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

7.6 ശതമാനമാണ് ഇന്ത്യയുടെ പ്രതിവർഷ വളർച്ചാനിരക്ക്. വളരെയധികം തളർച്ച നേരിടുന്ന ആഗോള സാമ്പത്തിക സാഹചര്യത്തിൽ ഇത് വലിയ നേട്ടമാണ്. ഏതാനും വർഷങ്ങൾക്കൊണ്ട് ഇത് 9-10 ശതമാനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP