Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ ആറ് സ്‌കൂളുകൾ സ്ഥാപിക്കാൻ ഗ്രേറ്റ് ഇന്ത്യൻ സ്‌കൂൾ; ആദ്യ സ്‌കൂൾ കണ്ണൂരിൽ

കേരളത്തിൽ ആറ് സ്‌കൂളുകൾ സ്ഥാപിക്കാൻ ഗ്രേറ്റ് ഇന്ത്യൻ സ്‌കൂൾ; ആദ്യ സ്‌കൂൾ കണ്ണൂരിൽ

കൊച്ചി: കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വമ്പൻ നിക്ഷേപത്തിന് ഗ്രേറ്റ് ഇന്ത്യൻ നോളജ് ഇനീഷ്യേറ്റിവ്സ് രംഗത്ത്. കേന്ദ്രസർക്കാരിന്റെ സ്മാർട്സിറ്റി പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കൊച്ചിയിൽ സ്ഥാപിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിന് പുറമേ കണ്ണൂർ, തൃശൂർ, പാലക്കാട്, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ സ്‌കൂളുകൾക്കായി മുതൽമുടക്ക് പ്രതീക്ഷിക്കുന്നത് 150 കോടി രൂപയാണ്

വിദ്യാഭ്യാസ രംഗത്ത് രണ്ട് ദശാബ്ദത്തിലേറെ പ്രവർത്തി പരിചയമുള്ള എൻ.കെ. സജിവ് മേനോന്റെ നേതൃത്വത്തിൽ യുവ വിദ്യാഭ്യാസ സംരംഭകരുടെ ഉടമസ്ഥതയിലുള്ള കൊച്ചി ആസ്ഥാനമായ ഗ്രേറ്റ് ഇന്ത്യൻ നോളജ് ഇനീഷ്യേറ്റിവ്സ് അടുത്ത മൂന്ന് വർഷത്തിനുള്ളിലാണ് ആദ്യഘട്ടമെന്ന നിലയിൽ സ്‌കൂളുകൾ സ്ഥാപിക്കുക. സംസ്ഥാനത്ത് ആദ്യ സ്‌കൂളിന്റെ പ്രാഥമിക ക്യാമ്പസ് കണ്ണൂരിൽ ഈമാസം ആരംഭിക്കുമെന്ന് സജിവ് മേനോൻ അറിയിച്ചു.

മൂല്യാധിഷ്ഠിതവും ശ്രേഷ്ഠവുമായ ആധുനിക വിദ്യാഭ്യാസ സംവിധാനത്തിൽ ഊന്നിയുള്ള തികച്ചും സവിശേഷമായ അദ്ധ്യാപന രീതിക്ക് പ്രാധാന്യം നൽകുന്ന ഗ്രേറ്റ് ഇന്ത്യൻ സ്‌കൂൾ സംയോജിത സിബിഎസ്ഇ പാഠ്യപദ്ധതിയാണ് പിന്തുടരുക. രാജ്യത്തിന് ഖ്യാതി നേടികൊടുത്ത മഹാരഥന്മാരിൽ നിന്നും പ്രചോദനം ഉൾകൊള്ളുന്ന മികച്ച വ്യക്തിത്വങ്ങളെ വാർത്തെടുക്കുകയെന്നതാണ് സ്‌കൂളിന്റെ ലക്ഷ്യം. ഹരിത ക്യാമ്പസുകളും ജൈവ കൃഷിയും ലോകോത്തര പാഠ്യേതര പ്രവർത്തനങ്ങളും പരിചയപ്പെടുത്തുന്നതിലൂടെ കാലാകാലങ്ങളായി പിന്തുടർന്ന് പോരുന്ന ആദർശങ്ങൾ പകർന്നുനൽകുന്ന മൂല്യാധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കുകയെന്നതാണ് സ്‌കൂളിന്റെ പരമമായ ലക്ഷ്യമെന്നും സജിവ് മേനോൻ കൂട്ടിച്ചേർത്തു.

കേരളത്തിലെ ഒൻപത് അമൃത് സിറ്റികളിൽ അഞ്ചെണ്ണത്തിൽ ഗ്രേറ്റ് ഇന്ത്യൻ സ്‌കൂളും കൊച്ചിയിൽ ഗ്രേറ്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളും സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ദേശീയതലത്തിൽ അമൃത് സിറ്റികളിൽ 100 ഗ്രേറ്റ് ഇന്ത്യൻ സ്‌കൂളുകളും തെരഞ്ഞെടുത്ത സ്മാർട് സിറ്റികളിൽ 20 ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളുകളും സ്ഥാപിക്കും. പ്രവാസി ഭാരതീയരെയും വിദേശ രാജ്യങ്ങളിൽ പഠിക്കാൻ താൽപര്യമുള്ള ഇന്ത്യക്കാരെയും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരെയും ലക്ഷ്യമിട്ടാണ് ഗ്രേറ്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളുകൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സജിവ് മേനോൻ പറഞ്ഞു. റസിഡൻഷ്യൽ സ്‌കൂളുകളായ ഇവയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളുണ്ടാകും. സിബിഎസ്ഇ ബോർഡ് ലഭ്യമാക്കുന്ന സിബിഎസ്ഇ ഇന്റർനാഷണൽ പാഠ്യപദ്ധതിയാകും ഈ സ്‌കൂളുകൾ പിന്തുടരുകയെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക മേഖലയിൽ ഉന്നത പദവികൾ വഹിച്ചിട്ടുള്ള എൻ.കെ. സജിവ് മേനോൻ കഴിഞ്ഞ 20 വർഷമായി വിദ്യാഭ്യാസ രംഗത്ത് സ്തുത്യർഹമായ പ്രവർത്തനമാണ് കാഴ്ചവച്ചിട്ടുള്ളത്. ഇന്ത്യയിലും വിദേശത്തുമായി 15-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും വിജയകരമാക്കുകയും ചെയ്തിട്ടുണ്ട്. നാളത്തെ ലോകത്തെക്കുറിച്ച് ആധുനികവും മൂല്യാധിഷ്ഠിതവുമായ കാഴ്ചപ്പാടുള്ള ഒരു സംഘം പ്രതിബദ്ധതയുള്ള പ്രൊഫഷണലുകളുമായും നിക്ഷേപകരുമായും ചേർന്നു പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും സജിവ് മേനോൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP