Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആ അടി ശരിക്കും കൊണ്ടത് അമൃത ചാനലിന്! സാന്ദ്രാ തോമസും വിജയ് ബാബുവും തമ്മിലുള്ള അടിപിടി ബാധിക്കുന്നത് പ്രതിസന്ധിയിൽ ഉഴറുന്ന ചാനലിനെ; രമേശ് പിഷാരടിയെ അവതാരകനാക്കിയ ഹോംമിനിസ്റ്ററിന്റെ ഭാവി അനിശ്ചിതത്വത്തിൽ; ശ്യാമപ്രസാദിനെ മൂലയ്ക്കിരുത്തി സിഒഒ ആയ ജയകേഷിനും തല്ലിൽ ക്ഷീണം

ആ അടി ശരിക്കും കൊണ്ടത് അമൃത ചാനലിന്! സാന്ദ്രാ തോമസും വിജയ് ബാബുവും തമ്മിലുള്ള അടിപിടി ബാധിക്കുന്നത് പ്രതിസന്ധിയിൽ ഉഴറുന്ന ചാനലിനെ; രമേശ് പിഷാരടിയെ അവതാരകനാക്കിയ ഹോംമിനിസ്റ്ററിന്റെ ഭാവി അനിശ്ചിതത്വത്തിൽ; ശ്യാമപ്രസാദിനെ മൂലയ്ക്കിരുത്തി സിഒഒ ആയ ജയകേഷിനും തല്ലിൽ ക്ഷീണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വളരെ അടുപ്പമുള്ള സുഹൃത്തുക്കൾ ഒരു സുപ്രഭാതത്തിൽ ശത്രുക്കളായതോടെ പ്രതിസന്ധിയിലായവർ നിരവധിയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമകളായ സാന്ദ്രാ തോമസും വിജയ് ബാബുവും തമ്മിലെ വേർപിരിയൽ സിനിമാലോകത്തിന് പുറമേ അമൃതാ ചാനലിനെയും സാരമായി ബാധിച്ചേക്കും. അമൃതാ ടിവിയുടെ പ്രധാന പരിപാടികളെല്ലാം നിർമ്മിച്ചിരുന്നത് സാന്ദ്രാ തോമസും വിജയ് ബോബുവും ചേർന്ന േ്രൈഫ്രഡ ഫിലിംസ് എന്ന നിർമ്മാണ കമ്പനിയാണ്. അമൃത തിളങ്ങുന്നവെന്ന ടാഗ് ലൈനിൽ ജനപ്രിയ അവതാരകൻ രമേശ് പിഷാരടിയെ പോലും അണിനിരത്തി പരിപാടികൾ ചെയ്തിരുന്നു. ഈ പരിപാടികളെയാണ് ഇരുവരും തമ്മിലുള്ള തല്ല് ബാധിക്കുന്നത്. അതിനിടെ സാന്ദ്രാ തോമസ് അമൃതാ ആശുപത്രിയിൽ ചികിൽസ തേടിയതിലും ദുരൂഹത ഏറെയാണെന്ന വിലയിരുത്തലും സജീവമാണ്.

ഓണത്തിന് ശേഷമാണ് അമൃതാ ടിവിയിലെ പ്രധാന പരിപാടികളുടെ നിർമ്മാണം സാന്ദ്രാ തോമസിന്റേയും വിജയ് ബാബുവിന്റേയും കമ്പനിയെ അമൃതാ ടിവി ഏൽപ്പിച്ചത്. ശ്യമപ്രസാദിനെ മൂലയ്ക്കിരുത്തി സിഒഒ ആയ ജയകേഷും സംഘവും നടത്തിയ ഈ ഇടപാടിനെതിരെ വ്യാപക പരാതികളും ഉയർന്നിരുന്നു. ലക്ഷങ്ങളുടെ അഴിമതിയും കമ്മീഷനും പോലും ജീവനക്കാർ ആരോപിച്ചു. വ്യാജ സർട്ടിഫിക്കറ്റ് മാഫിയയെ പ്രോൽസാഹിപ്പിക്കുന്ന അമൃതാ ടിവിയിലെ സംഘമാണ് ഇതിന് പിന്നിലെന്നും ആക്ഷേപമെത്തി. വ്യാജ സർട്ടിഫിക്കറ്റുമായി പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് മാദ്ധ്യമ പ്രവർത്തകനെ വിട്ടതു മുതൽ അമൃതാ ടിവിയിൽ പടലപ്പിണക്കങ്ങൾ സജീവമായിരുന്നു. ഇതോടെ പലരും വള്ളിക്കാവ് ആശ്രമത്തിന്റെ നോട്ടപ്പുള്ളികളായി. എങ്ങനേയും ചാനൽ റേറ്റിംഗായ ബാർക്കിൽ കുതിപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്രൈഡെ ഫിലിംസുമായി ജയകേഷും സംഘവും കരാറിലൊപ്പിട്ടത്.

ഇത് ഫലം കാണുകയും ചെയ്യുന്നതായി വിലയിരുത്തലെത്തി. ബാർക്ക് റേറ്റിംഗിൽ വമ്പൻ കുതിപ്പാണ് ഈ സമയത്ത് അമൃത രേഖപ്പെടുത്തിയത്. വെറും 50ൽ താഴെ പോയിന്റുണ്ടായിരുന്ന റേറ്റിങ് 200നും മുകളിലെത്തി. ചാനൽ ആസ്ഥാനത്ത് കേക്ക് മുറിച്ചും മറ്റും ആഘോഷമാക്കുകയും ചെയ്തു. ഇതോടെയാണ് ചില ജീവനക്കാർ കള്ളക്കളി തിരിച്ചറിഞ്ഞത്. ഇതിനിടെ ബാർക്കിൽ കൃത്രിമം കാട്ടുന്നുവെന്ന പരാതി രണ്ട് ചാനലുകൾക്കെതിരെ ഉയർന്നു. ഇതേ പൊലീസ് പരാതിയുമായി. ബാർക്കിന്റെ വിജിലൻസ് ടീം കൊച്ചിയിലെത്തി കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. ഇതോടെ ആമൃതയുടെ റേറ്റിങ് കുത്തനം താഴ്ന്നു. ഒരു ഘട്ടത്തിൽ 45 പോയിന്റ് വരെ കൂപ്പുകുത്തി. നിലവിൽ 50 പോയിന്റിന് മുകളിലാണ് റേറ്റിങ്. ഇത് ചാനൽ മാനേജ്‌മെന്റിനെ വലിയ പ്രതിസന്ധിയിലാക്കി. വള്ളിക്കാവ് ആശ്രമത്തിൽ നിന്ന് കണക്ക് ചോദിക്കലുമെത്തി.

ഇതിനിടെ ചാനൽ സിഒഒയും മറ്റും നടത്തിയ സാമ്പത്തിക ഇടപാടുകൾ ചോദ്യം ചെയ്ത ജീവനക്കാരെ കള്ളക്കേസിൽ കുടുക്കി പുറത്താക്കാനും ശ്രമിച്ചു. ഇതോടെ ചിലർ രാജിവച്ചു. എന്നാൽ വിദേശ സന്ദർശനം കഴിഞ്ഞെത്തിയ അമൃതാനന്ദമയീ ഇവർക്കൊപ്പം നിലകൊണ്ടു. ഇതോടെ ഇവരെ പുറത്താക്കാനുള്ള ജയകേശിന്റെ ശ്രമവും പൊളിഞ്ഞു. ഒരു ദിവസം അധികം ലീവെടുത്ത കുറ്റം തെളിയിക്കാൻ ജയകേഷും സംഘവും നടത്തിയ മാനേജ്‌മെന്റെ വൈദഗ്ധ്യവും ചർച്ചയായി. ഇതുമൂലം വെറും 2000 രൂപയാണ് കമ്പനിക്ക് നഷ്ടമുണ്ടായത്. എന്നാൽ ഈ കളവ് കണ്ടെത്താനെന്ന വ്യാജേന 60000 രൂപയാണ് ചെലവാക്കിയത്. കള്ളനെ പിടിക്കാനായി അമൃതാ ടിവിയിലെ നാല് പേർ ചെന്നൈയിലേക്ക് വിമാനം കയറി. ഈ നാലു പേരുടെ വിമാന ചെലവും മറ്റും അടക്കം 60,000 രൂപയാണ് കമ്പനിക്ക് നഷ്ടമായത്. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ മാതാ അമൃതാനന്ദമയീ ജയകേഷിനോട് വിശദീകരണവും തേടി. ഇത് വെട്ടിലാക്കുന്നതിനിടെയാണ് സാന്ദ്രാ തോമസ് വിഷയവും എത്തുന്നത്.

ഇതോടെ ഇനിയുള്ള എപ്പിസോഡുകളെ കുറിച്ച് സർവ്വത്ര ആശയക്കുഴപ്പവുമായി. നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന നിർമ്മാണ കമ്പനിയായിരുന്നു ഫ്രൈഡേ ഫിലിം. നിർമ്മിച്ച ബഹുഭൂരിപക്ഷം സിനിമകളും മോശമില്ലാത്ത പേരുണ്ടാക്കി. അതുകൊണ്ട് തന്നെ വലിയ നഷ്ടക്കണക്കുകൾ ഉണ്ടാക്കിയതുമില്ല. എന്നാൽ അമൃതാ ടിവിയുടെ പരിപാടികൾ ഏറ്റെടുത്തതോടെ കമ്പനിക്ക് സാമ്പത്തിക നഷ്ടങ്ങൾ രൂക്ഷമായി. അമൃതാ ചാനലിലെ പരിപാടികൾ ബാർക്കിൽ പിന്നോക്കം പോയതും പ്രതിസന്ധിക്ക് കാരണമായെന്നാണ് സൂചന. ഇതോടെയാണ് സാന്ദ്രാ തോമസും വിജയ് ബാബുവും തമ്മിലെ തർക്കം തുടങ്ങിയത്. ഏറെ ആഘോഷത്തോടെ ഇരുവരും നേരിട്ടെത്തിയാണ് അമൃതയിലെ ഹോം മിനിസ്റ്റർ എന്ന എപ്പിസോഡിന്റെ ഉദ്ഘാടനം പോലും നിർവ്വഹിച്ചത്. അത്രയേറെ അടുപ്പമായിരുന്നു ഈ സമയത്ത് ഇരുവരും തമ്മിലുണ്ടായിരുന്നത്. എന്നാൽ നാല് മാസം കൊണ്ട് തന്നെ ഇരുവരും തെറ്റി പിരിയുകയായിരുന്നു.

സാമ്പത്തികമാണ് പ്രശ്‌നങ്ങലാണ് കാരണമെങ്കിലും ചില ദുരൂഹതകൾ ഒളിഞ്ഞിരിപ്പുണ്ട്. വിജയ്  അതിക്രൂരമായി ആക്രമിച്ചുവെന്നാണ് സാന്ദ്രാ തോമസിന്റെ മൊഴി, എന്നാൽ ആശുപത്രിയിൽ എത്തി ചികിൽസ തേടിയ ശേഷമാണ് ഇക്കാര്യം പുറം ലോകത്ത് എത്തിയത്. അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് സാന്ദ്രയെന്നാണ് ലഭിക്കുന്ന സൂചന. ആശുപത്രിയിലെ നേഴ്‌സുമാരോട് പോലും പ്രതികരിക്കാൻ അവസരമൊരുക്കാത്ത തരത്തിലാണ് ചികിൽസ. ആരോടും സാന്ദ്ര ഒന്നും പറയുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബോധപൂർവ്വമായ ശ്രമം ആശുപത്രിയുടെ ഭാഗത്തു നിന്നുള്ളതും സംശയത്തിനിടെ നൽകുന്നതായി വിജയ് ബാബുവിന്റേയും സാന്ദ്രാ തോമസിന്റേയും അടുത്ത സുഹൃത്ത് മറുനാടനോട് പറഞ്ഞു. സാന്ദ്രയുമായി നേരിട്ട് ബന്ധപ്പെട്ടാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്നാണ് ഇവരുടെ നിലപാട്. ആശുപത്രിയിലെ ഡോക്ടർമാരാണ് മർദ്ദന വിരവം പൊലീസിന് അറിയിച്ചത്. ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴി എടുത്തതെന്നതും ശ്രദ്ധേയമാണ്.

ഇന്നലെ കൊച്ചിയിലെ വിജയ്ബാബുവിന്റെ ഓഫീസിൽ എത്തിയ താരത്തെ വിജയ്ബാബുവും കൂട്ടാളികളും ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്ന് നടൻ വിജയ്ബാബു പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് നടി സാന്ദ്രതോമസിനെ മർദ്ദിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് വിജയ് ബാബു അറിയിച്ചിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണ്. അത് താൻ തെളിയിക്കും. തന്റെ ബിസിനസ് പങ്കാളിയും അവരുടെ ഭർത്താവും ചേർന്ന് അടിസ്ഥാനരഹിതമായ പരാതി നൽകിയിരിക്കുന്നത് ബിസിനസ് പ്രോപർട്ടി തട്ടിയെടുക്കുന്നതിനാണെന്നും അത് തെളിയിക്കുമെന്നും വിജയ് പറയുന്നുണ്ട്.

2011 ജനുവരി മൂന്നിനാണ് ഫൈഡേ ഫിലിംഹൗസ് പ്രവർത്തനം തുടങ്ങിയത്. ആറ് വർഷങ്ങൾ പിന്നിടുമ്പോൾ അതേദിവസം തന്നെയാണ് ഫിലിം ഹൗസിന്റെ അമരക്കാർ തമ്മിലടിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഏഴ് സിനിമകൾ ഫ്രൈഡേ ഫിലിംഹൗസ് നിർമ്മിച്ചിട്ടുണ്ട്. ഏഴ് സംസ്ഥാന പുരസ്‌ക്കാരങ്ങളും ഇതുവഴി സ്വന്തമാക്കി. ചാനൽ ലോകത്തും ക്വാളിറ്റി പരിപാടി എന്ന നിലയിലാണ് ഹോം മിനിസ്റ്റർ ആരംഭിച്ചത്. വൻ പബ്ലിസിറ്റി നൽകിയെങ്കിലും പരിപാടി ഒരു ഫ്‌ലോപ്പായി മാറിയതോടെ പ്രശ്‌നങ്ങൾ ആരംഭിക്കുകയായിരുന്നു എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

അതിനിടെ സാന്ദ്രാ തോമസിനെ മർദ്ദിച്ചെന്ന പരാതിയിൽ നടൻ വിജയ് ബാബുവിനെതിരെ കേസെടുത്തു. വിജയ് ബാബു ഓഫീസിൽ വച്ച് തന്നെ മർദ്ദിച്ചുവെന്ന സാന്ദ്രാ തോമസ് നൽകിയ മൊഴിയിലാണ് കേസെടുത്തത്. സാന്ദ്രയും വിജയ് ബാബും ഫ്രൈഡേ ഫിലിംസ് എന്ന പേരിൽ സിനിമാ നിർമ്മാണവിതരണ സ്ഥാപനം നടത്തി വരികയായിരുന്നു. കമ്പനിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിലേക്ക് നീങ്ങിയത്. വിജയ്ബാബുവിന്റെ കൊച്ചിയിലെ ഓഫീസിൽ സംസാരിക്കാനെത്തിയപ്പോൾ വിജയും കൂട്ടാളികളും ആക്രമിച്ചെന്നാണ് സാന്ദ്രയുടെ പരാതി. ഹിറ്റ് ചിത്രമായ ഫിലിപ്‌സ് ആൻഡ് മങ്കിപെൻ ഉൾപെടെ നിരവധി ചിത്രങ്ങൾ നിർമ്മിച്ച നിർമ്മാണ കമ്പനിയാണ് ഫ്രൈഡേ ഫിലിംസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP