Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലുമുറിയെ പണിയെടുത്ത പണം സുഹൃത്തുക്കൾക്ക് കടമായി കൊടുത്ത് കിട്ടുന്ന പലിശ മോഹിക്കുന്ന പ്രവാസികൾ അറിയുക; നിങ്ങൾക്ക് സ്വന്തം ജീവൻ പോലും ബാക്കി കിട്ടിയേക്കില്ല; ദുബായിലെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ച മലയാളി യുവാവിന്റെ കൊലപാതകത്തിന്റെ പേരിൽ പണം കൊടുക്കാനുള്ള രണ്ട് മലയാളികൾ അറസ്റ്റിൽ

എല്ലുമുറിയെ പണിയെടുത്ത പണം സുഹൃത്തുക്കൾക്ക് കടമായി കൊടുത്ത് കിട്ടുന്ന പലിശ മോഹിക്കുന്ന പ്രവാസികൾ അറിയുക; നിങ്ങൾക്ക് സ്വന്തം ജീവൻ പോലും ബാക്കി കിട്ടിയേക്കില്ല; ദുബായിലെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ച മലയാളി യുവാവിന്റെ കൊലപാതകത്തിന്റെ പേരിൽ പണം കൊടുക്കാനുള്ള രണ്ട് മലയാളികൾ അറസ്റ്റിൽ

ദുബായ്: പുതുവത്സരാഘോഷത്തിനിടെ ദുബായിലെ ലേബർ ക്യാമ്പിൽ മലയാളി യുവാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് ദുബായ് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഒപ്പം താമസിച്ചിരുന്ന രണ്ട് മലയാളികളടക്കം മൂന്ന് പേരെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തു. കുളത്തൂപ്പുഴ കായിക്കര കുന്നുംപുറത്ത് ചരുവിളപുത്തൻവീട്ടിൽ ജയിംസിന്റെയും അമ്മിണിയുടെയും മകൻ ഷിബുവാണ് (35) കൊല്ലപ്പെട്ടത്.

താമസിക്കുന്ന ബഹുനിലകെട്ടിടത്തിൽ നിന്ന് വീണ് മരിച്ചെന്നായിരുന്നു റിപ്പോർട്ട്. ഷിബുവിന്റെ മൃതദേഹം കസേരയിൽ ഇരിക്കുന്ന നിലയിലാണ് പൊലീസ് എത്തിയപ്പോൾ കണ്ടത്. ആദ്യം സ്വാഭാവിക മരണമെന്ന് പൊലീസ് കരുതിയെങ്കിലും പിന്നീട് ലഭിച്ച ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് മലയാളികളടക്കം മൂന്ന് പേരെ ദുബായ് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മലയാളികളിൽ ഒരാൾ തിരുവനന്തപുരം സ്വദേശിയും മറ്റൊരാൾ മലബാറുകാരനുമാണ്. മൂന്നാമൻ ഹിന്ദിക്കാരനാണ്. ഇവർ ഷിബുവിനോടൊപ്പം ജോലി ചെയ്യുന്നവരാണ്.

ഷിബു പലർക്കായി 16 ലക്ഷം രൂപ കടം നൽകിയിരുന്നു. കടംവാങ്ങിയവരും പൊലീസ് കസ്റ്റഡിയിൽ എടുത്തവരും ഉൾപ്പെടുന്നു. പണം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ സുഹൃത്തുക്കൾ പുതുവർഷാഘോഷത്തിനിടെ ഷിബുവിനെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് ദുബായ് പൊലീസ് സംശയിക്കുന്നത്. ഡിസംബർ 31ന് രാത്രിയായിരുന്നു സംഭവം. ആഘോഷത്തിൽ പങ്കെടുത്ത മറ്റ് മലയാളികൾ സംഭവത്തെ കുറിച്ച് പൊലീസിന് രഹസ്യ വിവരം നൽകുകയായിരുന്നു. ഇതോടെയാണ് കൊലപാതകം തെളിഞ്ഞത്.

ദുബായിലെ ട്രൻസകാർഡ് കമ്പനിയിൽ പ്ലംബിങ് തൊഴിലാളിയായിരുന്ന ഷിബുവിന് ഏതാനും മാസം മുമ്പ് ഫോർമാനായി ജോലിക്കയറ്റം കിട്ടിയിരുന്നു. അടുത്തിടെ നാട്ടിൽ വന്ന് മടങ്ങിയിരുന്നു. ഭാര്യ റീന. മക്കൾ ഷാരോൺ, ആരോൺ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP