Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിങ്ക് ടാക്സിക്കും പിങ്ക് പെട്രോളിനും ശേഷം പിങ്ക് ബസുമായി സർക്കാർ; സ്ത്രീകൾക്ക് മാത്രമായി പിങ്ക് കള്ളർ അടിച്ച രണ്ട് ബസുകൾ ഇറക്കി കെ എസ് ആർ ടി സി

പിങ്ക് ടാക്സിക്കും പിങ്ക് പെട്രോളിനും ശേഷം പിങ്ക് ബസുമായി സർക്കാർ; സ്ത്രീകൾക്ക് മാത്രമായി പിങ്ക് കള്ളർ അടിച്ച രണ്ട് ബസുകൾ ഇറക്കി കെ എസ് ആർ ടി സി

തിരുവനന്തപുരം: പിങ്ക് എന്ന നിറത്തെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെടുത്തുകയാണ് പൊലീസ്. പിങ്ക് ടാക്‌സിക്കും പിങ്ക് പൊലീസിന്റെ പെട്രോളിങും സ്ത്രീ സുരക്ഷയ്ക്കുള്ള മാർഗ്ഗമായിരുന്നു. ഇപ്പോഴിതാ പിങ്ക് ലേഡീസ് ഒൺലി ബസുമായി കെ.എസ്.ആർ.ടി.സി. വരുന്നു.

വനിതാ യാത്രക്കാർക്ക് മാത്രമായി സഞ്ചരിക്കാനുള്ള ബസിനെ പിങ്ക് ബസ് എന്നാണ് പേരിട്ടിരിക്കുന്നത്. പുതുവർഷ സമ്മാനമായാണ് കെ.എസ്.ആർ.ടി.സി പിങ്ക് ബസിനെ നിരത്തിലിറക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ട് ബസുകളാണ് പുറത്തിറക്കുന്നത്. നിലവിൽ കെ.എസ്.ആർ.ടി.സി. ലേഡീസ് ഒൺലി ബസുകൾ ഓടുന്നുണ്ടെങ്കിലും പ്രത്യേക നിറത്തോട്കൂടി സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി ബസുകൾ ഓടിക്കുന്ന സംരംഭം ഇത് ആദ്യമായാണ്.

പ്രത്യേകംനിറത്തിലുള്ള ബസുകളുടെ പണികൾ പാപ്പനംകോട് കെ.എസ്.ആർ.ടി.സിയുടെ സെൻട്രൽ വർക്സിൽ അവസാന ഘട്ടത്തിലാണ്. പിങ്ക് പട്രോളിങ് പൊലീസിന്റെ വാഹനത്തിന്റേത് പോലുള്ള പിങ്കും വെള്ളയും ഇടകലർന്ന നിറമാണ് സ്ത്രീ സൗഹൃദ ബസിന്. പഴയ രണ്ട് ഓർഡിനറി ബസുകളാണ് ആദ്യ ഘട്ടത്തിൽ നിറം മാറ്റി ഇറക്കുന്നത്.

ഡ്രൈവറും കണ്ടക്ടറും സ്ത്രീകളെയാക്കാനാണ് ആലോചന. തുടക്കത്തിൽ കണ്ടക്ടർ മാത്രമായിരിക്കും വനിതയാവുക. തിരുവനന്തപുരം നഗരത്തിലാകും ബസിന്റെ ആദ്യ സർവീസുകൾ ഓടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP