Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിനയിക്കാൻ ക്ഷണിച്ചു ചെന്നപ്പോൾ ആ സംവിധായകൻ ചോദിച്ചു 'ഇതാണോ സാധനം? ഈ തടിച്ച ശരീരം കഥാനായികയ്ക്ക് പറ്റിയതല്ല'; മര്യാദയില്ലാത്ത സംവിധായകന്റെ വാക്കുകൾ എനിക്ക് മുഖത്തേറ്റ അടിയായിരുന്നു: തെന്നിന്ത്യൻ സംവിധായകനെതിരെ ആഞ്ഞടിച്ച് നടി മഞ്ജിമ

അഭിനയിക്കാൻ ക്ഷണിച്ചു ചെന്നപ്പോൾ ആ സംവിധായകൻ ചോദിച്ചു 'ഇതാണോ സാധനം? ഈ തടിച്ച ശരീരം കഥാനായികയ്ക്ക് പറ്റിയതല്ല'; മര്യാദയില്ലാത്ത സംവിധായകന്റെ വാക്കുകൾ എനിക്ക് മുഖത്തേറ്റ അടിയായിരുന്നു: തെന്നിന്ത്യൻ സംവിധായകനെതിരെ ആഞ്ഞടിച്ച് നടി മഞ്ജിമ

സിനിമാ നടിമാരോട് യാതൊരു മര്യാദയുമില്ലാതെ പെരുമാറിയ സംവിധായകന് തമ്മന കഴിഞ്ഞ ദിവസം ശക്തമായ മറുപടി നൽകിയിരുന്നു. ഇപ്പോഴിതാ മറ്റൊ സംവിധായകന്റെ മര്യാദ ഇല്ലായ്മയെ കുറിച്ച് മലയാളം നടി മഞ്ജിമ തുറന്നു പറഞ്ഞിരിക്കുന്നു. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായ മഞ്ജിമ തമിഴിലും തിരക്കേറിയ നടിയായി മാറിയിട്ടുണ്ട്. തമിഴിലെ സൂപ്പർഹിറ്റ് സംവിധായകനായ ഗൗതം വാസുദേവ് മേനോന്റെ അച്ഛം എൻപത് മദമയെടാ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനവും മികച്ചതായിരുന്നു.

എന്നാൽ തമിഴ് സിനിമയിലെ ചില സംവിധായകരെ കുറിച്ച് താരത്തിന് അത്ര മതിപ്പുപോര. ഒട്ടും മര്യാദയില്ലാതെ തന്നോട് പെരുമാറിയ ആ സംവിധായകനെ കുറിച്ച് മഞ്ജിമ പറയുന്നത് ഇങ്ങനെ ..

'അച്ചം എൻപത്' പടത്തിന്റെ ചിത്രീകരണം ആരംഭിച്ച ശേഷം മറ്റൊരു പടത്തിൽ അഭിനയിക്കാൻ എന്നെ ക്ഷണിച്ചു. ഞാൻ ചെന്നു. അപ്പോൾ ആ സംവിധായകൻ എന്നെ നോക്കി 'ഇതാണോ സാധനം? ഈ തടിച്ച ശരീരം കഥാനായികയ്ക്ക് പറ്റിയതല്ല' എന്ന് വെട്ടിത്തുറന്നു പറയുകയുണ്ടായി. അതെനിക്ക് മുഖത്തേറ്റ ഒരു പ്രഹരമായിരുന്നു.

തികച്ചും മര്യാദയില്ലാത്ത പെരുമാറ്റമായിരുന്നു അയാളുടേത്. ഞാൻ അടുത്ത ക്ഷണം പുറത്തിറങ്ങി. ഞാൻ തടിച്ചിരുന്നതിനെക്കുറിച്ചോ, ആ പടത്തിൽ അഭിനയിക്കാൻ കഴിയാത്തതിനെക്കുറിച്ചോ അല്ല എനിക്കു സങ്കടം ഒരു വ്യക്തിയോട് ആമുഖമായി സംസാരിക്കുന്നതിന് ഒരു മര്യാദ വേണ്ടേ..മര്യാദ കാണിക്കാത്ത ഇയാളാണോ സംവിധായകൻ മഞ്ജിമ ചോദിക്കുന്നു. മംഗളത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു നടി തനിക്ക് നേരിടേണ്ടി വന്ന ദുരന്തത്തെ കുറിച്ച് തുറന്നു പറഞ്ഞത്.

മലയാള സിനിമയിൽ തന്റെ അഭിനയം ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ തമിഴിൽ എത്തിയപ്പോൾ ആ പ്രശ്‌നങ്ങളെല്ലാം താൻ പരിഹരിച്ചെന്നും മഞ്ജിമ പറയുന്നു. തമിഴ് സിനിമയിലാണ് അഭിനയിക്കുന്നതെങ്കിലും ഗ്ലാമർ എക്‌സ്‌പോസ് ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഗ്ലാമർ വെളിപ്പെടുത്താനാണെങ്കിൽ അത് ചുരിദാറിലായാൽ പോലും സാധിക്കുമെന്നും താരം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP