Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെട്ടിട വാടക നിയന്ത്രിക്കണമെന്ന ആവശ്യവുമായി എംപിയും രംഗത്ത്; നിയമം കാറ്റിൽ പറത്തിയുള്ള വാടക വർധനവിൽ നട്ടം തിരിഞ്ഞ് പ്രവാസികൾ

കെട്ടിട വാടക നിയന്ത്രിക്കണമെന്ന ആവശ്യവുമായി എംപിയും രംഗത്ത്; നിയമം കാറ്റിൽ പറത്തിയുള്ള വാടക വർധനവിൽ നട്ടം തിരിഞ്ഞ് പ്രവാസികൾ

കുവൈത്ത് സിറ്റി: വർധിച്ചുവരുന്ന വാടകയിൽ പിടിച്ചുനിൽക്കാനാകാതെ നട്ടംതിരിയുന്ന പ്രവാസികൾക്ക് ആശ്വാസമെന്നോളം വാടക നിയന്ത്രണ ആവശ്യവുമായി എംപിയും രംഗത്തെത്തി. കെട്ടിടവാടക നിയന്ത്രിക്കാൻ കർശന നടപടി വേണമെന്ന് അബ്ദുല്ല അൽ തമീം എംപി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഈ ആവശ്യം പരിഗണിച്ചാൽ സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ പ്രയോജനം ചെയ്യുമെന്നതിൽ സംശയമില്ല. ഇപ്പോൾ കനത്ത വാടക മൂലം പല പ്രവാസികളും കുടുംബങ്ങളെ സ്വദേശത്തേക്ക് അയയ്ക്കുന്ന പ്രവണതയ്ക്കും മാറ്റം ഉണ്ടാകും.

രാജ്യത്ത് നിലവിലുള്ള വടകനിയമം അനുസരിച്ച് ഒരു ചതുരശ്രമീറ്റർ സ്ഥലത്തിന്റെ വാടക അഞ്ചു ദിനാറിൽ കൂടാൻ പാടില്ല. എന്നാൽ അടുത്തിടെ ഫ്‌ളാറ്റുകളുടെയും വില്ലകളുടെയും വാടക ക്രമാധിതമായി വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ഇതു സ്വദേശികളെയും വിദേശികളെയും ഒരുപോലെ ദുരിതത്തിൽ ആക്കുന്നു.

ഒരു മുറിയുടെ വാടക 50 ദിനാർ വരെ പാടുള്ളൂ, സ്റ്റുഡിയോ ഫ്‌ളാറ്റിന്റെ വാടക 100 ദിനാറിൽ കവിയാൻ പാടില്ല, അടുക്കള, കുളിമുറി തുടങ്ങിയ സൗകര്യങ്ങൾക്ക് വാടക ഒഴിവാക്കണം, രണ്ട് കിടപ്പുമുറിയുള്ള ഫ്‌ളാറ്റ് വാടക 200 ദിനറിൽ കവിയരുത് എന്നിങ്ങനെയാണ് 1978 ലെ വാടക നിയമത്തിൽ പറയുന്നത്. എന്നാൽ നിലവിൽ 400 ദിനാർ വരെ കെട്ടിട വാടക ഈടാക്കുന്നുണ്ട്. വണിജ്യാടിസ്ഥനത്തിൽ റിയലെസ്‌റ്റേറ്റ് നടത്തുന്നവരും വ്യക്തിഗതമായി കെട്ടിടം പണിതവരുമാണ് മത്സരിച്ചു വാടക കൂടുന്നത്. ഇതിനു പുറമേ മാലിന്യം നീക്കുന്നതിനും, കെട്ടിടത്തിനു കാവൽ നിൽക്കുന്നവർക്കും പ്രത്യേക കൈക്കൂലിയും പ്രതിമാസം നൽകണം. കൂടുതൽ വാടക നൽകാൻ തയ്യാറായി ആളുകൾ വന്നാൽ നിലവിലുള്ള താമസക്കാർക്ക് പ്രയാസങ്ങൾ സൃഷ്ട്ടിച്ചു ഒഴുവക്കുന്ന പ്രവണതയും രാജ്യത്ത് കൂടിവരുന്നുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP