Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീണ്ടും ആരാധനാലയത്തിൽ കൂട്ടയടി; യുവതിയെ കാണാതായ സംഭവത്തിൽ പാസ്റ്ററെ വിശ്വാസികൾ മർദ്ദിച്ചവശനാക്കി; പങ്കുചേർന്ന് സ്ത്രീകളും; അർത്തുങ്കലിലെ ബ്രദറൺ അസംബ്ലി ഹാളിൽ സംഘർഷമുണ്ടായത് ഞായറാഴ്ച

വീണ്ടും ആരാധനാലയത്തിൽ കൂട്ടയടി; യുവതിയെ കാണാതായ സംഭവത്തിൽ പാസ്റ്ററെ വിശ്വാസികൾ മർദ്ദിച്ചവശനാക്കി; പങ്കുചേർന്ന് സ്ത്രീകളും; അർത്തുങ്കലിലെ ബ്രദറൺ അസംബ്ലി ഹാളിൽ സംഘർഷമുണ്ടായത് ഞായറാഴ്ച

ചേർത്തല: പള്ളിമേട പണിയുന്നതിനെച്ചൊല്ലി ഡൽഹിയിൽ വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിനു പിന്നാലെ കേരളത്തിലും ആരാധനാലയത്തിൽ കൂട്ടയടി. ചേർത്തല അർത്തുങ്കൽ ചെത്തിയിലെ ബ്രദറൺ അസംബ്ലി ഹാളിൽ ഡിസംബർ 11 ഞായറാഴ്ച വിശ്വാസികളും പാസ്റ്ററും തമ്മിലാണു സംഘർഷമുണ്ടായത്. പാസ്റ്റർ ജോർജ് മാത്യുവിനെ വിശ്വാസികൾ മർദ്ദിച്ച് അവശനാക്കി.

ഈ പ്രാർത്ഥനാലയത്തിൽ അംഗമായ പെൺകുട്ടിയെ പതിമൂന്നു വർഷം മുമ്പു കാണാതായിരുന്നു. അടുത്തിടെ പെൺകുട്ടിയുടെ ആധാർകാർഡ് തപാലിൽ വീട്ടിലെത്തി. പാസ്റ്റർ ജോർജ് മാത്യുവിന്റെ പേരാണ് പെൺകുട്ടിയുടെ ഭർത്താവായി ചേർത്തിരിക്കുന്നത്. ജോർജ് മാത്യു 13 വർഷം മുമ്പ് ഇവിടെ പാസ്റ്ററായിരുന്ന കാലത്താണ് പെൺകുട്ടി അപ്രത്യക്ഷയായത്. പെൺകുട്ടിയെ
കാണാതായ വിഷയത്തിൽ സഹോദരൻ അർത്തുങ്കൽ പൊലീസിൽ പരാതി നൽകിയിരുന്നു.

ഞായറാഴ്ച പള്ളിയിലെത്തിയ പെൺകുട്ടിയുടെ ബന്ധുക്കളും പാസ്റ്ററും തമ്മിൽ കേസിന്റെ കാര്യങ്ങൾ പറഞ്ഞ് വാഗ്വാദം ഉണ്ടാകുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. പാസ്റ്ററുടെ സഹായികളായി എത്തിയവരെയും പെൺകുട്ടിയുടെ വീട്ടുകാരും വിശ്വാസികളും ചേർന്ന് മർദ്ദിച്ച് അവശരാക്കി. നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡൽഹിക്കടുത്ത് ഗുഡ്ഗാവിലെ സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ നവംബർ 20നാണ് കൂട്ടയടി നടന്നത്. പള്ളിമേട പണിയുന്നതിനെച്ചൊല്ലി ഇടവകാംഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP